Thursday, July 18, 2019 Last Updated 11 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 17 Mar 2018 12.15 PM

സൗന്ദര്യം വിനയായി; എയര്‍പോര്‍ട്ട് ജീവനക്കാരന് 10% ശമ്പളം പിഴ

Hottie airport worker

ബീജിങ്ങ്; 'പാവത്തോങ്ങള്‍ക്ക് ഇത്രേയും സൗന്ദര്യം വാരിക്കോരി കൊടുക്കരുതെ' എന്നത് നടി കല്‍പനയുടെ ഡയലോഗാണ്. എന്നാല്‍, ഈ ഡയലോഗ് വള്ളിപുള്ളി തെറ്റാതെ പറയേണ്ട അവസ്ഥയിലാണ് ഈ ചൈനീസ് യുവാവ്.

ചൈനയിലെ എയര്‍പോര്‍ട്ടായ ഷാമെനില്‍ ജീവനക്കാരാനായ യുവാവിന് നഷ്ടമായത് തന്റെ ശമ്പളത്തിന് 10 ശതമാനമാണ്. ജോലി ചെയ്യുന്നതിനിടെ സൗന്ദര്യത്തില്‍ ആകൃഷ്ടയായ യുവതി സെല്‍ഫോണ്‍ ക്യാമറയിലൂടെ വിമാനത്തില്‍ ഇരുന്നുകൊണ്ട് എടുത്ത ദൃശ്യമാണ് ഇതിന് കാരണമായിരിക്കുന്നത്.

കൂളിങ് ഗ്ലാസും ഹെഡ്ഫോണും ധരിച്ച് നല്ല സ്റ്റൈലായി നടന്നു വരുന്ന യുവാവിന്റെ ദൃശ്യം യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സുന്ദരനായ യുവാവിന്റെ വീഡിയോ മണിക്കൂറുകള്‍ക്കകം ചൈനീസ് നവമാധ്യമങ്ങളില്‍ വൈറലായി മാറി. ദക്ഷിണ കൊറിയന്‍ നടനായ സോംങ് ജൂംഗ് കി ആണോ എന്നുവരെ ആളുകള്‍ക്ക് സംശയം തോന്നിപ്പോയി.


എല്ലാവരും യുവാവിന്റെ സൗന്ദര്യം ആസ്വദിച്ചപ്പോള്‍ വിമാനത്താവള അധികൃതര്‍ ശ്രദ്ധിച്ചത് തങ്ങളുടെ ജോലിക്കാരന്‍ അച്ചടക്കമില്ലായിമ്മയാണ്. മാന്യമായല്ല ഷര്‍ട്ട് ധരിച്ചിരിക്കുന്നതെന്നും പോക്കറ്റില്‍ കൈയ്യിട്ടാണ് നടന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടിയാണ് ശമ്പളത്തിന്റെ 10 ശതമാനം പിഴ വിധിക്കുകയായിരുന്നു. കൂടാതെ വിമാനത്താവളത്തിലെ ജീവനക്കാര്‍ ഇത്തരത്തിലാണ് പ്രത്യക്ഷപ്പെടാറുളളതെന്ന് വൈറലായ വീഡിയോയിലൂടെ ലോകത്തിന് കാണിച്ചതിനാണ് പിഴയെന്നും അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്.

എന്നാല്‍ കമ്പനി ചെയ്തതില്‍ തെറ്റൊന്നും ഇല്ലെന്നും ജനങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റാന്‍ സാധിച്ചതില്‍ സന്തോഷവാനാണെന്നും കാണിച്ച് യുവാവ് രംഗത്ത് വന്നു.

Ads by Google
Saturday 17 Mar 2018 12.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW