Monday, December 10, 2018 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 01.29 PM

ഷമി സഹോദരന് വേണ്ടിയും പെണ്ണിനെ ഇടപാട് ചെയ്തു കൊടുത്തു ; താരവും ഭാര്യയും തമ്മിലുള്ള ഉടക്കിന്റെ യഥാര്‍ത്ഥകാരണം സ്വത്ത് തര്‍ക്കം?

uploads/news/2018/03/200031/mohemmed-shami.jpg

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗം മൊഹമ്മദ് ഷമിയും ഭാര്യയും തമ്മിലുള്ള വിവാദം അതിശക്തമായി മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനിടയില്‍ ദിനംപ്രതി പുതിയ ആരോപണങ്ങളും കഥകളും പുറത്തുവരുന്നു. ഭര്‍ത്താവിന്റെ കുത്തഴിഞ്ഞ ജീവിതത്തെക്കുറിച്ചുള്ള ആരോപണങ്ങളുമായി ഹസീന്‍ ജഹാന്‍ രംഗത്ത് വന്നതോടെയാണ് വിവാദം തുടങ്ങിയതെങ്കിലും സംഭവത്തിലെ ഏറ്റവും പുതിയ കഥ ദമ്പതികളുടെ ഉത്തര്‍പ്രദേശിലെ ഫാംഹൗസുമായി ബന്ധത്തെ തര്‍ക്കമാണ് പ്രശ്‌നത്തിന്റെ ശരിയായ വിഷയമെന്ന രീതിയിലാണ്.

യുപിയിലെ അംറോഹയില്‍ ഇരുവര്‍ക്കും ഒരു ഫാംഹൗസുണ്ട്. ഇതുമായി ബന്ധപ്പെട്ട അതൃപ്തിയാണ് താരത്തിനെതിരേ ആരോപണവുമായി ഭാര്യ രംഗത്ത് വരാന്‍ കാരണമായത് എന്നാണ് എറ്റവും പുതിയ വിവരം. തന്റെ നാടായ അംറോഹയില്‍ ഒരു സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങാന്‍ താരം ആഗ്രഹിച്ചിരുന്നു. ഇതിനായി 60 ഏക്കര്‍ ഭൂമി വാങ്ങുകയും ചെയ്തിരുന്നു. ഇതില്‍ 10 കോടി താരം മുടക്കുകയും ചെയ്തു. എന്നാല്‍ ദമ്പതികള്‍ സാധാരണ താമസിക്കാറുള്ള പശ്ചിമ ബംഗാളില്‍ ഒരു പുതിയ വസ്തു വാങ്ങാനായിരുന്നു ജഹാന് താല്‍പ്പര്യം. എന്നാല്‍ താരം അപ്രതീക്ഷിതമായി എടുത്ത തീരുമാനം ഭാര്യ ജഹാനെ ചൊടിപ്പിച്ചെന്നാണ് ഷമിയുടെ പുതിയ വാദം. തനിക്കെതിരേയുള്്‌ള എല്ലാ ആരോപണങ്ങളും നിഷേധിച്ച ഷമി ഇക്കാര്യത്തില്‍ അന്വേഷണം നടത്തിക്കൊള്ളാന്‍ ബിസിസിഐയോട് നിര്‍ദേശിക്കുകയും ചെയ്തു.

എന്നാല്‍ ഷമി വസ്തുതകള്‍ വളച്ചൊടിക്കാന്‍ പുതിയ കഥ നെയ്യുകയാണെന്നാണ് ജഹാന്റെ ആരോപണം. മറകളെല്ലാം പൊളിഞ്ഞതോടെ ചോദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഷമി എല്ലാ തരികിടകളും പയറ്റുമെന്നും ഇതൊന്നുമല്ല തന്റെ ചോദ്യത്തിന്റെ മറുപടിയെന്നും ജഹാന്‍ പറഞ്ഞു. പറ്റിയ പിഴവുകളെക്കുറിച്ച് താരത്തെ ബോദ്ധ്യപ്പെടുത്താന്‍ പല തവണ ശ്രമിച്ചിട്ടും അദ്ദേഹം ശ്രദ്ധിക്കാതെ വന്നതോടെ എല്ലാം വെളിപ്പെടുത്താന്‍ താന്‍ നിര്‍ബ്ബന്ധിതമാകുകയായിരുന്നെന്ന് ജഹാന്‍ പറഞ്ഞു. താരത്തിന്റെ ഫോണ്‍ പിടിച്ചതോടെയാണ് തന്നോടുള്ള പെരുമാറ്റത്തില്‍ ഷമി മാറ്റം കാട്ടിയതെന്നും ഫോണ്‍ കാണാതെ വരികയും അതിന്റെ അക്‌സസ് ശരിയാവുകയും ചെയ്തതോടെ പിന്നീട് നന്നായി പെരുമാറാന്‍ തുടങ്ങി. തന്റെ തെറ്റുകള്‍ പുറംലോകം അറിയുമോയെന്ന് ഷമി ഭയപ്പെട്ടു. തന്റെ കയ്യില്‍ ഈ ഫോണ്‍ കിട്ടിയില്ലായിരുന്നെങ്കില്‍ തന്നെ ഷമി ഉപേക്ഷിച്ച് ഓടുമായിരുന്നെന്നും പറഞ്ഞു.

അതേസമയം മുഹമ്മദ് ഷമിക്ക് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടെന്നും തന്നെ കൊന്നു കാട്ടില്‍ കൊണ്ടു പോയി മറവു ചെയ്യാനും ഷമി സഹോദരനോട് ആവശ്യപ്പെട്ടെന്നാണ് ജഹാന്‍ ആരോപിക്കുന്നത്. സഹോദരന് വേണ്ടി ഷമി സ്ത്രീകളെ വിളിച്ചു കൊടുത്തതായും ആരോപണത്തില്‍ പറയുന്നുണ്ട്. പാകിസ്താന്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്നും പെണ്ണുങ്ങളെ വിളിച്ച ഷമി തന്റെ ഹോട്ടല്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഷമിക്കും അദ്ദേഹത്തിന്റെ നാലു കുടുംബാംഗങ്ങള്‍ക്കുമെതിരേ കൊല്‍ക്കത്തയിലെ യാദവ്പൂര്‍ പോലീസ് സ്‌റ്റേഷനിലാണ് ഹസീന്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇതിനൊപ്പം ഷമിക്ക് ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയ്ക്കിടയില്‍ ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു എന്നും ജഹാന്റെ ആരോപണമുണ്ട്. ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്നുള്ള ഗാര്‍ഹീകപീഡനം, ഷമിക്കെതിരേ വധശ്രമം, ക്രിമിനല്‍ ഗൂഡാലോചന, ബലാത്സംഗം, പരിക്കേല്‍പ്പിക്കുന്ന തരത്തിലുള്ള ശിക്ഷകള്‍ എന്നീ കുറ്റങ്ങളെല്ലാം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഷമിയുടെയും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെയും യാത്രാവിവരം സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് കൊല്‍ക്കത്ത പോലീസ് ബിസിസിഐ യെ സമീപിച്ചിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW