Tuesday, May 29, 2018 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.35 AM

ഷമിക്കെതിരായ അന്വേഷണം ശക്‌തമാക്കി

uploads/news/2018/03/200195/6.jpg

കൊല്‍ക്കത്ത: ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയില്‍ കൊല്‍ക്കത്ത പോലീസ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം മുഹമ്മദ്‌ ഷമിക്കെതിരായ അന്വേഷണം ശക്‌തമാക്കി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം ഷമി നടത്തിയ യാത്രകളുടെ രേഖകള്‍ ആവശ്യപ്പെട്ട്‌ ബി.സി.സി.ഐക്കു കത്തയച്ചു. ഷമി മറ്റു സ്‌ത്രീകളുമായി ചാറ്റ ചെയ്‌തതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചതായാണു സൂചന.
ഹസിന്‍ ജഹാന്‍ കൈവശമുണ്ടായിരുന്ന ഷമിയുടെ ഫോണ്‍ പോലീസിനു കൈമാറിയിരുന്നു. ജാദവ്‌പുര്‍ പോലീസാണു കേസ്‌ അന്വേഷിക്കുന്നത്‌. ഷമിയുടെ കുടുംബം കേസ്‌ ഒത്തുതീര്‍ക്കാനുള്ള ശ്രമം തുടരുകയാണ്‌. ഉത്തര്‍പ്രദേശില്‍നിന്നുള്ള അഭിഭാഷകര്‍ ഹസിന്റെ അഭിഭാഷകനുമായി സംസാരിച്ച്‌ ഒത്തുതീര്‍പ്പു സാധ്യതകള്‍ ആരാഞ്ഞിരുന്നു.
അതേ സമയം ഹസിന്‍ ജഹാന്‍ മാധ്യമ പ്രവര്‍ത്തകരോടു തട്ടിക്കയറുകയും വീഡിയോ ക്യാമറ നശിപ്പിക്കുകയും ചെയ്‌തു. കൊല്‍ക്കത്തയിലെ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ സ്‌കൂളിനു സമീപത്തുവച്ചായിരുന്നു ഹസിനും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായത്‌.

Ads by Google
Wednesday 14 Mar 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW