Sunday, September 23, 2018 Last Updated 18 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.34 AM

ഐ ലീഗ്‌ രണ്ടാം ഡിവിഷന്‍ ഇന്നു മുതല്‍

കൊല്‍ക്കത്ത: ഐ ലീഗ്‌ ഫുട്‌ബോള്‍ രണ്ടാം ഡിവിഷന്‍ മത്സരങ്ങള്‍ ഇന്നു തുടങ്ങും. ബരാസതിലെ സ്‌റ്റേഡിയത്തില്‍ മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിങ്‌ ക്ലബും ജംഷഡ്‌പുര്‍ എഫ്‌.സി. റിസര്‍വ്‌സും തമ്മിലുള്ള മത്സരത്തോടെയാണു രണ്ടാം ഡിവിഷന്‍ മത്സരങ്ങള്‍ക്ക്‌ ആരംഭം കുറിക്കുക.
ഷില്ലോങിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ലാങ്‌സ്നിങ്‌ എഫ്‌.സിയും ചെന്നൈയിന്‍ എഫ്‌.സി. റിസര്‍വ്‌സും തമ്മില്‍ ഏറ്റുമുട്ടും. 18 ടീമുകളാണ്‌ ഇത്തവണ കളിക്കുന്നത്‌.
കേരളത്തില്‍നിന്നു എഫ്‌.സി. കേരള മാറ്റുരയ്‌ക്കുന്നുണ്ട്‌. എഫ്‌.സി. കേരളയും മണിപ്പുരിലെ ഇംഫാലില്‍ നിന്നുള്ള ട്രായു എഫ്‌.സി, മധ്യപ്രദേശിലെ മധ്യഭാരത്‌ എഫ്‌.സി. എന്നിവരും രണ്ടാം ഡിവിഷനില്‍ അരങ്ങേറുകയാണ്‌. ജേതാക്കള്‍ക്ക്‌ ഐ ലീഗിലേക്കു സ്‌ഥാനക്കയറ്റം ലഭിക്കും. ഐ.എസ്‌.എല്‍. റിസര്‍വ്‌ ടീമുകളെ സ്‌ഥാനക്കയറ്റത്തിനു പരിഗണിക്കില്ല. അവര്‍ ആദ്യ രണ്ട്‌ സ്‌ഥാനങ്ങളില്‍ കടന്നാല്‍ തൊട്ടു പിന്നിലുള്ള ഐ.എസ്‌.എല്‍. ഇതര ക്ലബുകളെയാകും പരിഗണിക്കുക. ആദ്യമായാണ്‌ ഐ.എസ്‌.എല്ലിലെ മുന്‍നിര ടീമുകള്‍ റിസര്‍വ്‌ ടീമുകളെ ഇറക്കുന്നത്‌. ഇന്ത്യന്‍ താരങ്ങളെ മാത്രമേ രണ്ടാം ഡിവിഷനില്‍ കളിപ്പിക്കു. കളിക്കാരുടെ ഉയര്‍ന്ന പ്രായ പരിധി 23 ആയി നിശ്‌ചയിച്ചിട്ടുണ്ടെന്ന്‌ ഐ ലീഗ്‌ സി.ഇ.ഒ. സുനന്ദോ ധാര്‍ പറഞ്ഞു.

Ads by Google
Wednesday 14 Mar 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW