Sunday, September 23, 2018 Last Updated 14 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.35 AM

സൂപ്പര്‍ മച്ചാന്‍സ്‌

uploads/news/2018/03/200190/1.jpg

ചെന്നൈ: രണ്ടാംപാദ സെമി ഫൈനലില്‍ എഫ്‌.സി. ഗോവയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ച്‌ ചെന്നൈയിന്‍ എഫ്‌.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ സീസണ്‍ നാലിന്റെ ഫൈനലില്‍ കടന്നു.
17 നു നടക്കുന്ന ഫൈനലില്‍ ബംഗളുരു എഫ്‌.സിയെയാണു ചെന്നൈയിന്റെ സൂപ്പര്‍ മച്ചാന്‍സ്‌ നേരിടുക. ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുല നേടിയ ഇരട്ട ഗോളുകളും ധന്‍പാല്‍ ഗണേഷ്‌ നേടിയ ഒരു ഗോളുമാണു ചെന്നൈയിനു ഫൈനലിലേക്കുള്ള ടിക്കറ്റ്‌ നേടിക്കൊടുത്തത്‌.
ഇരുപാദങ്ങളിലുമായി 4-1 ന്റെ അഗ്രഗേറ്റ്‌ ഗോളിലാണു ചെന്നൈയിന്റെ മുന്നേറ്റം. ഗോവയില്‍ നടന്ന ഒന്നാംപാദ മത്സരം 1-1 നു സമനിലയായിരുന്നു. ഗോള്‍രഹിത സമനില നേടി എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ഫൈനലില്‍ കടക്കാമെന്ന വിശ്വാസത്തിലായിരുന്നു ചെന്നൈയിന്‍ താരങ്ങള്‍ കളിച്ചത്‌. 4-2-3-1 ഫോര്‍മേഷനിലാണു കോച്ച്‌ ജോണ്‍ ഗ്രിഗറി വിശ്വാസമര്‍പ്പിച്ചത്‌. ജെജെയായിരുന്നു ഏക സ്‌ട്രൈക്കര്‍. ഗ്രിഗറി നെല്‍സണ്‍, ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസ്‌, റാഫേല്‍ അഗസ്‌റ്റോ എന്നിവര്‍ ജെജെയുടെ പിന്നില്‍ അണിനിരന്നു. ഗോവക്കാരുടെ കോച്ച്‌ സെര്‍ജിയോ ലോബ്രയുടെ ഫോര്‍മേഷനും വ്യത്യസ്‌തമായില്ല.
സ്‌ട്രൈക്കര്‍ ഫെറാന്‍ കോറോമിനാസ്‌ മുന്നില്‍നിന്നു. മന്ദാര്‍ റാവു ദേശായി, ഹ്യൂഗോ ബൗമാസ്‌, മാനുവല്‍ ലാന്‍സറോട്ടെ എന്നിവര്‍ പിന്നില്‍ കളിച്ചു.
മികച്ച ഫുട്‌ബോള്‍ പുറത്തെടുക്കാനുള്ള ഗോവയുടെ നീക്കത്തിന്‌ അഞ്ചാം മിനിട്ടില്‍ തിരിച്ചടി കിട്ടി. മന്ദാര്‍ ദാസ്‌ പുറകോട്ടു നല്‍കിയ പന്ത്‌ നാരായണ്‍ ദാസിന്റെ കാലില്‍ തട്ടി ഉയര്‍ന്നു പൊങ്ങി. പന്തിനെ വരുതിയിലാക്കാന്‍ നാരായണ്‍ ദാസ്‌ നടത്തിയ ശ്രമം സെല്‍ഫ്‌ ഗോളില്‍ അവസാനിക്കേണ്ടതായിരുന്നു. ഗോള്‍ കീപ്പര്‍ നവീന്‍ കുമാറിനെ പന്ത്‌ മറികടന്നെങ്കിലും ഇഞ്ചുകള്‍ക്കു പുറത്തേക്കു പോയി. 26-ാം മിനിട്ടിലാണ്‌ ആദ്യ ഗോള്‍ വീണത്‌. ഇടതു വിങ്ങില്‍നിന്ന്‌ നെല്‍സണ്‍ മറിച്ചു നല്‍കിയ പന്ത്‌ ജെജെയുടെ തലയ്‌ക്കു പാകത്തിന്‌ എത്തുമ്പോള്‍ ഗോവക്കാര്‍ കാര്യമായിട്ടെടുത്തില്ല. പന്ത്‌ നവീന്‍ കുമാറിനെ മറികടന്നപ്പോഴാണു തങ്ങളുടെ വീഴ്‌ച അവര്‍ മനസിലാക്കിയത്‌.
ഏഴു മത്സരങ്ങള്‍ക്കു ശേഷമാണ്‌ ഇന്ത്യന്‍ താരം ഗോളടിക്കുന്നത്‌. ഗോളിന്റെ ഞെട്ടല്‍ പൂര്‍ണമാകും മുമ്പ്‌ 29-ാം മിനിട്ടില്‍ അടുത്ത ഗോളും വീണു.
ഗ്രിഗറി നെല്‍സണ്‍ തന്നെയായിരുന്നു ഇത്തവണയും ഗോളിനു വഴിയൊരുക്കിയത്‌. നെല്‍സണ്‍ മറിച്ചു നല്‍കിയ പന്ത്‌ ധന്‍പാല്‍ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. രണ്ടു ഗോള്‍ മറിച്ചു നല്‍കാന്‍ ഗോവക്കാര്‍ ചെന്നൈയിന്റെ ഗോള്‍ മുഖത്തു നിരന്തരം കയറിയെങ്കിലും ഫലമുണ്ടായില്ല.
തന്റെ ശിഷ്യന്‍മാര്‍ 25 മിനിട്ട്‌ കഴിഞ്ഞപ്പോഴേക്കും തോല്‍വി സമ്മതിച്ച മട്ടായെന്നു സെര്‍ജിയോ ലോബ്ര പറഞ്ഞു. ഗോളിലേക്കുള്ള ഷോട്ടുകളില്‍ ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. 90-ാം മിനിട്ടില്‍ ജെജെ നേടിയ ഗോള്‍ ഗോവക്കാര്‍ കളി മറന്നതിന്റെ തെളിവായിരുന്നു. മുഹമ്മദ്‌ അലിയുടെ അലക്ഷ്യമായ ക്ലിയറന്‍സാണു ഗോളില്‍ അവസാനിച്ചത്‌.

Ads by Google
Wednesday 14 Mar 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW