Monday, June 25, 2018 Last Updated 28 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.26 AM

കയറിയിറങ്ങി വിപണി

uploads/news/2018/03/200179/1.jpg

മുംബൈ: ഓഹരി വിപണികളില്‍ സമ്മിശ്ര പ്രതികരണം. ബോംബെ സൂചിക 61 പോയിന്റ്‌ ഇടിഞ്ഞപ്പോള്‍ ദേശീയ സൂചിക രണ്ടാം ദിവസവും നേട്ടത്തില്‍ ഇടപാടുകള്‍ അവസാനിപ്പിച്ചു.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്‌ നിരക്കുകളില്‍ മാറ്റം വരുത്തുമെന്ന ആശങ്കയില്‍ വിപണി തുടക്കം മുതല്‍ ചാഞ്ചാട്ടത്തിലായിരുന്നു. 33,818.22 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ്‌ പതിയെ 34,077.32 എന്ന ശക്‌തമായ നിലയിലേക്ക്‌ കുതിച്ചു കയറി. എന്നാല്‍ ലാഭമെടുക്കാന്‍ നിക്ഷേപകര്‍ മത്സരിച്ചതോടെ വിപണി ഇടിഞ്ഞു.
ഒടുവില്‍ 33,856.78 ല്‍ വ്യപാരം അവസാനിപ്പിച്ചു. 61.16 പോയിന്റ്‌ നഷ്‌ടം. ദേശീയ സൂചികയില്‍ സ്‌ഥിതിഗതികള്‍ വ്യത്യസ്‌തമായിരുന്നു. തുടര്‍ച്ചയായി രണ്ടാം ദിനവും നിഫ്‌റ്റി ലാഭത്തില്‍ ക്ലോസ്‌ ചെയ്‌തു. ടി.സി.എസിന്റെയും ഐ.ടി.സിയുടെയും ഓഹരികള്‍ നിലംപൊത്തിയപ്പോള്‍ എച്ച്‌.പി.സി.എല്‍, ആക്‌സിസ്‌ ബാങ്ക്‌, ഗെയ്‌ല്‍ ഓഹരികളുടെ മികച്ച പ്രകടനം നിഫ്‌റ്റിക്കു തുണയായി. 5.45 പോയിന്റ്‌ നേട്ടത്തോടെ സൂചിക 10,426.85 ല്‍ വ്യാപാരം അവസാനിപ്പിച്ചു.

Ads by Google
Wednesday 14 Mar 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW