Sunday, September 23, 2018 Last Updated 16 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.35 AM

ശ്രീജേഷ്‌ ഹോക്കി ടീമില്‍ തിരിച്ചെത്തി

uploads/news/2018/03/200194/5.jpg

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌ കോസ്‌റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു.
മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ്‌ പരുക്കില്‍നിന്നു മുക്‌തനായി 18 അംഗ ടീമില്‍ തിരിച്ചെത്തി. ഏപ്രില്‍ നാലിനാണു കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ തുടങ്ങുക. മധ്യനിരക്കാരന്‍ മന്‍പ്രീത്‌ സിങാണു നായകന്‍. ചിങ്‌ലെന്‍സാനാ സിങാണ്‌ ഉപനായകന്‍. പൂള്‍ ബിയില്‍ പാകിസ്‌താന്‍, മലേഷ്യ, വെയ്‌ല്‍സ്‌, ഇംഗ്ലണ്ട്‌ എന്നിവര്‍ക്കൊപ്പമാണ്‌ ഇന്ത്യ കളിക്കുന്നത്‌്. ഇന്ത്യയുടെ ആദ്യ മത്‌്സരം ഏപ്രില്‍ ഏഴിനു പാകിസ്‌താനെതിരേയാണ്‌്. സൂരജ്‌ കാര്‍കേരയാണു ശ്രീജേഷിന്റെ പകരക്കാരന്‍.
ടീം: പി.ആര്‍. ശ്രീജേഷ്‌, സൂരജ്‌ കാര്‍കേര, രൂപിന്ദര്‍ പാല്‍ സിങ്‌, വരുണ്‍ കുമാര്‍, കോതാജിത്‌ സിങ്‌, ഗുരീന്ദര്‍ സിങ്‌, അമിത്‌ രോഹിദാസ്‌, മന്‍പ്രീത്‌ സിങ്‌, ചിങ്‌ലെന്‍സാനാ സിങ്‌, സുമിത്‌, വിവേക്‌ സാഗര്‍ പ്രസാദ്‌, അക്ഷദീപ്‌ സിങ്‌, എസ്‌.വി. സുനില്‍, ഗുര്‍ജന്ത്‌ സിങ്‌, മന്‍ദീപ്‌ സിങ്‌, ലളിത്‌ കുമാര്‍ ഉപാധ്യായ, ദില്‍പ്രീത്‌ സിങ്‌.

Ads by Google
Wednesday 14 Mar 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW