Thursday, May 24, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.43 AM

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‌: ആശയക്കുഴപ്പത്തില്‍ മാണി

uploads/news/2018/03/200231/3.jpg

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പു മുന്നണിബന്ധം പ്രഖ്യാപിക്കാനുള്ള തീരുമാനം കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പ്‌ ഉപേക്ഷിക്കും.
ഈ മാസം 18 നു ചേരുന്ന കേരള കോണ്‍ഗ്രസ്‌ (എം) സ്‌റ്റിയറിങ്‌ കമ്മറ്റി യോഗത്തില്‍ മുന്നണി ബന്ധം സംബന്ധിച്ചു നിലപാട്‌ പ്രഖ്യാപിക്കുമെന്നാണു നേതൃത്വം വ്യക്‌തമാക്കിയിരുന്നതെങ്കിലും പാര്‍ട്ടിയില്‍ ഇതുവരെ സമവായം ഉണ്ടാക്കാന്‍ കഴിയാത്തതിനാല്‍ തീരുമാനം മാറ്റിവയ്‌ക്കാനാണു സാധ്യത. പകരം ചെങ്ങന്നൂരില്‍ മനഃസാക്ഷി വോട്ടെന്ന സമീപനം സ്വീകരിക്കുമെന്ന സൂചനയാണു പാര്‍ട്ടി നേതാക്കള്‍ നല്‍കുന്നത്‌. എന്നാല്‍, 23-നു നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു നിലപാട്‌ പ്രഖ്യാപിക്കേണ്ടി വരും. ഈ സമയത്തിനുളളില്‍ സമവായം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടു നില്‍ക്കാനുളള സാധ്യതയും ഏറെയാണ്‌.
മാണി ഗ്രൂപ്പിന്‌ ആറ്‌ എം.എല്‍.എ.മാരാണുള്ളത്‌. ഇവര്‍ വോട്ട്‌ ചെയ്‌താലും ഇല്ലെങ്കിലും നിലവിലുളള സാഹചര്യത്തില്‍ ജയപരാജയത്തെ സ്വാധീനിക്കില്ല.അതിനാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിട്ടുനില്‍ക്കുകയാണു നല്ലതെന്ന അഭിപ്രായവും നേതൃത്വത്തിനുണ്ട്‌. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ മുമ്പുതന്നെ മുന്നണി ബന്ധം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്‌തമായി രംഗത്തുണ്ട്‌. ചെങ്ങന്നൂരില്‍ ഇടതു മുന്നണി സ്‌്ഥാനാര്‍ഥിയെ പിന്തുണയ്‌ക്കണമെന്ന നിലപാടാണ്‌ കെ.എം.മാണിക്കും ജോസ്‌ കെ.മാണിക്കുമുളളത്‌. ഈ തീരുമാനത്തെ പി.ജെ. ജോസഫും മോന്‍സ്‌ ജോസഫും എതിര്‍ക്കുകയാണ്‌. ചെങ്ങന്നൂരിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തു തീരുമാനമെടുത്താല്‍ മതിയെന്ന നിലപാടാണ്‌ ജോസഫ്‌ പക്ഷത്തിനുളളത്‌.
ചെങ്ങന്നൂരില്‍ ഇടതു മുന്നണിയെ പിന്തുണയ്‌ക്കുകയും ഇടത്‌ സ്‌ഥാനാര്‍ഥി പരാജയപ്പെടുകയും ചെയ്‌താല്‍ അതു മാണിക്കു തിരിച്ചടിയാകും. അതേസമയം യു.ഡി.എഫിനെ പിന്തുണയ്‌ക്കുകയും യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി പരാജയപ്പെടുകയും ചെയ്‌താല്‍ അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസില്‍ ചാരി രക്ഷപെടാം. അതുകൊണ്ടുതന്നെ മുന്‍ ഉപതെരഞ്ഞെടുപ്പുകളില്‍ സ്വീകരിച്ചതുപേലെ യു.ഡി.എഫിനെ പിന്തുണയ്‌ക്കണമെന്ന്‌ ആവശ്യപ്പെടുന്നവരും നിരവധിയാണ്‌. എന്നാല്‍ മനസാക്ഷി വോട്ടെന്ന അടവുനയമാണ്‌ ഇരു മുന്നണികള്‍ക്കും മുമ്പില്‍ സമ്മര്‍ദ ശക്‌തിയാകാന്‍ ഉപകരിക്കപ്പെടുന്നതെന്നാണ്‌ പാര്‍ട്ടിയില്‍ ബഹുഭൂരിപക്ഷം നേതാക്കള്‍ക്കുമുളളത്‌. അടുത്ത്‌ വരുന്ന രാജ്യസഭാ സീറ്റ്‌, സുരക്ഷിതമായ ലോക്‌സഭാ സീറ്റ്‌, നിലവിലുള്ളതില്‍ കൂടുതല്‍ നിയമസഭാ സീറ്റ്‌ എന്നിവയാണ്‌ ഇരു മുന്നണികള്‍ക്കും മുമ്പില്‍ മാണി ഗ്രൂപ്പ്‌ നിരത്തുന്ന ആവശ്യങ്ങള്‍. ഇതിനോട്‌ അനുകൂലമായി പ്രതികരിക്കുന്ന മുന്നണിക്കൊപ്പം നില്‍ക്കാനാണ്‌ പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്‌.

ഷാലു മാത്യു

Ads by Google
Wednesday 14 Mar 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW