Monday, December 17, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 07.17 PM

മാരുതി ഇന് സിക്‌സ് ഗിയറില്‍

maruthi

മാരുതിയുടെ പുതിയ ശ്രേണി കാറുകളെല്ലാം സിക്‌സ് സ്പീഡ് ഗിയര്‍ ഷിഫ്‌റ്റോട് കൂട്ടിയതായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഫൈവ് സ്പീഡ് ഗിയര്‍ ബോക്‌സുമയാണ് മാരുതി കാറുകള്‍ ഇപ്പോള്‍ വിപണിയില്‍ എത്തിയിരുന്നത്. ഈ വര്‍ഷം പുറത്തിറങ്ങുന്ന കാറുകള്‍ ആറു ഗിയര്‍ ട്രാന്‍സ്മിഷനോട് കൂടിയതായിരിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

50,000 കാറുകളായിരിക്കും ഈ വര്‍ഷം ഇത്തരത്തില്‍ വിപണിയില്‍ എത്തുക. 2020 ഓടെ അത് നാലു ലക്ഷമായി ഉയര്‍ത്തുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്വിഫ്റ്റ് ഹാച്ബാക് മോഡലായിരിക്കും ആദ്യമായി സിക്‌സ് ഗിയര്‍ ഷിഫ്റ്റോടെ അവതരിക്കുക. ഈ അധിക ഗിയര്‍ ഇന്ധനക്ഷമത ഉയര്‍ത്തുന്നതിനൊപ്പം മികച്ച പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കും.

ആദ്യമായല്ല മാരുതി ഇത്തരം ഗിയര്‍ ബോക്‌സ് അവതരിപ്പിക്കുന്നത്. 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എസ്-ക്രോസ്സ് ആറ് ഗിയറുമായി അവതരിപ്പിച്ചിരുന്നു. വിപണിയില്‍ മത്സരം ശക്തമാകുന്നത് മൂലമാണ് മാരുതി ഈ മാറ്റവുമായി എത്തുന്നത്. ഹ്യൂണ്ടായ് ഐ 20 , ടാറ്റ നെക്സോണ്‍ തുടങ്ങിയ പല മോഡലുകളും സിക്‌സ് ഗിയര്‍ ഷിഫ്റ്റുമായാണ് നിരത്തില്‍ എത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW