Monday, December 17, 2018 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.26 AM

ജി.എസ്‌.ടി. ദുരിതം തീരാന്‍ ആറു മാസംകൂടി: ധനമന്ത്രി

uploads/news/2018/03/200180/2.jpg

തിരുവനന്തപുരം: ജി.എസ്‌.ടി നടപ്പാക്കിയതിനെത്തുടര്‍ന്നു സാമ്പത്തിക രംഗത്തുണ്ടായ പ്രതിസന്ധികള്‍ ആറുമാസത്തിനുള്ളില്‍ മറികടക്കാനാകുമെന്നാണു പ്രതീക്ഷയെന്ന്‌ ധനമന്ത്രി ഡോ: തോമസ്‌ ഐസക്‌ നിയമസഭയില്‍ അറിയിച്ചു.
എ.പി അനില്‍കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. സാമ്പത്തിക മുരടിപ്പിനെ മറികടക്കാന്‍ കിഫ്‌ബി വഴിയുള്ള 50,000 കോടിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതിനുള്ള തയാറെടുപ്പുകള്‍ നടന്നുവരികയായിരുന്നു.
20,000 കോടിയുടെ പ്രവൃത്തികള്‍ക്ക്‌ എല്ലാ അനുമതികളും നല്‍കിക്കഴിഞ്ഞു. എല്ലാ പ്രവൃത്തികളും ടെന്‍ഡര്‍ നടപടികളിലേക്ക്‌ കടന്നിരിക്കുകയാണ്‌. ബാക്കിയുള്ള പ്രവൃത്തികളും ഈ വര്‍ഷം തുടങ്ങും.
ഇന്ത്യയിലെ ഏതെങ്കിലുമൊരു സംസ്‌ഥാനം നടപ്പാക്കിയ ഏറ്റവും വലിയ മാന്ദ്യവിരുദ്ധ പാക്കേജാണിതെന്നും മന്ത്രി വ്യക്‌തമാക്കി.
നോട്ടുനിരോധനത്തോടെയാണ്‌ സാമ്പത്തിക ഞെരുക്കത്തിന്‌ തുടക്കമായത്‌. ഇത്‌ ചെറുകിട മേഖലയെ രൂക്ഷമായി ബാധിച്ചു. ഈ തക്കം നോക്കി സംസ്‌ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാനും ശ്രമമുണ്ടായി.
ഇതിന്റെ കെടുതികളില്‍ നിന്ന്‌ കരകയറുന്നതിന്‌ മുന്‍പേ ജി.എസ്‌.ടി നടപ്പാക്കി. ഇതോടെ സാമ്പത്തിക രംഗത്ത്‌ അനിശ്‌ചിതാവസ്‌ഥയുണ്ടായി. ചെറുകിട മേഖലക്ക്‌ ഉണ്ടായിരുന്ന എക്‌സൈസ്‌ നികുതിയുടെ സംരക്ഷണം ഇല്ലാതായി. സാമ്പത്തിക മുരടിപ്പ്‌ രൂക്ഷമായി.
സ്വദേശിവല്‍ക്കരണം അടക്കമുള്ള കാരണങ്ങള്‍ കൊണ്ട്‌ പ്രവാസികള്‍ മടങ്ങിയെത്തിയതും പ്രതിസന്ധിക്ക്‌ ആക്കം കൂട്ടിയെന്നും മന്ത്രി പറഞ്ഞു.
സുപ്രീം കോടതിയില്‍ നിലവിലുള്ള കേസില്‍ തീര്‍പ്പുണ്ടാകുന്ന മുറയ്‌ക്ക്‌ ചാരായ നിരോധനം വഴി തൊഴില്‍ നഷ്‌ട്ടപ്പെട്ട തൊഴിലാളികളുടെ പുനരധിവാസത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു എല്‍ദോ ഏബ്രഹാമിന്‌ മന്ത്രി ടി.പി രാമകൃഷ്‌ണന്‍ ഉറപ്പുനല്‍കി.

Ads by Google
Wednesday 14 Mar 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW