Monday, June 25, 2018 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.41 AM

യു.എസ്‌. വിദേശകാര്യ സെക്രട്ടറി ടില്ലേഴ്‌സനെ ട്രംപ്‌ തെറിപ്പിച്ചു

uploads/news/2018/03/200201/1.jpg

വാഷിങ്‌ടണ്‍: യു.എസ്‌. വിദേശകാര്യ സെക്രട്ടറി റെക്‌സ്‌ ടില്ലേഴ്‌സണെ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ പുറത്താക്കി.
സി.ഐ.എ. മേധാവി മൈക്ക്‌ പോംപിയോ ആകും പുതിയ വിദേശസെക്രട്ടറി. സെന്‍ട്രല്‍ ഇന്റലിജന്‍സ്‌ ഏജന്‍സി (സി.ഐ.എ) മേധാവിയായി ജിന ഹാസ്‌പെലിനെയും നിയമിച്ചു. സി.ഐ.എയുടെ ആദ്യ വനിതാ മേധാവിയാണ്‌ ജിന ഹാസ്‌പെല്‍. ബ്രിട്ടനില്‍വച്ച്‌ രാസായുധപ്രയോഗത്തിലൂടെ മുന്‍ചാരനെ വധിക്കാന്‍ശ്രമിച്ചെന്ന സംഭവത്തില്‍ റഷ്യയ്‌ക്കെതിരേ പ്രസ്‌താവനയിറക്കി മണിക്കൂറുകള്‍ക്കകമാണു ടില്ലേഴ്‌സന്റെ കസേര തെറിച്ചത്‌.
മാസങ്ങളായി നിലനിന്ന ഭിന്നതകള്‍ക്കെടുവിലാണ്‌ ട്രംപ്‌, തന്റെ വിമര്‍ശകനായ ടില്ലേഴ്‌സനെ തെറിപ്പിച്ചത്‌. ഉത്തരകൊറിയ മുതല്‍ ഇറാന്‍ വരെ വിവിധ വിഷയങ്ങളില്‍ യു.എസിന്റെ വിദേശനയം വെല്ലുവിളി നേരിടുന്നതിനിടെയാണു സ്‌ഥാനചലനം. വ്യവസായിയും എക്‌സോണ്‍ മൊബൈലിന്റെ മുന്‍ ചീഫ്‌ എക്‌സിക്യൂട്ടീവായ റെക്‌സ്‌ ടില്ലേഴ്‌സണെ ഒരു വര്‍ഷം മുമ്പാണു വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചത്‌. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പെന്റഗണില്‍ നടന്ന യോഗത്തില്‍ ട്രംപിനെ ടില്ലേഴ്‌സന്‍ "മന്ദബുദ്ധി"യെന്നു വിളിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. വിദേശനയത്തിന്റെ ബാലപാഠങ്ങള്‍ ട്രംപ്‌ എങ്ങനെ മനസിലാക്കുന്നുവെന്ന്‌ അദ്‌ഭുതം പ്രകടിപ്പിച്ചതായും വാര്‍ത്തകള്‍ വന്നു. ടില്ലേഴ്‌സന്‍ രാജിവയ്‌ക്കുകയാണെന്ന്‌ ഒക്‌ടോബറില്‍ അഭ്യൂഹം ശക്‌തമായിരുന്നെങ്കിലും അദ്ദേഹം നിഷേധിച്ചു. ഉത്തരകൊറിയയുമായി ചര്‍ച്ച നടത്തി ടില്ലേഴ്‌സന്‍ സമയം പാഴാക്കുകയാണെന്ന ട്രംപിന്റെ അഭിപ്രായപ്രകടനവും ഇരുവരും തമ്മിലുള്ള ഭിന്നത പുറത്തുകൊണ്ടുവന്നിരുന്നു.
യോഗങ്ങളില്‍ പങ്കെടുക്കുമ്പോഴുള്ള ടില്ലേഴ്‌സന്റെ ശരീരഭാഷ ട്രംപിനെ അസ്വസ്‌ഥനാക്കിയിരുന്നതായി ന്യൂയോര്‍ക്ക്‌ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപിന്റെ തീരുമാനങ്ങളോടു വിയോജിപ്പുള്ളപ്പോള്‍ ടില്ലേഴ്‌സണ്‍ കണ്ണുരുട്ടുകയോ ഉറക്കംതൂങ്ങുകയോ ചെയ്യുമായിരുന്നത്രേ.

Ads by Google
Wednesday 14 Mar 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW