Tuesday, September 18, 2018 Last Updated 45 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.47 AM

ആധാര്‍ ബന്ധിപ്പിക്കല്‍: സമയപരിധി നീട്ടി

uploads/news/2018/03/200249/3.jpg

ന്യൂഡല്‍ഹി: ബാങ്ക്‌ അക്കൗണ്ട്‌, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവയുള്‍പ്പെടെ വിവിധ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സുപ്രീം കോടതി അനിശ്‌ചിതമായി നീട്ടി. അതേസമയം, സബ്‌സിഡി ലഭ്യമാകുന്ന സാമൂഹിക പദ്ധതികള്‍ക്ക്‌ ഇത്‌ ബാധകമല്ലെന്നും ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ വിധിച്ചു. ആധാറിന്റെ സാധുത ചോദ്യംചെയ്‌തുള്ള ഹര്‍ജികളില്‍ അന്തിമവിധി പ്രഖ്യാപിക്കുംവരെയാണു സമയപരിധി നീട്ടിയത്‌. തല്‍ക്കാല്‍ പാസ്‌പോര്‍ട്ടുകള്‍ക്ക്‌ ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
മാര്‍ച്ച്‌ 31-നു മുമ്പ്‌ മൊബൈല്‍ നമ്പരും ബാങ്ക്‌ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നു മൊബൈല്‍ സേവനദാതാക്കളും ബാങ്കുകളും ഇടപാടുകാരോടു നിര്‍ദേശിച്ചിരുന്നു. സമയപരിധിക്കുള്ളില്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മൊബൈല്‍ സേവനം ലഭിക്കില്ലെന്നും മുന്നറിയിപ്പുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 15-നാണു വിവിധ സേവനങ്ങളെയും സാമൂഹികസുരക്ഷാ പദ്ധതികളെയും ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സുപ്രീം കോടതി മാര്‍ച്ച്‌ 31 വരെ നീട്ടിനല്‍കിയത്‌.
ആധാര്‍ നിയമത്തിന്റെ സാധുത ചോദ്യംചെയ്‌തുള്ള ഹര്‍ജികളില്‍ മാര്‍ച്ച്‌ 31-നു മുമ്പ്‌ അന്തിമവിധി പറയാനാകില്ലെന്നു കഴിഞ്ഞ ഏഴിന്‌ ഭരണഘടനാ ബെഞ്ച്‌ വ്യക്‌തമാക്കിയിരുന്നു.

Ads by Google
Wednesday 14 Mar 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW