Monday, September 17, 2018 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
ഷിന്റോ തോമസ്
Wednesday 14 Mar 2018 07.41 AM

അതിരപ്പിള്ളി ജലെവെദ്യുതി പദ്ധതി നടപ്പാകില്ലെന്നു മന്ത്രിക്കു തിരിച്ചറിവു വന്നു ; ഖജനാവിനു നഷ്ടപ്പെട്ടത് 35 കോടിയിലേറെ രൂപ!

uploads/news/2018/03/200292/athirappally.jpg

കോട്ടയം: അതിരപ്പിള്ളി ജലെവെദ്യുതി പദ്ധതി നടപ്പാകില്ലെന്നു മന്ത്രിക്കു തിരിച്ചറിവു വന്നപ്പോഴേക്കും ഖജനാവിനു നഷ്ടപ്പെട്ടത് 35 കോടിയിലേറെ രൂപ! 20 വര്‍ഷത്തോളമായി ചര്‍ച്ചയിലുള്ള പദ്ധതിയുടെ പേരില്‍, 13 ഉദ്യോഗസ്ഥരുടെ ശമ്പളം ഇനത്തിലാണു കോടികള്‍ ഒഴുകിപ്പോയത്.

പലതവണ ചര്‍ച്ചയാകുകയും രാഷ്ട്രീയ, പരിസ്ഥിതി എതിര്‍പ്പുമൂലം തടസപ്പെടുകയും ചെയ്ത പദ്ധതി നടപ്പാക്കാനാകില്ലെന്നു സര്‍ക്കാര്‍ തിരിച്ചറിഞ്ഞതായി െവെദ്യുതിമന്ത്രി എം.എം. മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിരപ്പിള്ളി പദ്ധതി ചര്‍ച്ചയില്‍ സജീവമായ 1998-ലാണു വെറ്റിലപ്പാറയില്‍ കെ.എസ്.ഇ.ബി. പ്രത്യേക ഓഫീസ് തുറന്നത്. പ്രതിമാസം വെറ്റിലപ്പാറയിലെ ഓഫീസില്‍ ജീവനക്കാര്‍ക്കു ശമ്പളമായി നല്‍കുന്നതു 13,08,624 രൂപയാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയില്‍ പറയുന്നു.

പദ്ധതിപ്രവര്‍ത്തനം തുടങ്ങിയിട്ടുപോലുമില്ലെങ്കിലും ജീവനക്കാരില്‍ അഞ്ചുപേരുടെ ശമ്പളം ഒരുലക്ഷം രൂപയ്ക്കു മുകളിലാണ്. 85,000 രൂപയില്‍ കുറഞ്ഞ ശമ്പളക്കാര്‍ ആരുമില്ല. പ്രവര്‍ത്തനമില്ലാത്ത ഓഫീസിലെ ഡ്രൈവറുടെ ശമ്പളം 89,339 രൂപ. ഒരു മാസം വാഹനമോടുന്നത് ചുരുങ്ങിയ ദിവസങ്ങളില്‍ മാത്രമാണെന്നിരിക്കേയാണു ഇവിടെ മൂന്നു ജീപ്പും ഡ്രൈവറുമുള്ളത്. ഒരു എക്‌സിക്യൂട്ടീവ് എന്‍ജീനിയറടക്കം 13 ഉദ്യോഗസ്ഥരാണുള്ളത്. ഒരു എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ ഉള്‍പ്പെടെ 22 തസ്തികകള്‍ക്കു കൂടി അനുമതി നല്‍കിയിരുന്നു.

പദ്ധതിയുടെ പ്രാരംഭച്ചെലവിനായി കെ.എസ്.ഇ.ബി. 1997-ല്‍ വനംവകുപ്പിന് 1.14 കോടി രൂപ നല്‍കിയിരുന്നു. പദ്ധതി നടപ്പാകുമ്പോള്‍ വെള്ളത്തിലാകുന്ന വനത്തിന് പകരം മരങ്ങള്‍ വച്ചുപിടിപ്പിക്കാനായിരുന്നു ഇത്. 340 ഏക്കര്‍ വനം ഇല്ലാതാകുമെന്നായിരുന്നു കണക്ക്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കി.മീ. മുകളില്‍നിന്നു മൂന്നര മീറ്റര്‍ വ്യാസമുള്ള തുരങ്കത്തിലൂടെ വെള്ളം 4.6 കി.മീ. അകലെ കണ്ണങ്കുഴിയില്‍ എത്തിച്ച് െവെദ്യുതി ഉല്‍പ്പാദിപ്പിക്കാനായിരുന്നു പദ്ധതി. പ്രതിവര്‍ഷം 233 മെഗാവാട്ട് െവെദ്യുതിയാണു പ്രതീക്ഷിച്ചിരുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW