Saturday, April 20, 2019 Last Updated 6 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 17 Mar 2018 04.14 PM

കുഞ്ഞുങ്ങളെ അധികം കഴിപ്പിച്ച് രോഗിയാക്കല്ലേ...

uploads/news/2018/03/201297/weeklykids170318a.jpg

വളരെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് നീലമന തറവാട്ടിലെ നിരഞ്ജനും ഹരിപ്രിയയ്ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. ആറ്റുനോറ്റിരുന്ന കണ്‍മണിയെ കൈയില്‍ കിട്ടിയപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി.

ആവശ്യത്തിനു മുലപ്പാല്‍ ഉണ്ടായിട്ടും കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അതു പോരെന്ന് ഹരിപ്രിയ കരുതി. ആറുമാസം തികയുംമുമ്പേ അവള്‍ കുഞ്ഞിന് കുപ്പിപ്പാലും കുറുക്കും കൊടുക്കാന്‍ തുടങ്ങി.

അതിന്റെ ഫലമായി പ്രായത്തില്‍ കവിഞ്ഞ ശരീരഭാരം മീനുക്കുട്ടിക്കുണ്ടായി. സമപ്രായക്കാരായ കുട്ടികള്‍ കളിക്കാന്‍ പോകുമ്പോഴും അവളുടെ ശ്രദ്ധ ഭക്ഷണത്തിലായിരുന്നു.

മീനുക്കുട്ടി ഭക്ഷണം കഴിക്കുന്നതു കണ്ടാല്‍ ആരുമൊന്നു നോക്കിപ്പോകും. എത്ര കൊടുത്താലും അവള്‍ കഴിച്ചോളും. അതുകൊണ്ട് ഒരുപ്രായം കഴിഞ്ഞപ്പോള്‍ നിരഞ്ജനും ഹരിപ്രിയയും മീനുക്കുട്ടിയെ പുറത്തെങ്ങും കൊണ്ടുപോകാതായി. ഒടുവില്‍ അവളെ ഡോക്ടറെ കാണിക്കാന്‍തന്നെ അവര്‍ തീരുമാനിച്ചു.

''കുട്ടിയെ വികലമായ ഭക്ഷണരീതി ശീലിപ്പിച്ചതു നിങ്ങളാ... വിശപ്പെന്താണെന്നു പോലും ഈ കുട്ടിക്കറിയില്ല. ഭക്ഷണം എന്തിനാണെന്നും എങ്ങനെ കഴിക്കണമെന്നുമുള്ള തിരിച്ചറിവില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും.'' ഡോക്ടര്‍ അവരെ കുറ്റപ്പെടുത്തി. എന്നിട്ട് സാവധാനം പറഞ്ഞുകൊടുത്തു:

''കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുക്കുന്നത് വളരെ ശ്രദ്ധിച്ചുവേണം. ചെറുപ്പത്തില്‍ അമിതാഹാരം ശീലിക്കുന്ന കുട്ടി അല്‍പ്പം മുതിര്‍ന്നാലും ആ രീതി തുടരും. തന്മൂലം ശരീരത്തില്‍ കൊഴുപ്പു ശേഖരിക്കുന്ന കോശങ്ങളുടെ എണ്ണം വര്‍ദ്ധിക്കും.

ഈ പ്രവണത പല തരത്തിലുളള അപകടങ്ങളാണ് വരുത്തിവയ്ക്കുക. കുട്ടികള്‍ക്കുണ്ടാകുന്ന അമിത വണ്ണമാണ് പ്രധാനപ്പെട്ട ഒരു പ്രശ്‌നം. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുണ്ടാകാനും സാധ്യത കൂടുതലാണ്.

പത്തുവയസാകുമ്പോഴേക്കും പതിനഞ്ച് വയസിന്റെ വളര്‍ച്ച ചില കുട്ടികളില്‍ കണ്ടിട്ടില്ലേ... അതും ഇങ്ങനെയുണ്ടാകുന്നതാണ്. അതുകൊണ്ട് ചിട്ടയായ ഭക്ഷണക്രമവും ആവശ്യമായ വ്യായാമങ്ങളും മീനുക്കുട്ടിയെ ശീലിപ്പിക്കൂ...''

Ads by Google
Saturday 17 Mar 2018 04.14 PM
Ads by Google
Loading...
TRENDING NOW