എടപ്പാള്‍: ജോലിക്കുള്ള അഭിമുഖത്തിനായി എത്തിയ യുവതിയോട് ജോലി ശരിയാക്കാം പക്ഷേ ഒന്നു ''കണ്ടറിയണ''മെന്നു വകുപ്പ് മേധാവി.
യുവതിയുടെ വീട്ടുകാര്‍ വിവരമറിഞ്ഞപ്പോള്‍ മേധാവി ''കൊണ്ടറിഞ്ഞു.'' തവനൂരിലുള്ള കേളപ്പജി കാര്‍ഷിക എന്‍ജിനിയറിങ് കോളജിലെ പ്രഫസറാണ് വിരുതന്. കോളജിലെ പ്രിസിഷ്യന്‍ ഫാമിംഗ് ഡവലപ്പ്മെന്റ് സെന്ററിലേക്ക് താല്‍ക്കാലിക നിയമനത്തിന് വെള്ളിയാഴ്ച ഇന്റര്‍വ്യു നടന്നിരുന്നു. ഹാജരായ ഉദ്യോഗാര്‍ഥികളില്‍ ഒരു യുവതിയുടെ ബയോഡാറ്റ എടുത്ത സ്കീം മേധാവി പിന്നെ ഫോണില്‍ വിളിയായി.
വിളി രാത്രിയിലും തുടര്‍ന്നതോടെ യുവതി വീട്ടുകാരെ അറിയിച്ചു. തുടര്‍ന്നു യുവതിയുടെ സഹോദരനടക്കം മേധാവിയുടെ തവനൂര്‍ മുമാങ്കരയിലെ വീട്ടിലെത്തി െകെകാര്യം ചെയ്തതായാണു സൂചന. ഇയാള്‍ക്കെതിരേ മുമ്പും വിദ്യാര്‍ഥികളടക്കം പരാതിപ്പെട്ടിട്ടും നടപടി എടുത്തിട്ടില്ലെന്നു കോളജ് ജീവനക്കാര്‍ പറഞ്ഞു. പുതിയ സംഭവവും ഉള്‍പ്പെടുത്തി വകുപ്പ് മന്ത്രി, അഗ്രിക്കള്‍ച്ചര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കു പരാതി അയച്ചിട്ടുണ്ട്.