Sunday, December 16, 2018 Last Updated 38 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.26 AM

ബീഡി നികുതി മടക്കി നല്‍കും: മന്ത്രി രാമകൃഷ്‌ണന്‍

തിരുവനന്തപുരം: ബീഡിയ്‌ക്ക്‌ ഏര്‍പ്പെടുത്തിയ 28 ശതമാനം ജി.എസ്‌.ടിയില്‍ നിന്ന്‌ സംസ്‌ഥാനത്തിന്‌ അവകാശപ്പെട്ട നികുതി വിഹിതം ബീഡി വ്യവസായത്തിന്‌ തിരിച്ചുനല്‍കുമെന്ന്‌ മന്ത്രി ടി.പി രാമകൃഷ്‌ണന്‍ നിയമസഭയില്‍ അറിയിച്ചു.
ബീഡി വ്യവസായം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ്‌ തീരുമാനമെന്നും അദ്ദേഹം വ്യക്‌തമാക്കി. എം. രാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടിപറയുകയായിരുന്നു മന്ത്രി.
കേരളത്തില്‍ 11,000 പേരാണ്‌ ബിഡി ചുരുട്ടു തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്‌. ജി.എസ്‌.ടി വരുന്നതിന്‌ മുന്‍പ്‌ 14.5 ശതമാനമായിരുന്നു നികുതി. ഇപ്പോള്‍ ഇത്‌ 28 ശതമാനമാണ്‌. ഇതോടെ ദിനേശ്‌ ബീഡി ഉള്‍പ്പെടെയുള്ള ബീഡി കമ്പനികള്‍ക്കെല്ലാം വില വര്‍ധിപ്പിക്കേണ്ടിവന്നു. ബീഡി ഉപയോഗം കുറഞ്ഞതും പുകയിലക്കെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സുപ്രീംകോടതി ഉത്തരവും ഈ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. വ്യവസായം തകര്‍ന്നതോടെ ഈ രംഗത്തെ തൊഴില്‍ സുരക്ഷയും കടുത്ത ഭീഷണിയിലാണ്‌.
വളരെ കുറച്ച്‌ തൊഴില്‍ദിനങ്ങളാണ്‌ തൊഴിലാളികള്‍ക്ക്‌ ലഭിക്കുന്നത്‌. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം അടിയന്തര പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്‌. ബീഡി ചുരുട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിനോട്‌ ആവശ്യമായ നയപരിപാടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഇതിനായി പ്രഖ്യാപിച്ച 20 കോടി രൂപ വേഗത്തില്‍ നല്‍കും. ബീഡി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുകയാണ്‌ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

Ads by Google
Wednesday 14 Mar 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW