കീവ്: സൗന്ദര്യം വര്‍ധിപ്പിക്കാനും യുവത്വം നിലനിര്‍ത്താനും പെണ്‍കുട്ടികള്‍ എന്തും ചെയ്യാറുണ്ട്. എന്നാല്‍ ഉക്രൈയിനിലെ ഈ യുവതി ചെയ്യുന്നത് അല്‍പ്പം കടന്ന കൈ ആയിപ്പോയി. ചെറുപ്പം നിലനിര്‍ത്തി സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടി ദിവസവും തണുത്തുറഞ്ഞു മൈനസ് താപനിലയിലുള്ള നിപ്പര്‍ നദിക്കരയിലൂടെ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചാണ് ഇവര്‍ ജോഗിങ് ചെയ്യുന്നത്.
പൂര്‍ണ്ണ നഗ്നയായ ഈ സ്ത്രീ ജോഗിങ്ങിനു ശേഷം വസ്ത്രം ഉപേക്ഷിച്ചു തണുത്ത വെള്ളത്തിലേയ്ക്ക് എടുത്തു ചാടും. വ്ളാഡിമിസ്കിയ എന്ന 32 കാരിയാണു തന്റെ ചെറുപ്പവും സൗന്ദര്യവും നിലനിര്‍ത്താന്‍ ഇത്രയും ബുദ്ധിമുട്ടുകള്‍ സഹിക്കുന്നത്. തുടര്‍ന്നു കുറെ അധികം സമയം ഇവര്‍ ഈ വെള്ളത്തില്‍ നീന്തും.
ഇതു തന്റെ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും എന്ന് ഈ യുവതി പറയുന്നു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി ഇവര്‍ ഇതു സ്ഥിരമായി ചെയ്തു വരികയാണ്. മൈനസ് 9 വരെ ആയിരിക്കും പലപ്പോഴും ഇവിടുത്തെ കാലവസ്ഥ. യുറോപ്പിലെ തന്നെ ഏറ്റവും തണുപ്പേറിയ നദികളില്‍ ഒന്നാണ് ഇത്. യുവതിയുടെ സാഹസത്തേക്കുറിച്ചു നാട്ടുകാരില്‍ നിന്നു കേട്ടറിഞ്ഞ ചെക്ക് ഫോട്ടോഗ്രഫറാണു യുവതി നീന്തുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.