Friday, November 16, 2018 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Saturday 17 Mar 2018 03.15 PM

കരിവാളിപ്പ് മാറി മുഖം ശോഭിക്കാന്‍

uploads/news/2018/03/201285/Weeklybeuty170318a.jpg

കൂട്ടുകാരികള്‍ സെല്‍ഫി എടുക്കാന്‍ വിളിച്ചെങ്കിലും ജാനറ്റ് ചെന്നില്ല. ആരോടും പിണക്കമൊന്നും ഉണ്ടായിട്ടല്ല. തന്റെ മുഖത്തെ കടുത്ത പാടുകളും കരുവാളിപ്പുമാണ് അവളുടെ ആത്മവിശ്വാസം തകര്‍ത്തത്.

കൂട്ടുകാര്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ ജാനറ്റ് കാര്യം തുറന്നുപറഞ്ഞു:
''മുഖത്തെ കരുവാളിപ്പ് മാറാന്‍ പല സണ്‍ക്രീമുകളും ഉപയോഗിച്ചെടീ... ഒരു പ്രയോജനവും ഉണ്ടായില്ല. ഈ പാടുകളും വച്ചുകൊണ്ട് ഫോട്ടോയെടുക്കാന്‍ ഞാനില്ല.''

അതുകേട്ട് ലക്ഷ്മി ഒന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞുകൊടുത്തു:
''സണ്‍സ്‌ക്രീമോ ലോഷനോ ഉപയോഗിച്ചതുകൊണ്ടുമാത്രം മുഖത്തെ കരുവാളിപ്പ് മാറിയെന്നു വരില്ലെടീ... കഴിഞ്ഞ വേനല്‍ക്കാലത്ത് എന്റെ മുഖത്തും ഇതുപോലെ പാടുകളുണ്ടായിരുന്നു. അപ്പോള്‍ മുത്തശി എനിക്കൊരു മരുന്നു പറഞ്ഞു തന്നു. അത് ഫലിക്കുകയും ചെയ്തു.''

''എങ്കില്‍ നീയത് എനിക്കുകൂടി ഒന്നു പറഞ്ഞുതന്നേ...'' ജാനറ്റ് ധൃതികൂട്ടി.

''നല്ലപോലെ പഴുത്ത ഒരു തക്കാളിയെടുത്ത് ജ്യൂസാക്കിയശേഷം അതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിക്കുക. ഇവ നന്നായി യോജിപ്പിച്ചശേഷം ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്തിളക്കി മുഖത്തു പുരട്ടണം.

അര മണിക്കൂറിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇങ്ങനെ ചെയ്താല്‍ കരുവാളിപ്പു മാറി മുഖത്തിനു നല്ല നിറം ലഭിക്കും. മാത്രമല്ല, ചര്‍മം മൃദുവാകാനും ഇത് പ്രയോജനപ്പെടും. നീ വീട്ടില്‍ ചെന്ന് ഒന്നു പരീക്ഷിച്ചുനോക്ക്.''

ജാനറ്റ് ഒരാഴ്ച ഇപ്രകാരം ചെയ്തു. അവളുടെ മുഖത്തെ കരുവാളിപ്പും പാടുകളും പൂര്‍ണമായി മാറി. പാര്‍ശ്വഫലങ്ങളില്ലാത്ത, തികച്ചും പ്രകൃതിദത്തമായ മാര്‍ഗമാണിത്.

Ads by Google
Ads by Google
Loading...
TRENDING NOW