Monday, December 10, 2018 Last Updated 5 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.47 AM

കൊരങ്ങിണി ദുരന്തം : ഫോറസ്‌റ്റ് റേഞ്ച്‌ ഓഫീസര്‍ക്കു സസ്‌പെന്‍ഷന്‍ ; ട്രെക്കിങ്ങിന് വനംവകുപ്പ് 200 രൂപ വീതം വാങ്ങി

uploads/news/2018/03/200248/fire.jpg

തേനി(തമിഴ്‌നാട്‌): കൊരങ്ങിണി മലയില്‍ ട്രെക്കിങ്ങിനു പോയ 11 പേര്‍ കാട്ടുതീയില്‍ വെന്തുമരിച്ച സംഭവത്തില്‍ ഗുരുതര കൃത്യവിലോപം ഉണ്ടായെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നു കൊരങ്ങിണി റേഞ്ച്‌ ഓഫീസര്‍ ജയ്‌സിങ്ങിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തു.

പരുക്കേറ്റ്‌ മധുര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 15 പേരില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്‌.
യാത്രാസംഘത്തെ വനത്തിലേക്കു കടത്തിവിട്ടതിലും സഞ്ചാരപാത നിരീക്ഷിക്കുന്നതിലും ഉദ്യോഗസ്‌ഥര്‍ വീഴ്‌ച വരുത്തിയെന്നാണു വനം വകുപ്പിന്റെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണവും തെളിവെടുപ്പും നടത്തും.

അനധികൃത പാതയിലൂടെയുള്ള ട്രെക്കിങ്ങാണ്‌ അപകടത്തിന്‌ ഇടയാക്കിയതെന്നു തേനി എസ്‌.പി: പി.വി. ഭാസ്‌കരന്‍ മാധ്യമങ്ങളോടു പറഞ്ഞു.
വനം വകുപ്പ്‌ പാസ്‌ നല്‍കുന്നത്‌ ടോപ്‌ സ്‌റ്റേഷന്‍ വരെ മാത്രമാണ്‌. ഇതിനു വിരുദ്ധമായി അനധികൃതപാത തെരഞ്ഞെടുത്തതാണു ദുരന്തത്തിനു കാരണം. ഇതിനു വനംവകുപ്പിനെ കുറ്റപ്പെടുത്താനാകില്ല. ഗൈഡുമാരില്‍ ഒരാളാണു സഞ്ചാരികളെ കൊളുക്കുമലയിലേക്കു കൊണ്ടുപോയത്‌. കാട്ടുതീ മനുഷ്യസൃഷ്‌ടിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. അപകടത്തില്‍പ്പെട്ടവരില്‍നിന്നു വിശദമായ മൊഴിയെടുക്കും. തേനി ഡിവൈ.എസ്‌.പി: പി. പ്രഭാകരനാണ്‌ അന്വേഷണച്ചുമതല.

അപകടത്തിന്റെ പശ്‌ചാത്തലത്തില്‍ കാട്ടിലെ ട്രെക്കിങ്‌ തമിഴ്‌നാട്‌ മേയ്‌ വരെ നിരോധിച്ചു. കാട്ടിനുള്ളിലെ കൂടാരങ്ങള്‍, അനധികൃത താമസസൗകര്യങ്ങള്‍ എന്നിവയും പരിശോധിക്കും. ട്രെക്കിങ്ങിനായി ഈറോഡില്‍ നിന്നു പന്ത്രണ്ടംഗ സംഘത്തെ എത്തിച്ച ടൂര്‍ ഡി ഇന്ത്യ ഉടമ പ്രഭുവിനെ പോലീസ്‌ ചോദ്യംചെയ്‌തു. വനം വകുപ്പിനു 200 രൂപ നല്‍കി പാസെടുത്താണ്‌ ട്രെക്കിങ്‌ നടത്തിയതെന്ന്‌ പ്രഭു മൊഴി നല്‍കി.

പ്രത്യേക സഞ്ചാരപാത നിര്‍ദേശിച്ചിരുന്നില്ലെന്നും പ്രഭുവിന്റെ മൊഴിയിലുണ്ടെന്നാണ്‌ സൂചന. വനം വകുപ്പില്‍നിന്നു പാസെടുത്താണ്‌ ട്രെക്കിങ്‌ നടത്തിയതെന്നു ചെന്നൈ ട്രെക്കിങ്‌ ക്ലബും വാദിക്കുന്നു. നാട്ടുകാരാണു തീയിട്ടതാണെന്നും ഈ മേഖലയില്‍ ഇതു പതിവാണെന്നും അവരുടെ വിശദീകരണക്കുറിപ്പിലുണ്ട്‌.

Ads by Google
Wednesday 14 Mar 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW