Friday, June 14, 2019 Last Updated 39 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 18 Mar 2018 09.02 PM

ഫറൂഖ് കോളജ് അധ്യപകന് മറുപടിയുമായി യുവതി; പെണ്‍കുട്ടികള്‍ വത്തക്ക തന്നെയാ.. അത്ര പെട്ടെന്നൊന്നും ആരേം അകത്തേക്ക് കടത്താനാവാത്ത കട്ടിയുള്ള പുറംതോടും,ഉള്ളില്‍ ചോന്ന മധുരവും പേറി നടക്കുന്ന അല്‍ബത്തക്ക

shamna kolakkodan, facebook post

പെണ്‍കുട്ടികളെ അപമാനിച്ച ഫറൂഖ് കോളജ് അധ്യപകന് മറുപടിയുമായി സാമുഹ്യ പ്രവര്‍ത്തക ഷംന കൊളംക്കോടന്‍ രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അധ്യപക് മറുപടി നല്‍കിയിരിക്കുന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ മക്കന കൊണ്ട് മാറിടം മറക്കുന്നില്ല, വത്തക്ക കഷണം മുറിച്ചു വച്ചപോലെ മാറിടം കാണിക്കുന്നു, ലഗ്ഗിന്‍സ് ഇട്ടു ശരീരം പ്രദര്‍ശിപ്പിക്കുന്നുവെന്നാണ് ഫറൂഖ് കോളേജ് അധ്യാപകനും ഫാമിലി കൗണ്‍സിലറുമായ ജൗഹര്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.

ഇന്നേ വരെ വസ്ത്രധാരണത്തിന്റെ പേരില്‍ അവിടെ എന്തേലും പ്രശ്നമുണ്ടായതായി അറിയില്ല. അല്ല, അല്ലേലും വസ്ത്രത്തിന്റെ പേരിലെന്ത് പ്രശമുണ്ടാവാനാണെന്ന് ഷംന ചോദിക്കുന്നു. ലെഗിന്‍സ് വെറുമൊരു വസ്ത്രമല്ല ട്ടോ..

ഇന്നത്തെ പെണ്‍കുട്ടികളുടെ ഒഴിച്ചുകൂടാനാവാത്ത കൂട്ട് എന്ന് തന്നെ പറയാം. എന്തൊക്കെ ഗുണങ്ങളാ.. ഇടാനെളുപ്പം, ഊരാനെളുപ്പം, പല കളറില്‍ സുലഭം, വിലക്കുറവ്, അത്ര പെട്ടെന്ന് കീറൂല, കുറേക്കാലം ഈടുനില്‍ക്കും, മുഷിയില്ല പെട്ടെന്ന്, എല്ലാ ഡ്രസിന്റ കൂടെയും ഇടാം, അയണ്‍ ചെയ്യണ്ട,നീട്ടാം,വലിക്കാം, കുറുക്കാം, അധികം കനമില്ല തുടങ്ങി ലെഗ്ഗിംഗ്സിന്റെ ഗുണങ്ങള്‍ ഒട്ടനവധിയാണെന്നും ഷംന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഷംന കൊളംക്കോടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രണ്ടോ മൂന്നോ തവണ മാത്രമേ ഫാറൂഖ് കോളേജില്‍ പോയിട്ടുള്ളൂ. അതും ചൈല്‍ഡ് ലൈനിലെ ജോലിയുമായി ബന്ധപ്പെട്ട്.ഇതുപോലെ
മനോഹരമായ വേഷം ധരിച്ച പെണ്‍കുട്ടികളെ മറ്റെവിടെ കാണാനാവും എന്ന സംശയം അന്നത്തേതു പോലെ ഇന്നും മനസിലുണ്ട്.എത്ര മനോഹരമായ കാഴ്ച തന്നെയാണത്. ഇന്നേ വരെ വസ്ത്രധാരണത്തിന്റെ പേരില്‍ അവിടെ എന്തേലും പ്രശ്‌നമുണ്ടായതായി അറിയില്ല. അല്ല, അല്ലേലും വസ്ത്രത്തിന്റെ പേരിലെന്ത് പ്രശമുണ്ടാവാനാണ്.?
കാണുന്നവന്റെ കണ്ണിലാണ് അശ്ലീലമെന്ന് മനസിലാവാത്തവരാരാ ഇവിടുള്ളെ.. അവരവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതും കംഫര്‍ട്ടബിളുമായിട്ടുള്ള വസ്ത്രം ധരിക്കുന്നു.
അതിലെ ഓരോ ഭാഗവും സൂക്ഷ്മമായി നിരീക്ഷിച്ച് ഇത്തരം പ്രസ്താവനകളിറക്കുന്നവരോടെന്ത് പറയാനാ..പെണ്ണില്‍ അശ്ലീലം മാത്രം കാണുന്നവരെന്ത് ബോറന്മാരാണ്??
പിന്നെയീ പ്പറഞ്ഞ ലെഗ്ഗിംഗ്‌സ്.. അത് വെറുമൊരു വസ്ത്രമല്ല ട്ടോ.. ഇന്നത്തെ പെണ്‍കുട്ടികളുടെ ഒഴിച്ചുകൂടാനാവാത്ത കൂട്ട് എന്ന് തന്നെ പറയാം. എന്തൊക്കെ ഗുണങ്ങളാ.. ഇടാനെളുപ്പം, ഊരാനെളുപ്പം, പല കളറില്‍ സുലഭം, വിലക്കുറവ്, അത്ര പെട്ടെന്ന് കീറൂല, കുറേക്കാലം ഈടുനില്‍ക്കും, മുഷിയില്ല പെട്ടെന്ന്, എല്ലാ ഡ്രസിന്റ കൂടെയും ഇടാം, അയണ്‍ ചെയ്യണ്ട,നീട്ടാം,വലിക്കാം, കുറുക്കാം, അധികം കനമില്ല തുടങ്ങി ലെഗ്ഗിംഗ്‌സിന്റെ ഗുണങ്ങള്‍ ഒട്ടനവധിയാണ്. ഇതൊക്കെയുണ്ടായിരിക്കെ ശരീരവടിവ് മാത്രമെങ്ങനെ ചിലര്‍ കാണുന്നു എന്നതാണാശ്ചര്യം..
പിന്നെ ഈപ്പറഞ്ഞ 32 സെ്റ്റപ്പും 25 പിനും ചുമ്മാ അങ്ങ് കേറിക്കൂടണന്നതല്ല തലയില്‍. സസൂക്ഷമം ക്ഷമയോടെ സമയമെടുത്ത് ചെയ്യുന്ന സംഗതിയാട്ടോ ഈ സ്‌റ്റൈലന്‍ മക്കന കുത്തല്‍.എത്ര ഭംഗിയാ അതു കുത്തിക്കഴിഞ്ഞാല്‍..ഇതിനെയൊക്കെ ഇങ്ങനെ നിസാരവല്‍ക്കരിച്ച് കുറ്റം പറയാനെങ്ങനെ തോന്നുന്നു മിഷ്ടര്‍..?

എത്രയെത്ര പെണ്‍കുട്ടികള്‍ ആത്മവിശ്വാസത്തോടെ നിങ്ങള്‍ക്ക് മുന്നിലിരുന്ന് സംസാരിക്കുന്നുണ്ട്..ധൈര്യത്തോടെ ചിരിക്കുന്നുണ്ട്,അവരവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നുണ്ട്,പഠനകാര്യങ്ങളില്‍ വാശിയില്‍ മുന്നേറുന്നുണ്ട്..ഇതൊന്നും കാണാതെ പുറമെ നോക്കി ചൂഴ്‌ന്നെടുക്കാനുള്ളില്‍ എന്തോ ഉണ്ടെന്നു തോന്നുന്നെങ്കില്‍ അശ്ലീലം അവിടെയാണ്.മാറിടത്തിലേക്കൊളിഞ്ഞു നോക്കുന്ന സാറമ്മാരെ കൊറേ കണ്ടിട്ടുണ്ട്,മോത്തേക്ക് നോക്ക് സാറേ ന്ന് പറഞ്ഞിട്ടുമുണ്ട്.ഇതിപ്പോ വിവരണവും ഉപമയും എല്ലാം വളരെ മോശമായിപ്പോയി സാറേ..മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ കഴിവിനെയാവണം ഒരധ്യാപകന്‍ കാണേണ്ടത് ..അതിനെ വളര്‍ത്തിയെടുക്കാനാവണം ഒരധ്യാപകന്‍ പ്രാധാന്യം കൊടുക്കേണ്ടത്.
പെണ്‍ വിദ്യാഭ്യാസത്തിനു തുല്യ പ്രാധാന്യം നല്‍കുന്ന മലബാറില്‍ നിന്നുമാണ് ഇത്തരമൊരു പ്രസ്താവന വന്നിരിക്കുന്നതെന്നത് അത്യന്തം അപമാനകരമാണ്.പെങ്കുട്യോളെ അറിയാത്തോണ്ടാ ഇങ്ങനൊക്കെ മണ്ടത്തരങ്ങള്‍ പുറപ്പെടുന്നത്..

പിന്നെ വത്തക്ക, അതേട്ടോ.. പെണ്‍കുട്ടികള്‍ വത്തക്ക തന്നെയാ.. പക്ഷെ അപ്പറഞ്ഞ പോലത്തെയല്ല,അത്ര പെട്ടെന്നൊന്നും ആരേം അകത്തേക്ക് കടത്താനാവാത്ത കട്ടിയുള്ള പുറംതോടും,ഉള്ളില്‍ ചോന്ന മധുരവും പേറി നടക്കുന്ന അല്‍ബത്തക്ക.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW