Sunday, September 23, 2018 Last Updated 15 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.35 AM

ഇന്ത്യ - ബംഗ്ലാദേശ്‌ പോരാട്ടം ഇന്ന്‌

uploads/news/2018/03/200192/3.jpg

കൊളംബോ: നിദാഹസ്‌ ട്രോഫി ത്രിരാഷ്‌ട്ര ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശ്‌ താരങ്ങള്‍ ഇന്ത്യയെ നേരിടുന്നതു കറുത്ത ബാന്‍ഡ്‌ ധരിച്ച്‌.
നേപ്പാളിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചവരോടുള്ള ആദര സൂചകമായാണു നടപടിയെന്നു ബംഗ്ലാ നായകന്‍ മഹ്‌മദുള്ള പറഞ്ഞു. മരിച്ചവരില്‍ നാല്‍പതു പേര്‍ ബംഗ്ലാദേശികളാണ്‌്. 67 യാത്രക്കാരും നാല്‌ ജീവനക്കാരുമായി കാഠ്‌മണ്ഡുവിലേക്കു വന്ന യു.എസ്‌.-ബംഗ്ലാ എയര്‍ലൈന്‍സ്‌ വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെയാണു ദുരന്തം.
ഇന്നു നടക്കുന്ന മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശിന്‌ ഫൈനലില്‍ കളിക്കാനുള്ള സാധ്യതയേറും. ഇന്ത്യക്കെതിരേ നടന്ന ആദ്യ മത്സരത്തില്‍ അവര്‍ തോറ്റിരുന്നു. ശ്രീലങ്കയുടെ 215 റണ്ണിന്റെ ലക്ഷ്യം പിന്തുടര്‍ന്നു നേടി ബംഗ്ലാദേശ്‌ തിരിച്ചുവന്നു. ഇന്നു ജയിച്ചാല്‍ ഇന്ത്യക്ക്‌ ഫൈനല്‍ ഉറപ്പിക്കാം. വൈകിട്ട്‌ ഏഴു മുതല്‍ നടക്കുന്ന മത്സരം ഡിഡി സ്‌പോര്‍ട്‌സ്, ഡി സ്‌പോര്‍ട്‌സ്, റിഷ്‌തെ സിനി പ്ലസ്‌ തുടങ്ങിയ ചാനലുകളിലും ഹോട്ട്‌സ്റ്റാര്‍, ജിയോ ടിവി തുടങ്ങിയ ഓണ്‍ലൈനുകളിലും തത്സമയം കാണാം. ബാറ്റിങ്‌ അനുകൂലമായ പിച്ചില്‍ ടോസ്‌ നിര്‍ണായകമാകും. ശ്രീലങ്കന്‍ തീരത്തോടടുത്തു രൂപപ്പെട്ട ന്യൂനമര്‍ദം മൂലം കനത്ത മഴയുണ്ടാകുമെന്നാണു റിപ്പോര്‍ട്ട്‌.
ഇന്ത്യ ലങ്കയ്‌ക്കെതിരേ കളിച്ച അതേ ടീമിനെ നിലനിര്‍ത്തുമെന്നാണു സൂചന. സാബിര്‍ ഹുസൈന്‍, തസ്‌കിന്‍ അഹമ്മദ്‌ എന്നിവരുടെ മോശം ഫോമാണു ബംഗ്ലാദേശിനെ അലട്ടുന്നത്‌. ആരിഫുള്‍ ഹഖ്‌, അബു ജായ്‌ദ് എന്നിവര്‍ക്കു പകരം അവസരം ലഭിക്കാനിടയുണ്ട്‌. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്ക മുന്നോട്ടുവച്ച 215 റണ്ണെന്ന പടുകൂറ്റന്‍ വിജയലക്ഷ്യം രണ്ടുപന്തു ബാക്കിനില്‍ക്കെയാണു ബംഗ്ലാദേശ്‌ മറികടന്നത്‌. അഞ്ചു ഫോറും നാലു സിക്‌സറും അടക്കം 35 പന്തില്‍ 72 റണ്‍ വാരി പുറത്താകാതെ നിന്ന മുഷ്‌ഫിക്കര്‍ റഹിമാണ്‌ ബംഗ്ലാദേശിന്റെ വിജയശില്‍പ്പി. 19 പന്തില്‍ അഞ്ചു സിക്‌സും രണ്ടുഫോറും പറത്തി 43 റണ്ണെടുത്ത ഓപ്പണര്‍ ലിട്ടന്‍ ദാസ്‌, 29 പന്തില്‍ 47 റണ്ണെടുത്ത തമീം ഇഖ്‌ബാല്‍ എന്നിവര്‍ക്കു പുറമേ സൗമ്യ സര്‍ക്കാര്‍ (24), മഹ്‌മദുള്ള (20) എന്നിവരുടെ ബാറ്റിങ്‌ പ്രകടനവും ജയത്തില്‍ നിര്‍ണായകമായി.

Ads by Google
Wednesday 14 Mar 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW