Sunday, December 16, 2018 Last Updated 37 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 12.17 PM

ഗുഹകളില്‍ താമസിച്ച്, യോഗികളെ കണ്ട് രജനിയുടെ ആത്മീയ യാത്ര: ഹിമാലയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍

uploads/news/2018/03/200012/rajinikanth.jpg

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ ഹിമാലയ സന്ദര്‍ശനം നടത്തി രജനികാന്ത്. സിനിമാ-രാഷ്ട്രീയ തിരക്കുകള്‍ക്കെല്ലാം വിട പറഞ്ഞ് അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് രജനിയുടെ യാത്ര. എല്ലാ വര്‍ഷവും രജനിക്ക് പതിവുള്ളതാണ് ഈ ആത്മീയ യാത്ര. ഹിമാലയ ഗുഹകളില്‍ താമസിക്കുന്ന ആത്മീയാചാര്യനെയും സന്ദര്‍ശിച്ചു. വര്‍ഷങ്ങളായി കൂടുതലും തനിച്ച് രജനി യാത്ര നടത്താറുള്ളതാണ്.

uploads/news/2018/03/200012/rajinikanth-1.jpg

uploads/news/2018/03/200012/rajinikanth-2.jpg

ജീവിതത്തിലെ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്ന അവസരത്തിലും ഈ യാത്ര പതിവാണ്. വര്‍ഷങ്ങളായി നടത്തുന്ന ഈ യാത്രയില്‍ കൂടുതല്‍ പ്രാവശ്യവും ഒറ്റയ്ക്കാണ് പോയിട്ടുള്ളത്. യോഗിക്ക് സമാനമായി ഗുഹകളില്‍ തപസ്സിരിക്കുന്ന രജനിയുടെ പഴയ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

uploads/news/2018/03/200012/rajinikanth-3.jpg

uploads/news/2018/03/200012/rajinikanth-4.jpg

ഇത്തവണത്തെ യാത്രയ്ക്ക് ശേഷം ചെന്നൈയില്‍ മടങ്ങിയെത്തിയാല്‍ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. 2021 തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് രജനി പ്രഖ്യാപിച്ച് കഴിഞ്ഞു. പാര്‍ട്ടി അംഗത്വമെടുക്കാനുള്ള വെബ്‌സൈറ്റും തുറന്നിട്ടുണ്ട്.

uploads/news/2018/03/200012/rajinikanth-5.jpg

uploads/news/2018/03/200012/rajinikanth-6.jpg
പഴയ യാത്രയില്‍ നിന്നുള്ള ചിത്രം

Ads by Google
Tuesday 13 Mar 2018 12.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW