Wednesday, November 07, 2018 Last Updated 39 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 18 Mar 2018 08.52 AM

നിഷയുടെ പുസ്തകം വിവാദമാക്കേണ്ടതില്ലെന്നു ജോസ് കെ. മാണി; നിരപരാധിത്വം തെളിയിക്കാനുറച്ച് ഷോണ്‍ ജോര്‍ജിന്റെ പരാതി

uploads/news/2018/03/201527/nisha-jose.jpg

കോട്ടയം: നിഷയുടെ പുസ്തകത്തിലെ പരാമര്‍ശം വിവാദമാക്കേണ്ടെന്നും അപമാനിച്ചയാളെക്കുറിച്ചു പറയണമോ എന്നതു വ്യക്തിപരമാണെന്നും ജോസ് കെ. മാണി എം.പി. ഭാര്യ നിഷാ ജോസ് കെ. മാണിയുടെ പുസ്തകത്തിലെ വിവാദ വെളിപെടുത്തലിനോട് കോട്ടയത്ത് പ്രതികരിക്കുയായിരുന്നു അദ്ദേഹം.

ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണു പറഞ്ഞത്. ഒരു ജനപ്രതിനിധിയുടെ ഭാര്യയായിട്ടും നേരിടേണ്ടിവന്ന അനുഭവം അവര്‍ വ്യക്തമാക്കിയെന്നേയുള്ളൂ. പുസ്തകത്തിലെ സന്ദേശമാണു മനസിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിഷയുടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ''ദ് അദര്‍ െസെഡ് ഓഫ് ദിസ് െലെഫ്'' എന്ന പുസ്തകത്തില്‍ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍വച്ച് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞിരുന്നു.

മോശം അനുഭവം അടഞ്ഞ അധ്യായമാണെന്നും കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നിഷയും വ്യക്തമാക്കി.

അതേസമയം, പുസ്തകത്തിലെ വിവാദ പരാമര്‍ശം സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കേരളാ യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പി.സി. ജോര്‍ജ് എം.എല്‍.എയുടെ മകനുമായ ഷോണ്‍ ജോര്‍ജ് ഡി.ജി.പിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി.

ട്രെയിന്‍യാത്രക്കിടെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് താനാണെന്ന സൂചനകളില്‍നിന്നു വ്യക്തമാക്കുന്നതായി ഓണ്‍െലെന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചാരണം നടക്കുന്നതായി ഷോണിന്റെ പരാതിയില്‍ പറയുന്നു.

തന്നെയും പിതാവിനെയും അപകീര്‍ത്തിപ്പെടുത്താനാണു പുസ്തകത്തില്‍ അപമാനിക്കാന്‍ ശ്രമിച്ച വ്യക്തിയുടെ പേര് വെളിപെടുത്താത്തതെന്നും പരാതിയിലുണ്ട്. നിഷയുമൊന്നിച്ചു തിരുവനന്തപുരത്തുനിന്നു യാത്ര ചെയ്തിട്ടില്ല. തന്റെ ഭാര്യപിതാവായ ജഗതിശ്രീകുമാര്‍ തിരുവനന്തപുരത്ത് ആശുപത്രിയില്‍ കഴിഞ്ഞിട്ടില്ല.

ഒരിക്കല്‍ കോഴിക്കോട്ട് പോയി മടങ്ങുമ്പോള്‍ നിഷയെ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഏതോ ബിസിനസ് മീറ്റിങ്ങിനു പോയതെന്നാണു പറഞ്ഞത്. തനിക്കൊപ്പം സി.പി.എം. നേതാക്കളും പ്രവര്‍ത്തകരുമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ പരാതി നല്‍കുമെന്നും ഷോണ്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW