Saturday, March 23, 2019 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.55 AM

സിറ്റിയെ തോല്‍പ്പിക്കാനാളില്ല

uploads/news/2018/03/200279/2.jpg

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ മാഞ്ചസ്‌റ്റര്‍ സിറ്റി കിരീടത്തിലേക്ക്‌ അടുത്തു.
സ്‌റ്റോക്ക്‌ സിറ്റിക്കെതിരേ നടന്ന എവേ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട്‌ ഗോളിനാണു സിറ്റി ജയിച്ചത്‌. 30 കളികളില്‍നിന്ന്‌ 81 പോയിന്റ്‌ നേടിയാണു സിറ്റിയുടെ ജൈത്രയാത്ര. രണ്ടാംസ്‌ഥാനത്തുള്ള മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ 30 കളികളില്‍നിന്ന്‌ 65 പോയിന്റാണ്‌.
സ്‌റ്റോക്കിന്റെ തട്ടകമായ ബെറ്റ്‌365 സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡേവിഡ്‌ സില്‍വയാണു രണ്ടു ഗോളുമടിച്ചത്‌. കാല്‍മുട്ടിനു പരുക്കേറ്റ അര്‍ജന്റീനക്കാരന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയെ കൂടാതെയാണു പെപ്‌ ഗാര്‍ഡിയോളയും ശിഷ്യന്‍മാരുമെത്തിയത്‌. ശേഷിക്കുന്ന ഒന്‍പത്‌ കളികളില്‍ നാലില്‍ ജയിച്ചാല്‍ സിറ്റിക്കു കിരീടം ഉറപ്പാക്കാം. രണ്ടാംസ്‌ഥാനക്കാരില്‍നിന്നു 16 പോയിന്റിന്റെ ലീഡ്‌ നേടിയ സിറ്റിക്ക്‌ നിലവിലെ മികവ്‌ തുടര്‍ന്നാല്‍ അടുത്ത മാസം ആദ്യം തന്നെ കിരീടം ഉറപ്പാക്കാം. 2016-17 സീസണില്‍ നേടിയ 78 പോയിന്റിനെക്കാള്‍ മുന്നേറാന്‍ സിറ്റിക്കായി. ലീഗ്‌ സീസണില്‍ അവര്‍ ഇതുവരെ 85 ഗോളുകള്‍ അടിച്ചു. 11 ടീമുകള്‍ മാത്രമാണ്‌ ഒരു ലീഗ്‌ സീസണില്‍ 85 ല്‍ കൂടുതല്‍ ഗോളടിച്ചത്‌. 30 കളികളില്‍നിന്ന്‌ 27 പോയിന്റ മാത്രം നേടിയ സ്‌റ്റോക്ക്‌ സിറ്റി തരംതാഴ്‌ത്തല്‍ ഭീഷണി നേരിടുകയാണ്‌. 20 പോയിന്റുള്ള വെസ്‌റ്റ്ബ്രോമിച്ച്‌ അല്‍ബിയോണാണ്‌ സ്‌റ്റോക്കിനും പിന്നില്‍. 30 കളികളില്‍നിന്ന്‌ 61 പോയിന്റുള്ള ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ മൂന്നാമതും 60 പോയിന്റുള്ള ലിവര്‍പൂള്‍ നാലാമതുമാണ്‌. ഇന്നലെ ചെല്‍സിയെ തോല്‍പ്പിച്ച ടീമില്‍നിന്നു നാലു മാറ്റങ്ങളുമായാണു സിറ്റി കളിച്ചത്‌. ഗുണ്‍ഡോഗന്‍, ബെര്‍നാഡോ സില്‍വ, ലാപോര്‍ട്ടെ, അഗ്യൂറോ എന്നിവര്‍ കളിച്ചില്ല.
ഫെര്‍ണാഡീഞ്ഞോ, വിസെന്റ്‌ കോംപാനി, റഹിം സ്‌റ്റെര്‍ലിങ്‌, ജീസസ്‌ നവാസ്‌ എന്നിവരെയാണു ഗാര്‍ഡിയോള സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ കളിപ്പിച്ചത്‌. പത്താം മിനിട്ടില്‍ സ്‌റ്റോക്ക്‌ വലയില്‍ പന്തെത്തി. റഹിം സ്‌റ്റെര്‍ലിങ്‌ മറിച്ചു നല്‍കിയ പന്ത്‌ ഡേവിഡ്‌ സില്‍വ വലയിലേക്കു മറിക്കുമ്പോള്‍ സ്‌റ്റോക്ക്‌ താരങ്ങള്‍ അറിഞ്ഞു വരുന്നതേയുണ്ടായിരുന്നുള്ളു. 50-ാം മിനിട്ടിലാണു മാഞ്ചസ്‌റ്റര്‍ സിറ്റി ലീഡ്‌ നേടിയത്‌. ജീസസ്‌ നവാസ്‌ ഒരുക്കിയ വഴിയിലൂടെയാണു ഡേവിഡ്‌ സില്‍വ രണ്ടാം ഗോളടിച്ചത്‌. കഴിഞ്ഞ 10 മത്സരങ്ങളില്‍ ഒരു ജയം മാത്രമാണു സ്‌റ്റോക്‌ നേടിയത്‌.

Ads by Google
Wednesday 14 Mar 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW