Thursday, September 13, 2018 Last Updated 3 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 16 Mar 2018 04.21 PM

രാസവസ്തുക്കള്‍ കുത്തിവച്ചു തലച്ചോര്‍ എംബാം ചെയ്യുന്നു, തുടര്‍ന്ന് ചിന്തകളും ഓര്‍മ്മയും ബുദ്ധിയും കംമ്പ്യൂട്ടറിലേയ്ക്കു കോപ്പി ചെയ്യുന്നു, പരീക്ഷണം നടത്തുന്നയാള്‍ മരിക്കുമെന്നു 100 ശതമാനം ഉറപ്പ്: മരണം ഉറപ്പാക്കിയ പരീക്ഷണത്തിന് സ്വന്തം തലച്ചോര്‍ നല്‍കി കമ്പനി ഉടമ

uploads/news/2018/03/200989/9.jpg

അമേരിക്കയിലെ സിലിക്കോണ്‍ വാലിയിലുള്ള നെറ്റ്കം എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി കേട്ടാന്‍ ഭ്രാന്തന്‍ ആശയമെന്ന ഒരു കാര്യത്തിന് പിന്നാലെയാണ്. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ തലച്ചോറ് വേര്‍പെടുത്തിയെടുത്ത് കംപ്യൂട്ടറില്‍ സൂക്ഷിക്കുക എന്ന ആശയത്തിന് പിന്നാലെയാണ് ഈ കമ്പനി. മരിക്കുമെന്നുറപ്പുണ്ടായിട്ടും സ്വന്തം തലച്ചോറ് വിട്ടുകൊടുക്കാന്‍ തയ്യാറായി 25 പേര്‍ ഇതിനകം നെറ്റ്കമില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10000 ഡോളറാണ് തലച്ചോറ് നല്‍കുന്നതിനുള്ള പ്രതിഫലം. ഈ പട്ടികയില്‍ കോടീശ്വരനായ ടെക്കി-ബിസിനസുകാരന്‍ സാം ആള്‍ട്ട്മാനും പേരുകൊടുത്തിട്ടുണ്ട്.

നെറ്റ്കം പോലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നിക്ഷേപിച്ചിട്ടുള്ള വൈ കോംബിനേറ്റര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് 32-കാരനായ സാം ആള്‍ട്ട്മാന്‍. തലച്ചോറ് എംബാം ചെയ്യാനും പിന്നീട് കംപ്യൂട്ടറിലേക്ക് പകര്‍ത്താനുമുള്ള പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് ആള്‍ട്ട്മാന്‍ ഇപ്പോള്‍. പരീക്ഷണത്തിന് തയ്യാറായി വരുന്നയാളെ ഒരു യന്ത്രത്തിലേക്ക് കടത്തുകയും നെറ്റ്കമിന്റെ എംബാമിങ് രാസവസ്തുക്കള്‍ കുത്തിവെക്കുകയും ചെയ്യും. പരീക്ഷണത്തിന് തയ്യാറാകുന്നയാള്‍ മരിക്കുമെന്ന് കമ്പനി തുടക്കത്തിലേ മുന്നറിയിപ്പ് നല്‍കുന്നു. 100 ശതമാനം മരണകാരണമാകുമെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്. ഡോക്ടറുടെ സഹായത്തോടെ ജീവനൊടുക്കുന്നതിന് തുല്യമാണിതെന്നും നെറ്റ്കമിന്റെ സഹസ്ഥാപകനായ റോബര്‍ട്ട് മക്ഇന്റയര്‍ പറഞ്ഞു. ഓര്‍മകളും ചിന്തകളും ആശയങ്ങളും എക്കാലത്തേക്കുമായി സൂക്ഷിച്ചുവെക്കാനുള്ള ദൗത്യമാണിതെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യക്ക് അമേരിക്കയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമാണ് അനുമതി. മരിക്കുമെന്നുറപ്പുള്ള രോഗം ബാധിച്ചവരും ആറുമാസത്തില്‍ക്കൂടുതല്‍ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയവരുമായ രോഗികള്‍ക്കാണ് ഇത്തരത്തില്‍ ജീവനൊടുക്കാന്‍ അനുമതി. അതുകൊണ്ടുതന്നെ നെറ്റ്കമിന്റെ പരീക്ഷണത്തിന് സാധാരണ മനുഷ്യരെ കിട്ടുക പ്രയാസമാണ്. മരണകാരണമായ രോഗം ബാധിച്ചവരെ കണ്ടെത്താന്‍ കമ്പനി തീരുമാനിച്ചതും അതോടെയാണ്. ഒരാളുടെ തലച്ചോറ് കംപ്യൂട്ടറിലേക്ക് മാറ്റി സ്റ്റോര്‍ചെയ്യുമ്പോള്‍ അയാളുടെ ബുദ്ധിയും ചിന്തകളും ആശയങ്ങളും എക്കാലത്തേക്കും സൂക്ഷിക്കാനാവുമെന്ന് നെറ്റ്കം അവകാശപ്പെടുന്നു.

ജീവന്‍ കൊടുത്തുള്ള പരീക്ഷണമാണിത്. ഡോക്ടടറുടെ സഹായത്തോടെ സ്വയം മരണത്തെ വരിക്കുന്നതിന് തുല്യമാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഇത്തരത്തില്‍ മരണം വരിക്കുന്നതിന് അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമപ്രാബല്യമുണ്ട്. അവിടെ എവിടെയെങ്കിലും വെച്ചേ ഈ പരീക്ഷണം നടത്താനുമാകൂ. കുത്തിവെക്കുന്ന എംബാമിങ് ദ്രാവകം നൂറ്റാണ്ടുകളോളം തലച്ചോറിനെ ചീത്തയാകാതെ സൂക്ഷിക്കാന്‍ ശേഷിയുള്ളതാണ്. എന്നാല്‍, കുത്തിവെക്കുന്നതിനു മുമ്പ് തലച്ചോറ് ജീവനോടെ പ്രവര്‍ത്തിക്കുന്നതാകണം. അതുകൊണ്ടുതന്നെ ജീവനുള്ളയാളെ മാത്രമേ ഈ പരീക്ഷണത്തിന് ഉപയോഗിക്കാനാവൂ. മാരകമായ അസുഖങ്ങള്‍ ബാധിച്ചവരെയാണ് നെറ്റ്കം ഈ പരീക്ഷണത്തിനായി കൂടുതലായും ഉദ്ദേശിക്കുന്നത്.

Ads by Google
Friday 16 Mar 2018 04.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW