Monday, June 25, 2018 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.35 AM

റബാഡ ഒന്നാമത്‌ തിരിച്ചെത്തി

uploads/news/2018/03/200196/7.jpg

ദുബായ്‌: ദക്ഷിണാഫ്രിക്കയുടെ പേസര്‍ കാഗിസോ റബാഡ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ബൗളര്‍മാരുടെ ടെസ്‌റ്റ് റാങ്കിങ്ങില്‍ ഒന്നാംസ്‌ഥാനത്തു തിരിച്ചെത്തി.
ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ 11 വിക്കറ്റെടുത്തതിനു പിന്നാലെയാണു റബാഡ ഒന്നാംസ്‌ഥാനക്കാരനായത്‌. 900 പോയിന്റുമായാണു ദക്ഷിണാഫ്രിക്കന്‍ പേസറുടെ മുന്നേറ്റം. 900 പോയിന്റ്‌ നേടുന്ന 23-ാമത്തെ ബൗളറാണു റബാഡ. ദക്ഷിണാഫ്രിക്കയുടെ വെര്‍നോണ്‍ ഫിലാന്‍ഡര്‍ (912 പോയിന്റ്‌), ഷോണ്‍ പൊള്ളോക്ക്‌ (909 പോയിന്റ്‌), ഡെയ്‌ല്‍ സ്‌റ്റെയിന്‍ (909 പോയിന്റ്‌) എന്നിവരും മുന്‍ഗാമികളായി. ഇന്ത്യയുടെ ആര്‍. അശ്വിന്‍ രണ്ടു സ്‌ഥാനങ്ങള്‍ കയറി നാലിലെത്തി.
ജോഷ്‌ ഹാസില്‍വുഡ്‌, മിച്ചല്‍ സ്‌റ്റാര്‍ക്‌ എന്നിവരെയാണ്‌ അശ്വിന്‍ മറികടന്നത്‌. ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണു മൂന്നാമത്‌. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയുടെ സ്‌റ്റീവ്‌ സ്‌മിത്ത്‌ ഒന്നാംസ്‌ഥാനത്തും ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലി രണ്ടാംസ്‌ഥാനത്തും തുടരുകയാണ്‌.

Ads by Google
Wednesday 14 Mar 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW