Monday, December 17, 2018 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.41 AM

ട്രംപിന്റെ തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതിനു തെളിവില്ല

uploads/news/2018/03/200202/2.jpg

വാഷിങ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ്‌ ട്രംപിനായി റഷ്യ ഇടപെട്ടതിനു തെളിവില്ലെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌.
ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു മുന്‍തൂക്കമുള്ള ഹൗസ്‌ ഓഫ്‌ ഇന്റലിജന്‍സ്‌ സമിതിയാണ്‌ ഒരുവര്‍ഷം നീണ്ട അന്വേഷണത്തിനു ശേഷം ഈ നിഗമനത്തിലെത്തിയിരിക്കുന്നത്‌. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഇടപെടുകയും ട്രംപിനു റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിന്‍ മുന്‍ഗണ നല്‍കുകയും ചെയ്‌തെന്ന അമേരിക്കന്‍ ചാരസംഘടനാ മേധാവികളുടെ 2017 ജനുവരിയിലെ കണ്ടെത്തലിനോട്‌ പാനല്‍ യോജിക്കുന്നുണ്ട്‌.
ട്രംപിന്റെ വിജയം ഉറപ്പിക്കാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിച്ചെന്ന ആരോപണം പാനല്‍ തള്ളി. കമ്മിറ്റിയിലെ ഡെമോക്രാറ്റുകള്‍ ഈ കണ്ടെത്തലിനോടു യോജിക്കുന്നില്ല.

Ads by Google
Wednesday 14 Mar 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW