Monday, June 25, 2018 Last Updated 28 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.41 AM

വലിപ്പത്തില്‍ അഞ്ചാമതുള്ള വജ്രം വിറ്റത്‌ നാലു കോടിക്ക്‌

uploads/news/2018/03/200203/3.jpg

ബ്ലൂംബര്‍ഗ്‌: വലിപ്പത്തിന്റെ കാര്യത്തില്‍ അഞ്ചാം സ്‌ഥാനത്തുള്ള വജ്രം വിറ്റത്‌ നാലുകോടി യു.എസ്‌. ഡോളറിന്‌. ലെസൊതോ ലെജന്റ്‌ എന്ന പേരിലുള്ള 910 കാരറ്റ്‌ വജ്രം ജെം ഡയമണ്ട്‌ ലിമിറ്റഡ്‌ കമ്പനിയുടെ കൈവശമായിരുന്നു. തിങ്കളാഴ്‌ച നടന്ന ലേലത്തില്‍ മോഹവില നല്‍കി പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത വ്യക്‌തിയാണ്‌ വജ്രം സ്വന്തമാക്കിയത്‌.
ആഫ്രിക്കന്‍ രാജ്യമായ ലെസോതോയിലെ ലെറ്റ്‌സങ്‌ ഖനിയില്‍നിന്നാണു ജെം ഡയമണ്ട്‌സ് ലെസൊതോ ലെജന്റ്‌ ഖനനം ചെയ്‌തെടുത്തത്‌.
ഇതേ ഖനിയില്‍നിന്നു കണ്ടെടുത്ത ഏറ്റവും വലിയ വജ്രമെന്ന ഖ്യാതിക്കു പുറമേ ലോകത്തിലെ തന്നെ ഇതുവരെ ഖനനം ചെയ്‌തെടുത്തതില്‍ അഞ്ചാമത്തെ വലിയ വജ്രവും ഇതുതന്നെയാണ്‌. 813 കാരറ്റ്‌ മാറ്റുള്ള ലുകാരാ വജ്രമാണ്‌ ലോകത്തേറ്റവും കൂടിയ വിലയ്‌ക്കു വിറ്റു പോയ വജ്രം. 6.3 കോടി ഡോളറായിരുന്നു വില.

Ads by Google
Wednesday 14 Mar 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW