Monday, December 10, 2018 Last Updated 9 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.30 AM

മൂന്നംഗ മോഷണസംഘം അറസ്‌റ്റില്‍

uploads/news/2018/03/200187/3.jpg

മാവേലിക്കര: അന്തര്‍ ജില്ലാ മോഷണസംഘം പിടിയിലായി. തിരുവനന്തപുരംഅരുവിക്കര അഴീക്കോട്‌ പ്ലാംകോണം പുത്തന്‍വീട്ടില്‍ സജീര്‍(38), കൊല്ലം പത്തനാപുരം പിറവന്തൂര്‍ വാഴത്തോപ്പ്‌ മുത്തിപ്പാറ കിഴക്കതില്‍ ജയകുമാര്‍(27), കൊട്ടാരക്കര കരിങ്ങന്നൂര്‍ മങ്ങാട്ട്‌ പുത്തന്‍വീട്ടില്‍ മനു(48) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
മണ്ഡപത്തിന്‍കടവിന്‌ സമീപത്ത്‌ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ ഇവര്‍ പിടിയിലായത്‌. ആലപ്പുഴ ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍ മോഷണം തടയുന്നതിനായി ജില്ലാ പോലീസ്‌ മേധാവി എസ്‌.സുരേന്ദ്രന്‍ രൂപീകരിച്ച അന്വേഷണ സംഘമാണു പ്രതികളെ പിടികൂടിയത്‌.
കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി ഇവര്‍ നടത്തിയ 11 മോഷണം തെളിഞ്ഞതായി പോലീസ്‌ അറിയിച്ചു.
സജീറും ജയകുമാറും പകല്‍ സമയം ബസില്‍ യാത്ര ചെയ്‌ത്‌ അടച്ചിട്ട വീടുകള്‍ കണ്ടുവച്ച ശേഷം രാത്രി കതകുകള്‍ പൊളിച്ച്‌ അകത്തു കടന്ന്‌ മോഷണം നടത്തുകയായിരുന്നു പതിവ്‌.
ജില്ലാ പോലീസ്‌ മേധാവി എസ്‌. സുരേന്ദ്രന്‍, ഡി.വൈ.എസ്‌.പി: അനീഷ്‌ വി. കോരയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച മാവേലിക്കര പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ പി. ശ്രീകുമാര്‍, എസ്‌.ഐ: ജിജിന്‍ജോസഫ്‌, എ.എസ്‌.ഐ: ഇല്ല്യാസ്‌, സീനിയര്‍ സി.പി.ഒ സന്തോഷ്‌, ഷാഡോ പോലീസ്‌ സി.പി.ഒമാരായ ഉണ്ണിക്കൃഷ്‌ണപിള്ള, മുഹമ്മദ്‌ഷെഫീഖ്‌, അരുണ്‍ഭാസ്‌കര്‍, രാഹുല്‍രാജ്‌, ഷാജിമോന്‍, ഷാഫി, എബി, ഹരികൃഷ്‌ണന്‍ എന്നിവരടങ്ങിയ സംഘമാണ്‌ ഇവരെ പിടികൂടിയത്‌.

Ads by Google
Wednesday 14 Mar 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW