Monday, December 17, 2018 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.43 AM

കീഴാറ്റൂര്‍ ബൈപ്പാസ്‌ വയല്‍ വിട്ടുനല്‍കാന്‍ 50 പേരുടെ സമ്മതപത്രമായെന്നു സി.പി.എം.

uploads/news/2018/03/200230/vayalkilikal.jpg

കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസിനായി വയല്‍ ഏറ്റെടുക്കുന്നതിന്‌ 50 ഉടമകള്‍ സമ്മതപത്രം നല്‍കിയതായി സി.പി.എം.
ഇതുസംബന്ധിച്ച വയല്‍ക്കിളികളുടെ അവകാശവാദം കീഴാറ്റൂര്‍ ഇ.എം.എസ്‌. സ്‌മാരക വായനശാലയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പാര്‍ട്ടി നേതാക്കള്‍ നിഷേധിച്ചു. ഉടമകളാണെന്നു ബോധ്യപ്പെടുത്താന്‍ ഇത്രയും പേരെ ഹാജരാക്കിയായിരുന്നു പത്രസമ്മേളനം.

ഏറ്റെടുക്കലിനെ എതിര്‍ക്കുന്നതായി വയല്‍ക്കിളികള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക്‌ വിതരണം ചെയ്‌ത പട്ടികയില്‍ ഉള്‍പ്പെട്ടവരും ഇക്കൂട്ടത്തിലുണ്ടെന്നു സി.പി.എം. നേതാക്കള്‍ അവകാശപ്പെട്ടു. കീഴാറ്റൂര്‍ വികസനവിരുദ്ധരുടെ നാടല്ലെന്നും പ്രദേശത്തെ സംഘര്‍ഷഭരിതമാക്കാനാണ്‌ ബി.ജെ.പിയും ആര്‍.എസ്‌.എസും ഉള്‍പ്പെടെയുളളവര്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന കൊടിപറിക്കലും വധശ്രമവും ഇതിന്റെ തെളിവാണെന്നും ആരോപിച്ചു.

സ്‌ഥലം വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കിയവര്‍ ഡമ്മികളല്ലെന്നും വ്യക്‌തമാക്കി. ബൈപ്പാസ്‌ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ ആദ്യഘട്ടത്തില്‍ തങ്ങള്‍ക്കും ആങ്കയുണ്ടായിരുന്നു. എന്നാല്‍, അവ ദൂരീകരിക്കാന്‍ സര്‍ക്കാരും പാര്‍ട്ടിയും തയാറായി. ബൈപ്പാസിനാവശ്യമായ വയല്‍പ്രദേശം ഉള്‍ക്കൊള്ളുന്നിടത്തെ 60 സ്‌ഥലമുടമകളില്‍ 56 പേരും എം.എല്‍.എക്ക്‌ സമ്മതപത്രം നല്‍കിയിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ എന്തിനാണ്‌ കള്ളപ്രചാരണം നടത്തുന്നതെന്ന്‌ വയല്‍ക്കിളികള്‍ വ്യക്‌തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

16ന്‌ പ്രദേശത്തെ മുഴുവന്‍ ആളുകളുടെയും യോഗം വിളിച്ച്‌ എം.എല്‍.എ. വീണ്ടും പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ും. യചുടല -കുറ്റിക്കോല്‍ ബൈപ്പാസിന്‌ വേണ്ടി മറ്റെല്ലാ പ്രദേശക്കാരും സഹകരിക്കുമ്പോള്‍ ചെറിയ പ്രദേശത്തെ ഏതാനും പേര്‍ മാത്രം എതിര്‍പ്പ്‌ പ്രകടപ്പിക്കുന്നത്‌ ശരിയല്ലെന്നും നേതാക്കള്‍ പറഞ്ഞു. തളിപ്പറമ്പ്‌ ഏരിയാ സെക്രട്ടറി പി.മുകുന്ദന്‍, ലോക്കല്‍ സെക്രട്ടറി പുല്ലായ്‌ക്കൊടി ചന്ദ്രന്‍, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ.മുരളീധരന്‍, ടി.ബാലകൃഷ്‌ണന്‍ എിന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

ദേശീയപാത നിര്‍മിക്കുന്നതിന്‌ 55 കര്‍ഷകര്‍ സമ്മതപത്രം നല്‍കിയെന്ന അവകാശവാദം വയല്‍ക്കിളി കൂട്ടായ്‌മ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വയല്‍ നികത്തുന്നതിനെതിരേ 45 പേര്‍ ഡെപ്യൂട്ടി കലക്‌ടര്‍ക്കു നല്‍കിയ പരാതി ഇപ്പോഴും നിലവിലുണ്ടെന്നും ഇതില്‍ മൂന്നുപേര്‍ മാത്രമാണു സമ്മതപത്രത്തില്‍ ഒപ്പിട്ടു നല്‍കിയതെന്നും വയല്‍ക്കിളി സമര നേതാവ്‌ സുരേഷ്‌ കീഴാറ്റൂര്‍ പറഞ്ഞിരുന്നു. ഇവരെ ഭീഷണിപ്പെടുത്തി മാറ്റിയതാണ്‌. ഇതില്‍ രണ്ടുപേര്‍ തിരിച്ചുവരാന്‍ തയാറാണ്‌. ഭൂമി ഏറ്റെടുക്കുന്നതില്‍ ആക്ഷേപമുള്ളവര്‍ അറിയിക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്‌. അല്ലാതെ സമ്മതപത്രം നല്‍കാനല്ലെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.

വയല്‍ക്കിളി പ്രവര്‍ത്തകരെയോ സി.പി.എം. പ്രവര്‍ത്തകരെയോ കൊലപ്പെടുത്തി കീഴാറ്റൂരിലും തളിപ്പറമ്പിലും കലാപം സൃഷ്‌ടിക്കാന്‍ ശ്രമിച്ചെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ തളിപ്പറമ്പ്‌ ഡി.വൈ.എസ്‌.പി: വേണുഗോപാലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം തൃഛംബരം അക്രമവുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായ ആര്‍.എസ്‌.എസ്‌ - ബി.ജെ.പി. പ്രവര്‍ത്തകരുടെ പേരില്‍, കലാപം സൃഷ്‌ടിക്കാന്‍ ശ്രമിച്ചെന്ന പുതിയ വകുപ്പ്‌ കൂടി ചേര്‍ത്ത്‌ തളിപ്പമ്പ്‌ പോലീസ്‌ കേസെടുത്തു.

**** കീഴാറ്റൂര്‍ സമരനേതാവ്‌ ജാനകിക്കു വധഭീഷണി

കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ സംരക്ഷണത്തിനായി സമരം നയിക്കുന്ന നമ്പ്രാടത്ത്‌ ജാനകിയെ സി.പി.എം. പ്രാദേശികനേതാവ്‌ ഭീഷണിപ്പെടുത്തിയതായി പരാതി. മുന്‍ ബ്രാഞ്ച്‌ സെക്രട്ടറി കെ.പി. പ്രകാശന്‍ ഇന്നലെ രാവിലെ വയലില്‍ വച്ചു ഭീഷണിപ്പെടുത്തിയെന്നാണു പരാതി. തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നു ഭീഷണി മുഴക്കുകയും അസഭ്യംപറയുകയും ചെയ്‌തുവെന്നാണു തളിപ്പറമ്പ്‌ പോലീസ്‌ സ്‌റ്റേഷനില്‍ ജാനകി നല്‍കിയ പരാതിയിലുള്ളത്‌. നെല്‍വയല്‍ സംരക്ഷണത്തിനായി നേരത്തേ ദിവസങ്ങളോളം ഇവര്‍ നിരാഹാരം നടത്തിയിരുന്നു. അതേസമയം, പ്രകാശന്റെ ഭാര്യ പത്മിനിയെ വയല്‍ക്കിളിപ്രവര്‍ത്തകന്‍ ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്‌. പാര്‍ട്ടിപ്രവര്‍ത്തകനായ കല്ലമ്പള്ളി ഷൈജുവിന്റെ ബൈക്കില്‍ റീത്തുവച്ചതായും സി.പി.എം. നേതാക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ്‌ റീത്ത്‌ കണ്ടത്‌. ഇതുസംബന്ധിച്ചും പരാതി നല്‍കി.

Ads by Google
Wednesday 14 Mar 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW