Friday, April 19, 2019 Last Updated 45 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 18 Mar 2018 08.26 AM

മദ്യലഹരിയില്‍ മയങ്ങിക്കിടന്ന മധ്യവയസ്‌കനെ കുതികാല്‍ വെട്ടിക്കൊന്നു

uploads/news/2018/03/201523/murder.jpg

കൊടുമണ്‍: ബന്ധുവീടിന്റെ ചായ്പില്‍ ഉറങ്ങിക്കിടന്ന മധ്യവയസ്‌കനെ ഇരുകാലിന്റെയും കുതി ഞരമ്പ് മുറിച്ചു കൊലപ്പെടുത്തി. മണിക്കൂറുകള്‍ക്കകം പ്രതി കസ്റ്റഡിയില്‍. െകെപ്പട്ടൂര്‍ വട്ടമുരുപ്പേല്‍ ശങ്കരന്‍ (50) ആണ് കൊല്ലപ്പെട്ടത്. ഇടത്തിട്ട തറയില്‍ വീട്ടില്‍ പ്രകാശനാ(48)ണ് കസ്റ്റഡിയിലുള്ളത്.

ഇന്നലെ രാവിലെ ഏഴിന് ഇടത്തിട്ട ഗവ. എല്‍.പി.എസിന് സമീപം തറയില്‍ ദേവകിയുടെ വീടിന് പിന്നിലെ ചായ്പില്‍ മകള്‍ ശ്രീകുമാരിയാണ് രക്തം വാര്‍ന്ന നിലയില്‍ മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അടൂര്‍ ഡിെവെ.എസ്.പി ആര്‍. ജോസാണ് തൊട്ടടുത്തുള്ള സ്വന്തം വീട്ടില്‍ ഒളിച്ചിരുന്ന പ്രകാശനെ കസ്റ്റഡിയില്‍ എടുത്തത്.

വെള്ളിയാഴ്ച പകല്‍ പ്രകാശനും ശങ്കരനുമായി വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായി രാത്രി 11 മണിയോടെ പ്രകാശന്‍ എത്തി ചായ്പില്‍ ഉറങ്ങിക്കിടന്ന കറിക്കത്തി കൊണ്ട് ശങ്കരന്റെ ഇരുകാലിലെയും ഞരമ്പുകള്‍ മുറിയ്ക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നതിനാല്‍ ശങ്കരന്റെ ഭാഗത്ത് നിന്ന് എതിര്‍പ്പും ഉണ്ടായില്ല. ചോര മുഴുവന്‍ വാര്‍ന്ന് പുലര്‍ച്ചെയോടെ ശങ്കരന്‍ മരിക്കുകയായിരുന്നുവെന്ന് കരുതുന്നു.

ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ച ശങ്കരന്‍ കൂലിപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. പ്രകാശനുമായി സൗഹൃദവും മദ്യപാനവും ഉണ്ടായിരുന്നു. ഇതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇടയ്ക്കിടെ തറയില്‍ വീട്ടില്‍ രാത്രിയില്‍ എത്തി ഭക്ഷണം ചോദിച്ച് വാങ്ങിക്കഴിച്ച ശേഷം ചായ്പില്‍ അന്തിയുറങ്ങുന്ന പതിവുണ്ടായിരുന്നു ശങ്കരന്. വെള്ളിയാഴ്ചയും അങ്ങനെ എത്തിയതാണ്.

മൃതദേഹം കാണപ്പെട്ട തറയില്‍ വീട്ടില്‍ ദേവകിയുടെ മരുമകനാണ് പ്രതി പ്രകാശന്‍. ഇയാളുടെ ഭാര്യ സര്‍ക്കാര്‍ ജീവനക്കാരിയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. ഒരു മകനുമുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഡിെവെ.എസ്.പി ആര്‍. ജോസ്, കോന്നി സി.ഐ. ജെ. ഉമേഷ്‌കുമാര്‍, കൊടുമണ്‍ എസ്.ഐ. ആര്‍.രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW