Monday, March 04, 2019 Last Updated 25 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 17 Mar 2018 03.09 PM

കീര്‍ത്തി സുരേഷിനിത് ബെസ്റ്റ് ടൈം

uploads/news/2018/03/201284/CininINWKeerthysuresh170318a.jpg

കഴിഞ്ഞ ചില മാസങ്ങളായി ഞാന്‍ സ്ഥിരമായി ഹൈദ്രാബാദില്‍ താമസിച്ച് അഭിനയിച്ചുകൊണ്ടിരിക്കുന്നു. സാവിത്രിയുടെ ജീവചരിത്ര സിനിമയ്ക്കു ശേഷം പവന്‍ കല്യാണിനോടൊപ്പം ഒരു പടത്തില്‍ വിശ്രമമില്ലാതെ പങ്കെടുക്കുകയാണ്.

ഇതിനിടെ സൂര്യയോടൊപ്പം 'താനാ സേര്‍ന്ത കുട്ടം' എന്ന പടത്തില്‍ അഭിനയിക്കാന്‍ തമിഴ്‌നാട്ടില്‍ വന്നുപോകാറുണ്ട്.

ഇപ്പോള്‍ തമിഴില്‍ തിരക്കേറിയ കഥാനായികയാണ് കീര്‍ത്തിസുരേഷ് വിക്രമിനൊപ്പം സാമി-2 വിശാലിനൊപ്പം ശണ്ഠക്കോഴി-2 എന്നിങ്ങനെ കീര്‍ത്തിയുടെ കൈവശം വന്‍ നായകന്മാരും വന്‍ ബഡ്ജറ്റ് ചിത്രങ്ങളുമാണുള്ളത്.

? സാവിത്രിയുടെ കഥാപാത്രം ഏറ്റെടുത്ത് അഭിനയിക്കുന്നത് വലിയ പെരുമതന്നെയാണ്. അതേസമയം കൂടുതല്‍ ഉത്തരവാദിത്വവും കൂടിയല്ലേ.


ഠ തീര്‍ച്ചയായും. ഈ വേഷം ചെയ്യാന്‍ ഞാന്‍ അശ്രാന്ത പരിശ്രമത്തിലാണ്. പടത്തില്‍ ഞാന്‍ ആ കഥാപാത്രത്തോട് നീതി പുലര്‍ത്തുന്നുവോ എന്ന് എനിക്കറിയില്ല. ഇതില്‍ അഭിനയിക്കാന്‍കരാര്‍ ചെയ്യുന്നതിനു മുമ്പായി സാവിത്രി അഭിനയിച്ച ഒരുപാട് പടങ്ങള്‍ കാണുകയുണ്ടായി. അവരുടെ ഓരോ ചലനവും ഞാന്‍ ഹൃദിസ്ഥമാക്കുകയുണ്ടായി. അവരുടെ ചില പടങ്ങളിലെ സീനുകള്‍ മാത്രം അതേപടി അഭിനയിക്കേണ്ടിയിരിക്കുന്നു.

അതിനായി റിഹേഴ്‌സല്‍ പോലും എടുക്കുകയുണ്ടായി. 'പാതാള ഭൈരവി' പടത്തില്‍ അവര്‍ നൃത്തം ചെയ്ത രംഗം ചിത്രീകരിച്ചപ്പോള്‍, അവരെപ്പോലെ ഞാന്‍ നൃത്തം ചെയ്തത് മറക്കാനാവാത്ത ഒരനുഭവം എന്നു പറയാം.

ഓരോ പടം കാണുമ്പോഴും സാവിത്രിയെപ്പോലെ വളരെ ലളിതമായി അഭിനയിക്കാമെന്ന് ഞാന്‍ വിചാരിക്കും. പക്ഷേ ക്യാമറയുടെ മുന്നിലെത്തുമ്പോള്‍ അവരെപ്പോലെ അഭിനയിക്കുക ദുഷ്‌കരമാണെന്ന് മനസ്സിലാവുക. അവര്‍ അഭിനയിച്ച 'മായാബജാര്‍' 'പാശമലര്‍' 'പാതാള ഭൈരവി' 'ദേവദാസ്' എന്നീ പടങ്ങള്‍ കണ്ട് അവരെപ്പോലെ അഭിനയിക്കാന്‍ ഞാന്‍ പഠിച്ചു.

uploads/news/2018/03/201284/CininINWKeerthysuresh170318b.jpg

? സാവിത്രിയുടെ വേഷത്തില്‍ നിങ്ങളെ സെലക്ട് ചെയ്തത് എങ്ങനെ. രൂപസാദൃശ്യമാണോ...


ഠ പ്രഭു സോളമന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിച്ച 'തൊടരി' പടം കണ്ടശേഷം 'നടികയര്‍ തിലകം' നിര്‍മ്മാതാക്കള്‍ എന്നോട് സംസാരിക്കുകയുണ്ടായി. പക്ഷേ സാവിത്രിയുടെ ആത്മകഥയാണെന്നറിഞ്ഞപ്പോള്‍ എനിക്കു ഭയം തോന്നി. കാരണം ഒരു മഹാനടിയുടെ വേഷമാണ്. അത് ഞാനേറ്റെടുത്ത് അഭിനയിച്ച് പാളിപ്പോയാല്‍ ജന്മം പോയില്ലെ.

അങ്ങനെ വരവേ സാവിത്രിയിയുടെ വേഷം ഏറ്റെടുക്കണമോ വേണ്ടയോ എന്ന ചിന്താക്കുഴപ്പത്തിലായി ഞാന്‍. സാവിത്രിയായി ഞാന്‍ എങ്ങനെയിരിക്കുമെന്ന് എന്നെക്കാള്‍ നിര്‍മ്മാണരംഗത്തുള്ളവര്‍ ശരിക്കും വിശ്വസിച്ചുപോന്നിരുന്നു. സാവിത്രിയുടെ മകളായ വിജയ ചാമുണ്ഡേശ്വരി, അമ്മയുടെ വേഷം എനിക്ക് ഏറ്റവും ഇണങ്ങുമെന്ന് സമ്മതിക്കുകയുണ്ടായി.

ഇതേത്തുടര്‍ന്ന് 'ലൂക് ടെസ്റ്റ്' എടുത്തു. അത് തൃപ്തികരമായപ്പോള്‍ മാത്രമേ എനിക്ക് ഈ വേഷം കൈകാര്യം ചെയ്യാന്‍ കഴിയും എന്നവര്‍ക്ക് ബോധ്യമായത്. സാവിത്രിക്ക് നല്ല തടിയുണ്ടായിരുന്നു. ഞാന്‍ മെലിഞ്ഞിട്ടാണ്. അങ്ങനെ വന്നപ്പോള്‍ ഗ്രാഫിക്‌സ് മൂലം എന്നെ തടിച്ചിയാക്കാമെന്ന് പറഞ്ഞു.

? തെലുങ്ക് സിനിമാരംഗത്ത് ഗ്ലാമറായി അഭിനയിക്കാന്‍ നിര്‍ബന്ധിക്കുന്ന ഒരേര്‍പ്പാടുണ്ടല്ലോ. നിങ്ങളുടെ വിഷയത്തില്‍ എങ്ങനെ.


ഠ തെലുങ്കില്‍ പവന്‍ കല്യാണിനൊപ്പവും ത്രിവിക്രമനോടൊപ്പവും ഞാന്‍ അഭിനയിച്ചത് ശരി. പക്ഷേ ഗ്ലാമറായിട്ടല്ല. ഇനിയും ഒരഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് ചോദിച്ചാലും എന്റെ മറുപടി ഇതുതന്നെയായിരിക്കും. കാരണം ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ എനിക്കൊട്ടും താല്പര്യമില്ല. ഒരുപക്ഷേ എനിക്ക് സ്വയം തോന്നി.

അങ്ങനെ അഭിനയിക്കാന്‍ പോകുന്നതായി വീട്ടില്‍ അറിയിച്ചാല്‍ യാതൊരു കാരണവശാലും അവര്‍ അനുമതി തരില്ലെന്ന് മാത്രമല്ല. അഭിനയം മതിയാക്കി വീട്ടില്‍ ഇരിക്കാനേ പറ്റൂ. പരമാവധി ജീന്‍സ് ടീഷര്‍ട്ട് ധരിച്ച് മോഡേണ്‍ രീതിയില്‍ അഭിനയിക്കുന്നതിലുപരി ഗ്ലാമര്‍ എന്ന പരിപാടിയേ എന്റെ ലക്ഷ്യമല്ല.

? വിക്രം മറ്റും സൂര്യ എന്നിവരോടൊപ്പം അഭിനയിച്ച അനുഭവം.


ഠ ഹരിയുടെ സംവിധാനത്തില്‍ വിക്രമിനോടൊപ്പം ഞാന്‍ അഭിനയിക്കുന്ന 'സാമി-2' പടത്തില്‍ തൃഷ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഇതില്‍ എന്റെ റോള്‍ കഥയുമായി അഭേദ്യമായ ബന്ധമാണുള്ളത്. അതുപോലെ വിഘ്‌നേഷ് സംവിധാനം ചെയ്യുന്ന 'താനാ ശേര്‍ന്ത കൂട്ടം' എന്ന പടത്തിന്റെ ഷൂട്ടിംഗിനിടെ സൂര്യയെ സമീപിച്ചപ്പോള്‍ 'ഞാന്‍ നിങ്ങളുടെ തീവ്ര ആരാധികയാണ്.

നിങ്ങളുടെ അച്ഛന്‍ ശിവകുമാറിനോടൊപ്പം എന്റെ അമ്മ മേനക അഭിനയിച്ചിട്ടുണ്ട്.' എന്ന് ഞാന്‍ പറയുകയുണ്ടായി. ഒരുദിവസം 'കജിനി' എന്ന സിനിമ അമ്മ കാണുമ്പോള്‍ സൂര്യയുടെ അച്ഛന്‍ ശിവകുമാറിനോടൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട് എന്നു പറയുകയുണ്ടായി.

അപ്പോള്‍ ഞാന്‍, 'ഞാനും ഒരുദിവസം സൂര്യയുടെ ജോഡിയായി അഭിനയിച്ചു കാണിക്കാം കണ്ടോളൂ' എന്ന് വെല്ലുവിളിച്ചു. അന്ന് ഞാന്‍ പറഞ്ഞത് ഇന്ന് പ്രാവര്‍ത്തിക തലത്തില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു.

uploads/news/2018/03/201284/CininINWKeerthysuresh170318.jpg

? എല്ലാംകൊണ്ടും കീര്‍ത്തിയുടെ കുടുംബം കലാപരമായി അനുഗ്രഹീതമാണെന്ന് പറയാം.


ഠ അതെ. മലയാളത്തില്‍ ദിലീപ് അഭിനയിച്ച റാംലീലയില്‍ എന്റെ അച്ഛന്‍ സുരേഷ്‌കുമാര്‍ മുഖ്യകഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്.

പുതിയ പടത്തില്‍ അഭിനയിക്കാനായി ക്ഷണിക്കാനെത്തുന്നവരോട് 'അടുത്ത വര്‍ഷം വരെ കാള്‍ഷീറ്റില്ലെന്ന്' അച്ഛന്‍ പറയുമ്പോള്‍ അമ്മയും ഞാനും തലയില്‍ കൈവച്ച് ഇരുന്നുപോകും.

ഇപ്പോള്‍ എന്റമ്മയുടെ ബന്ധത്തില്‍പെട്ട മുത്തശ്ശിയായ സരോജവും അഭിനയിച്ചു തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ചാരുഹാസന്റെ ജോഡിയായി 'ദാദാ 87' പടത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു.

? ശശികുമാര്‍ അഭിനയിക്കുന്ന 'കൊടിവീരന്‍' പടത്തില്‍ നടി പൂര്‍ണ്ണ തല മുണ്ഡലനം ചെയ്ത് അഭിനയിച്ചിരിക്കുന്നല്ലോ. അതുപോലെ നിങ്ങള്‍ക്കൊരു അവസരം വന്നാല്‍ തല മുണ്ഡനം ചെയ്യാന്‍ തയാറാണോ.


ഠ പൂര്‍ണ്ണയെ ഞാന്‍ പൂര്‍ണ്ണമായും അഭിനന്ദിക്കുന്നു. പക്ഷേ ഈ യൗവന സമയത്ത് ഞാനതിന് ഒരിക്കലും തയാറാവില്ല. ഒരേസമയം അഞ്ചു പടങ്ങളില്‍ അഭിനയിക്കുന്ന എനിക്ക് തല മുണ്ഡനം ചെയ്ത് അഭിനയിക്കാന്‍ സാധ്യമാണോ? പക്ഷേ പൂര്‍ണ്ണയുടെ അര്‍പ്പണബോധത്തെ പ്രശംസിക്കാതിരിക്കാന്‍ കഴിയില്ല. അതേസമയം ഗ്രാഫിക്കിന്റെ മുണ്ഡനം ചെയ്യുന്ന രംഗമാണെങ്കില്‍ ഞാന്‍ തയാറാണ്.

? പൊതുവില്‍ സിനിമാരംഗത്ത് കഥാനായകന്മാര്‍ക്കാണല്ലോ എന്തിലും പ്രാതിനിധ്യം. ഇത്തരം പുരുഷാധിപത്യമുള്ള ഈ മേഖലയില്‍, നിങ്ങള്‍ തുടര്‍ന്ന് നില്‍ക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ.

.
ഠ ഇങ്ങനെയൊക്കെ ചിന്തിച്ചു നോക്കാന്‍ തുടങ്ങിയാല്‍, തമിഴില്‍ മാത്രമല്ല, എല്ലാ ഭാഷാചിത്രങ്ങളിലും ഒരു നടിക്ക് അഭിനയിക്കാന്‍ കഴിഞ്ഞെന്നുവരില്ല. കഥാനായകന്മാര്‍ക്ക് ഏറെ പ്രാധാന്യമുള്ള പടങ്ങളില്‍ നായികമാര്‍ക്ക് വളരെ കുറഞ്ഞ രംഗങ്ങള്‍ ഉണ്ടായിരുന്നാല്‍ പോലും അതു നല്ലതുതന്നെയാണെന്നാണ് എന്റെ പക്ഷം.

- സുധീന ആലംകോട്

Ads by Google
Ads by Google
Loading...
TRENDING NOW