Tuesday, April 23, 2019 Last Updated 4 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 12.43 PM

അഫ്ഗാനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ 29 ലക്ഷം ; ഒരു ലക്ഷം പേര്‍ പത്തില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ; വനിതാ ജയിലുകളില്‍ ലെസ്ബിയന്‍ സെക്‌സ് വ്യാപകം

uploads/news/2018/03/200021/afghan.jpg

ന്യൂഡല്‍ഹി: ''അവനും മയക്കുമരുന്നിന് അടിമപ്പെടുമോ എന്ന ഭയം കൊണ്ട് ഞാന്‍ എന്റെ കുഞ്ഞിന് പാലു കൊടുക്കാറില്ല.'' ആഭ്യന്തരപോരാട്ടങ്ങള്‍ ദുരിതപൂര്‍ണ്ണമാക്കി മാറ്റിയ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കിടയില്‍ മയക്കുമരുന്ന ഉപയോഗം പെരുകുന്നു എന്ന റിപ്പോര്‍ട്ടില്‍ 32 കാരിയായ അനീറ്റ എന്ന യുവതി 2012 ല്‍ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പ്രതികരണമായിരുന്നു ഇത്.

ഭര്‍ത്താവ് രണ്ടാമത് വിവാഹം കഴിച്ച് തന്നെ അവഗണിക്കാന്‍ തുടങ്ങിയപ്പോഴാണ് താന്‍ അദ്ദേഹത്തിന്റെ പൊടി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും ഇപ്പോള്‍ അതില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും 30 കാരി ഫൗസിയയുടെ വെളിപ്പെടുത്തലും ഉണ്ടായിരുന്നു. അഞ്ചു മക്കളുടെ മാതാവാണ് ഫൗസിയ. പൊതു ആരോഗ്യരംഗത്ത് വന്‍ പ്രതിസന്ധി നേരിടുന്ന അഫ്ഗാന്‍ജനതയെ ഇപ്പോള്‍ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് ലഹരിമരുന്നിന് അടിമപ്പെടുന്നവരുടെ എണ്ണം കൂടുന്നതാണ്. സ്ത്രീകളും കുട്ടികളും അടക്കം മുപ്പത് ലക്ഷം പേര്‍ മയക്കുമരുന്ന് ഉപയോക്താക്കളായുള്ള അഫ്ഗാനിലെ ലഹരി സ്വാധീനിച്ചിട്ടുള്ളവരില്‍ ഒരു ലക്ഷത്തോളം പേര്‍ 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളാണ്.

ലോകത്തെ അതിശക്തിയേറിയ പല മയക്കുമരുന്നുകളുടെയും കേന്ദ്രബിന്ദുവായ കഞ്ചാവും കറുപ്പുമെല്ലാം ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. ഭര്‍ത്താക്കന്മാര്‍ വീട്ടില്‍ മയക്കുമരുന്നു ഉപയോക്താക്കളായി മാറിയതോടെയാണ് ഭാര്യമാരും ലഹരിക്കടിമകളായി മാറിയത്. ഭര്‍ത്താക്കന്മാരില്‍ നിന്നുമാണ് ലഹരി ഉപയോഗം രുചിച്ചു തുടങ്ങിയതെന്ന് പലരും ഇക്കാര്യത്തില്‍ സര്‍വേ നടത്തിയ അഫ്ഗാന്‍ പത്രത്തോട് പറഞ്ഞിട്ടുണ്ട്.

ഒമ്പതു വര്‍ഷമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന നെജത്ത് ഇറാനിലേക്ക് തൊഴില്‍ തേടി പോയ ഭര്‍ത്താവില്‍ നിന്നാണ് തനിക്ക് ശീലം കിട്ടിയതെന്നാണ് ആറു വര്‍ഷം മുമ്പ് പ്രതികരിച്ചത്. 1980 കളില്‍ സോവ്യറ്റ് യൂണിയന്‍ അഫ്ഗാന്‍ ഭരിച്ചിരുന്ന കാലത്ത് ഇറാനിലേക്കും പാകിസ്താനിലേക്കും പലായനം ചെയ്തയാളാണ് ഭര്‍ത്താവ്.

2016 നും 2017 നും ഇടയില്‍ ഇവിടുത്തെ മയക്കുമരുന്ന് ഉല്‍പ്പാദനം 87 ശതമാനമാണ് കൂടിയത്. പണം കണ്ടെത്താന്‍ അസാധാരണ മാര്‍ഗ്ഗങ്ങളെ ഉപയോഗിക്കുന്ന താലിബാനാണ് കറുപ്പ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്. താലിബാന്റെ ഭരണം സ്ത്രീകള്‍ക്കിടയില്‍ മയക്കുമരുന്ന ഉപയോഗം കൂടാന്‍ കാരണമായി. എന്നാല്‍ താലിബാന്റെ വീഴ്ചയോടെ തെരുവ് വേശ്യാവൃത്തിയും കൂടി. രാജ്യത്തെ സ്ത്രീകളുടെ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചതിനാല്‍ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ വനിതാജയിലുകള്‍ നിറയുകയാണെന്ന് 2012 ല്‍ റോയിട്ടേഴ്‌സ് ഒരു നിരീക്ഷണം നടത്തിയിരുന്നു. കാബൂളിനോട് ചേര്‍ന്നു കിടക്കുന്ന ജയിലില്‍ 2008 ല്‍ ഒരു ക്‌ളിനിക്ക് തുടങ്ങിയപ്പോള്‍ ജയിലിലെ 164 സ്ത്രീ തടവുകാരില്‍ 64 പേര്‍ മയക്കുമരുന്നിന് അടിമകളാണെന്ന് കണ്ടെത്തി. ഈ എണ്ണം ഇപ്പോള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എളുപ്പത്തില്‍ മയക്കുമരുന്ന് കിട്ടുന്ന ഇടം കൂടിയാണ് ജയിലുകള്‍. ബൂര്‍ഖ ധരിക്കണമെന്ന് നിര്‍ബ്ബന്ധമുള്ള രാജ്യത്ത് ബന്ധുക്കളെ കാണാന്‍ ജയിലില്‍ എത്തുന്നവര്‍ അതില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുകൊണ്ടുവരുന്നു.

റോയിട്ടേഴ്‌സിന് 2012 ല്‍ നല്‍കിയ അഭിമുഖത്തില്‍ ജയിലിലെ ഏഴിലൊന്ന് മയക്കുമരുന്ന് ഉപയോക്താളില്‍ ഒരാളായിരുന്നു ബാദം ബാഗ് ജയിലില്‍ കഴിഞ്ഞിരുന്നത് കൗമാരക്കാരായ മകനും മകള്‍ക്കുമൊപ്പമായിരുന്നു. ഭര്‍ത്താവിനെ കൊന്നതിന് ഏഴു വര്‍ഷമായി തടവില്‍ കഴിഞ്ഞ ബാദത്തിനൊപ്പം തന്നെയായിരുന്നു മക്കളും കഴിഞ്ഞിരുന്നത്. കുടുംബം പുലര്‍ത്തിയിരുന്ന വേശ്യാവൃത്തിയില്‍ നിന്നും തടഞ്ഞതിനായിരുന്നു ബാദം ജയിലിലായത്. അഭിമുഖ കാലത്ത് ജയിലില്‍ കഴിയുന്നവര്‍ക്ക് കൈകളാല്‍ നിര്‍മ്മിതമായ ഗര്‍ഭനിരോധന സാമഗ്രികള്‍ വില്‍പ്പന നടത്തിയായിരുന്നു അവര്‍ പണം കണ്ടെത്തിയിരുന്നത്. ജയിലില്‍ കഴിഞ്ഞ സ്ത്രീകളില്‍ പലരും ലെസ്ബിയന്‍ സെക്‌സ് വികസിപ്പിച്ചെടുത്തവര്‍ ആയിരുന്നു.

സ്ത്രീകയെും കുട്ടികളെയും പരിചരിക്കാനായി രാജ്യത്ത് 20 ലഹരി വിമുക്ത കേന്ദ്രങ്ങളുണ്ട്. അതേസമയം ലഹരിക്കടിമപ്പെടുന്നവരെ ഇവിടെ കൊണ്ടു വന്നിട്ട് ഒരു കാര്യവുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവിടം വിടുമ്പോള്‍ രാജ്യത്തെ മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ കയ്യിലേക്ക് വീണ്ടും എത്തുമെന്നും അവര്‍ വഴി ശീലത്തിലേക്ക് വീണ്ടും തിരിച്ചുവരുമെന്നുമാണ് യുവതികളുടെ പ്രതികരണം.

Ads by Google
Tuesday 13 Mar 2018 12.43 PM
Ads by Google
Loading...
TRENDING NOW