Saturday, September 08, 2018 Last Updated 14 Min 16 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 18 Mar 2018 08.14 AM

പുരാണകഥകളും വടക്കന്‍പാട്ടുകളും അഭ്രപാളികളില്‍ എത്തിച്ച് വെള്ളിത്തിരയില്‍നിന്നു മാഞ്ഞുപോയ മഞ്ഞിലാസ്

uploads/news/2018/03/201520/manjilas.jpg

സിനിമക്കാരനാകാന്‍ െകെയില്‍ പത്തു പുത്തന്‍ മാത്രം പോരാത്ത കാലം. ടി. ഇ. വാസുദേവന്റെ ജയ്മാരുതി പിക്‌ചേഴ്‌സും കുഞ്ചാക്കോയുടെ ഉദയയും മാത്രമായിരുന്നു മലയാള സിനിമ. അവിടെയാണ് എം.ഒ. ജോസഫ് എന്ന നിര്‍മാതാവും മഞ്ഞിലാസ് പ്രൊഡക്ഷന്‍സ് എന്ന ബാനറുമുണ്ടായത്. മലയാളികള്‍ക്കു മറക്കാനാകാത്ത പേരുകള്‍.

മലയാറ്റൂരിന്റെ ''യക്ഷി'' സിനിമയാക്കി തുടക്കം. സത്യനുമൊത്ത് മികച്ച സിനിമകളുടെ പെരുമഴ. സത്യന്റെ മരണത്തോടെ അടുത്ത സുഹൃത്തിനെക്കൂടി നഷ്ടമായ ജോസഫ് പതിയെ സിനിമയില്‍നിന്ന് അകന്നു. മക്കളിലാരും സിനിമയോട് അഭിനിവേശം കാട്ടാതിരുന്നതോടെ മഞ്ഞിലാസ് എന്ന സിനിമാനിര്‍മാണക്കമ്പനി ചരിത്രത്തിലെ തിളക്കമായി മാറി.

അച്ഛന്‍ വഴി സിനിമാബന്ധം

തൃശൂര്‍ ജോസ് തിയറ്ററിന്റെ മാനേജരായിരുന്നു മഞ്ഞില ഔസേപ്പ്. കേരളത്തിലെ ആദ്യത്തെ തിയറ്റര്‍! കൊച്ചി വളഞ്ഞമ്പലത്തു സിനിമാക്കൊട്ടക ആരംഭിക്കാന്‍ തീരുമാനിച്ച ലക്ഷ്മണ ഷേണായി എന്ന വ്യവസായി മാനേജരായി കണ്ടെത്തിയതും ഔസേപ്പിനെ. 1948-ല്‍ ഔസേപ്പ് ലക്ഷ്മണ്‍ തിയറ്റര്‍ മാനേജരായും മൂത്ത മകന്‍ എം.ഒ. ജോസഫ് തേവര എസ്.എച്ച് കോളജിലെ ബി.കോം പഠനത്തിനും കൊച്ചിയിലെത്തി. ബി.കോം പൂര്‍ത്തിയാക്കിയ ജോസഫിന് ചലച്ചിത്ര നിര്‍മാണക്കമ്പനിയായ അസോസിയേറ്റഡ് പിക്‌ചേഴ്‌സില്‍ മാനേജരായി ജോലി കിട്ടി. അക്കാലത്ത് ജയ്മാരുതി കമ്പനി തുടങ്ങിയ ടി.ഇ. വാസുദേവന്‍, ജോസഫിനെ ചെെന്നെയിലേക്കു കൂട്ടി.

അവിടെ സിനിമയെ അടുത്തറിഞ്ഞ ജോസഫ്, അവിടെ പരിചയപ്പെട്ട എന്‍.വി. ജോസഫുമായി ചേര്‍ന്ന് നാടന്‍പെണ്ണ്, തോക്കുകള്‍ കഥ പറയുന്നു എന്നീ സിനിമകളുണ്ടാക്കി. ജോസഫാണ് നിര്‍മാണനിര്‍വഹണം ഏറ്റെടുത്തത്. പിന്നീട് ജോസഫ് തനിച്ച് മഞ്ഞിലാസ് പ്രൊഡക്ഷന്‍സിനു രൂപം നല്‍കി.

മഞ്ഞിലാസ് പ്രൊഡക്ഷന്‍സ്

പുരാണകഥകളും വടക്കന്‍പാട്ടകളും പ്രമേയമായിരുന്ന മലയാള സിനിമയെ ജോസഫ് സാധാരണ ചുറ്റുപാടുകളിലേക്കിറക്കി. മഞ്ഞിലാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമിറങ്ങിയ യക്ഷിയില്‍ത്തന്നെ നിര്‍മാതാവിന്റെ കാഴ്ചപ്പാട് പ്രസക്തമായി. കെ.ടി. മുഹമ്മദ്, എ.ടി. കോവൂര്‍, പാറപ്പുറത്ത്, പമ്മന്‍... അതികായരുടെ കഥകള്‍ മഞ്ഞിലാസ് സിനിമയാക്കി.

സിനിമയില്‍ മഞ്ഞിലാസ്

കെ.എസ് സേതുമാധവന്‍-എം.ഒ ജോസഫ്-സത്യന്‍ ത്രയമായിരുന്നു ഒരുകാലത്ത് മലയാള സിനിമയുടെ മുഖമുദ്ര. 1969ല്‍ യക്ഷിയില്‍ തുടങ്ങി 1971ല്‍ നിര്‍മിച്ച അനുഭവങ്ങള്‍ പാളിച്ചകള്‍ വരെ ആറു സിനിമകളിലും സത്യനായിരുന്നു നായകന്‍. വാഴ്‌വേമായം, അരനാഴികനേരം, കടല്‍പ്പാലം, അടിമകള്‍ എന്നിവയായിരുന്നു മറ്റ് സത്യന്‍ സിനിമകള്‍. എല്ലാം ഹിറ്റുകള്‍.

ചെെന്നെയില്‍ സാന്തോം പള്ളിക്കു സമീപം ആറു കിടപ്പുമുറികളുള്ള ബംാവ് വാങ്ങിയത് ആയിടയ്ക്കാണ്. അനുഭവങ്ങള്‍ പാളിച്ചകളുടെ ചിത്രീകരണത്തിനിടെയായിരുന്നു സത്യന്റ മരണം. ചിത്രത്തിന്റെ അവസാന രംഗങ്ങള്‍ പകരക്കാരനെ വച്ചാണു ചിത്രീകരിച്ചത്. സത്യന്റ വിയോഗം ജോസഫിനെ മാനസികമായി തളര്‍ത്തി. പിന്നീട് പമ്മന്റെ കഥയെ ആസ്പദമാക്കി നിര്‍മിച്ച ചട്ടക്കാരിയാണ് മഞ്ഞിലാസിന്റെ വലിയ സംഭാവന.

അണിയറ, ഏഴു നിറങ്ങള്‍, പൊന്നി, മിസ്സി, ചുവന്ന സന്ധ്യകള്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചു. ഐ.വി. ശശി, ഭരതന്‍, ജേസി എന്നിവരൊക്കെ മഞ്ഞിലാസിന്റെ സംവിധായകരായി. 1983-ല്‍ ഈണം എന്ന സിനിമയിറങ്ങി.

മലയാള ചലച്ചിത്ര നിര്‍മാണ രംഗത്തെ സാഹോദര്യത്തിന്റെയും ഹൃദയബന്ധങ്ങളുടെയും ഊഷ്മളത നിറഞ്ഞ കര്‍മ്മഭൂമിയാക്കിയ മനുഷ്യന്‍ സിനിമയില്‍നിന്നു പിന്മാറി. 2016 ജനുവരി എട്ടിന് അദ്ദേഹം വിടവാങ്ങി.

മക്കള്‍ വേറിട്ട വഴിയേ

അച്ഛന്റെ വഴിയേ സിനിമാ നിര്‍മാണരംഗത്തു വരാനില്ലെന്ന തീരുമാനത്തിലായിരുന്നു ജോസഫിന്റെ മക്കള്‍. സി.എക്കാരനായ മൂത്ത മകന്‍ ജോസി എം.ആര്‍.എഫില്‍ ചീഫ് ഓഡിറ്റര്‍.

ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ ചെെന്നെയില്‍ ജോസിക്കൊപ്പമാണു താമസം. രണ്ടാമത്തെ മകന്‍ മാത്യു ദുബായില്‍ ഡി.ബി.എം. കമ്പനിയില്‍ എന്‍ജിനീയര്‍. മകള്‍ ബീന ഡല്‍ഹിയില്‍ അധ്യാപിക. റൂബി ഒമാനില്‍ ഡോക്ടര്‍. ഇളയ മകള്‍ അനു മുംെബെയില്‍ എന്‍ജിനീയറാണ്.

ഇവരാരും സിനിമയുമായി ഒരു ബന്ധത്തിനും ശ്രമിച്ചില്ല. മഞ്ഞിലാസ് എന്ന ബാനര്‍ വെള്ളിത്തിരയില്‍ പിന്നീടു വന്നതുമില്ല.

Ads by Google
സ്വന്തം ലേഖകന്‍
Sunday 18 Mar 2018 08.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW