Friday, June 08, 2018 Last Updated 56 Min 23 Sec ago English Edition
Todays E paper
Ads by Google
ജിനേഷ്‌ പൂനത്ത്‌
Wednesday 14 Mar 2018 12.47 AM

ദേശീയ-സംസ്‌ഥാന പാതയോരത്തെ കള്ളുഷാപ്പുകള്‍ തുറക്കാം, ഉപാധികളോടെ: സുപ്രീം കോടതി

uploads/news/2018/03/200250/4.jpg

ന്യൂഡല്‍ഹി: ദേശീയ, സംസ്‌ഥാന പാതയരികിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്നു സുപ്രീം കോടതി. ഷാപ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ ഇനി സംസ്‌ഥാന സര്‍ക്കാരുകള്‍ക്കു തീരുമാനമെടുക്കാം. കള്ള്‌ മദ്യമാണോ എന്ന വിഷയത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.

ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ്‌ ഉത്തരവ്‌. ദേശീയ, സംസ്‌ഥാന പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ച വിധിയില്‍നിന്ന്‌ പഞ്ചായത്തുകള്‍ക്കു നേരത്തേ ഇളവു നല്‍കിയിരുന്നു. ഈ ഇളവ്‌ കള്ളുഷാപ്പുകള്‍ക്കും ബാധകമാക്കിയാണ്‌ പുതിയ ഉത്തരവ്‌.

കള്ളുഷാപ്പ്‌ ലൈസന്‍സി അസോസിയേഷന്‍, വൈക്കം താലൂക്ക്‌ ചെത്തു തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി.), സംസ്‌ഥാന സര്‍ക്കാര്‍ എന്നിവരുടെ വാദം പരിഗണിച്ചാണ്‌ കള്ളുഷാപ്പുകള്‍ക്ക്‌ ഇളവ്‌ നല്‍കിയത്‌. കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം.സുധീരന്‍ ഇതിനെ എതിര്‍ത്തിരുന്നു.

വീര്യം കുറഞ്ഞ മദ്യമായതിനാല്‍ കള്ളിന്‌ ഇളവ്‌ നല്‍കണമെന്നാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ വാദിച്ചത്‌. 1200 കള്ളുഷാപ്പുകള്‍ പൂട്ടിയതോടെ ആയിരങ്ങളുടെ തൊഴില്‍ നഷ്‌ടമായെന്നായിരുന്നു എ.ഐ.ടി.യു.സി.ക്ക്‌ വേണ്ടി ഹാജരായ അഡ്വ. വി.കെ. ബിജു വാദിച്ചു. എന്നാല്‍ കള്ളില്‍ 9.56 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്നും ഇതിനാല്‍ കള്ളും മദ്യം തന്നെയാണെന്നും വി.എം. സുധീരന്‌ വേണ്ടി ഹാജരായ അഡ്വ. കാളീശ്വരം രാജ്‌ വാദിച്ചു.

കഴിഞ്ഞമാസം 23-നാണ്‌ പാതയോര മദ്യശാലാ നിരോധനത്തില്‍നിന്ന്‌ പഞ്ചായത്തുകള്‍ക്ക്‌ സുപ്രീം കോടതി ഇളവ്‌ നല്‍കിയത്‌. സംസ്‌ഥാന പാതയോരത്ത്‌ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്നായിരുന്നു 2016 ഡിസംബര്‍ 15-ന്‌ സുപ്രീം കോടതി വിധിച്ചത്‌. എന്നാല്‍, മുനിസിപ്പല്‍ മേഖലകള്‍ക്ക്‌ ഇളവനുവദിച്ചുകൊണ്ട്‌ 2017 ജൂൈല 11-ന്‌ വീണ്ടും ഉത്തരവിറക്കി. നഗരമേഖലയിലൂടെ കടന്നുപോകുന്ന റോഡുകളുടെ ഹൈവേ പദവി ഇല്ലാതാക്കിക്കൊണ്ട്‌ മദ്യശാലകള്‍ക്ക്‌ അനുമതി നല്‍കിയ ചണ്ഡീഗഡ്‌ ഭരണകൂടത്തിന്റെ നടപടി ശരിവെച്ചുകൊണ്ടായിരുന്നു ഉത്തരവ്‌.

പിന്നീട്‌്, പഞ്ചായത്തുകള്‍ക്കും ഇളവു നല്‍കിക്കൊണ്ട്‌ വിധിയില്‍ വ്യക്‌തത വരുത്തണമെന്നാവശ്യപ്പെട്ട്‌ കേരളം, അസം തുടങ്ങിയ സംസ്‌ഥാനങ്ങളും ബാറുടമകളും സുപ്രീം കോടതിയിലെത്തിയതിനെ തുടര്‍ന്നാണു ഫെബ്രുവരി 23-ന്‌ മുന്‍ ഉത്തരവ്‌ ഭേദഗതി ചെയ്‌തതത്‌.

Ads by Google
ജിനേഷ്‌ പൂനത്ത്‌
Wednesday 14 Mar 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW