Monday, September 10, 2018 Last Updated 42 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 02.42 PM

വിവാഹ ദിനത്തില്‍ എല്ലാവരെയും അമ്പരപ്പിച്ച് വധുവിന്റെ ഡാന്‍സ്; വീഡിയോ വൈറലാകുന്നു

bride, viral video, super dance

വധുവിന്റെ കിടിലന്‍ ഡാന്‍സിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. റാഷിക എന്ന പെണ്‍കുട്ടിയാണ് തകര്‍പ്പന്‍ പഞ്ചാബി ഗാനത്തിന് സ്വയം മറന്നു ചുവടുകള്‍ വച്ചത്. സാരിയോ ചോളിയോ ലെംഹഗയോ ധരിക്കുന്നതിനു പകരം ലെഹംഗയുടെ ടോപ്പും ജീന്‍സും ധരിച്ചാണ് റാഷികയുടെ ബ്രൈഡല്‍ ഡാന്‍സ്. കഴിഞ്ഞ പതിനാറു വര്‍ഷമായി നൃത്തം അഭ്യസിക്കുന്നുണ്ട് റാഷിക, മികച്ചൊരു കഥക് നര്‍ത്തകി കൂടിയാണ്. ബംഗ്റാ ചുവടുകള്‍ക്കൊപ്പം ബെല്ലി ഡാന്‍സും ചെയ്യുന്നുണ്ട് റാഷിക.

നൃത്തത്തെ ഇത്രയേറെ സ്നേഹിക്കുന്ന പെണ്‍കുട്ടിയായതുകൊണ്ടു തന്നെ വിവാഹ ദിനത്തിലും അവള്‍ക്ക് ചുവടുകള്‍ വെക്കാതിരിക്കാന്‍ കഴിഞ്ഞില്ല, അങ്ങനെയാണ് അതു വിഡിയോയാക്കി പകര്‍ത്താന്‍ തീരുമാനിച്ചതെന്നു പറയുന്നു ഫൊട്ടോഗ്രഫറായ പ്രിയങ്ക കാംബോജ്. തുടര്‍ന്നു പ്രിയങ്ക തന്നെയാണ് വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതും. വിഡിയോ ഷെയര്‍ ചെയ്ത് അധികം കഴിയുംമുമ്പു തന്നെ ലക്ഷങ്ങളാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്.

ഇരുകൈകളും നിറയെ ചുവപ്പു നിറത്തിലുള്ള വളകളും കഴുത്തു നിറഞ്ഞു നില്‍ക്കുന്ന മാലയും വലിയ കമ്മലും നെറ്റിചുട്ടിയുമൊക്കെ അണിഞ്ഞു ബ്രൈഡല്‍ മേക്കപ്പും ചെയ്താണ് റാഷിക നൃത്തത്തിനായി തയാറെടുത്തത്. '' നിങ്ങള്‍ മണവാട്ടികള്‍ നൃത്തം ചെയ്യുന്നത് കണ്ടിരിക്കും, എന്നാല്‍ ഇവളെപ്പോലെ നൃത്തം ചെയ്യുന്നത് കണ്ടിരിക്കില്ല'' എന്നു പറഞ്ഞാണ് റാഷികയുടെ നൃത്തം വൈറലാകുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW