Thursday, November 15, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 12.27 PM

മദ്യവും മയക്കുമരുന്നും ആഭാസനൃത്തവുമായി ‘സ്പ്രിങ് ബ്രേക്ക്’ ആഘോഷിച്ച്‌ കോളേജ് വിദ്യാര്‍ത്ഥികള്‍; ബീച്ച്‌ കൗമാരക്കാര്‍ കൈയടക്കിയതോടെ മുഖം പൊത്തി നാട്ടുകാര്‍

Spring Break

നൂറ് കണക്കിന് ആളുകള്‍ ബീച്ച് കൈയ്യടക്കിയാല്‍ എത്തായിരിക്കും അവസ്ഥ. ഫോര്‍ട്ട് ലോഡര്‍ഡേലിലെ ലാസ് ഒലാസ് ബീച്ചിലായിരുന്നു സംഭവം. പരസ്യമായി മദ്യപിച്ചും മയക്കുമരുന്നുപയോഗിച്ചും ആഭാസകരമായി നൃത്തം ചവിട്ടിയും അവര്‍ ബീച്ച് കൈയടക്കിയപ്പോള്‍ നാട്ടുകാര്‍ക്ക് മുഖംപൊത്തി രക്ഷപ്പെടേണ്ടി വന്നു. പലപ്പോഴും അതിരുവിട്ട ആഘോഷം നിയന്ത്രിക്കാന്‍ പൊലീസും ബുദ്ധിമുട്ടി. ഫ്‌ളോറിഡയിലെ ഏറ്റവും പ്രശസ്തമായ സ്പ്രിങ് ബ്രേക്ക് ലൊക്കേഷനാണ് ഫോര്‍ട്ട് ലോഡര്‍ഡേല്‍.

Spring Break

അവധിയോഘോഷിക്കുന്നതിനായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ലാസ് ഒലാസ് ബീച്ചിലെത്തിയത്. ഫ്‌ളോറിഡ അറ്റലാന്റിക് യൂണിവേഴ്‌സിറ്റിയിലെയും ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെയുമൊക്കെ വിദ്യാര്‍ത്ഥികളാണ് ഈ ബീച്ചില്‍ ഉല്ലസിക്കാനെത്തിയത്. സപ്രിങ് ബ്രേക്കിലെ ആദ്യ വീക്കെന്‍ഡിന്റെ ആഘോഷത്തിനായാണ് കേളേജ് വിദ്യാര്‍ത്ഥികള്‍ ഇവിടെ തടിച്ചുകൂടിയത്. വോഡ്കയും വിസ്‌കിയും ടെക്കീലയും ബിയറുമൊക്കെ ഒഴുകിയെത്തിയപ്പോള്‍, മേമ്പൊടിയായി മയക്കുമരുന്ന് പ്രയോഗവും സജീവമായിരുന്നു. മയക്കുമരുന്നും മദ്യവും അനുവദിക്കില്ലെന്നായിരുന്നു പൊലീസ് നിലപാടെങ്കിലും വിദ്യാര്‍ത്ഥികള്‍ സമര്‍ഥമായി അതൊക്കെ ഒളിച്ചുകടത്തുകയും ഉപയോഗിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് തന്നെ സമ്മതിച്ചു. അന്തരീക്ഷത്തില്‍ അതിന്റെ ഗന്ധമുണ്ടായിരുന്നതായി ഒരു പൊലീസുകാരന്‍ സമ്മതിച്ചു.

Spring Break

കനത്ത പൊലീസ് കാവലിലാണ് സ്പ്രിങ് ബ്രേക്ക് വീക്കെന്‍ഡ് ആഘോഷിക്കുന്നതെങ്കിലും, പരിധിവിട്ടാല്‍ മാത്രമേ പൊലീസ് ഇടപെടാറുള്ളൂ. ഓരോ വര്‍ഷം ചെല്ലുന്തോറും പൊലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ധന വരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. 2015-ല്‍ രജിസ്റ്റര്‍ ചെയ്തതിനേക്കാള്‍ 72 ശതമാനം കൂടുതല്‍ കേസുകള്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിനെത്തുടര്‍ന്ന് 47 പേരെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടിവന്നു. ഇക്കുറിയും മോശമാവാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. അരമണിക്കൂറിനിടെ മയക്കുമരുന്നും മദ്യവും കൈവശംവെച്ചതിന് എട്ടുപേരാണ് അറസ്റ്റിലായത്.

Ads by Google
Tuesday 13 Mar 2018 12.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW