Sunday, May 20, 2018 Last Updated 58 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Mar 2017 02.07 PM

മണികിലുക്കം നിലച്ചിട്ടില്ല...


uploads/news/2017/03/87659/Weeklyranjumani.jpg

പിന്നീട് കുറേക്കാലം മണിച്ചേട്ടനെ കാണാന്‍ സാധിച്ചില്ല. കൈരളിയില്‍ നിന്ന് മറ്റൊരു ചാനലിലേക്ക്, പിന്നീട് സ്‌റ്റേജ് പ്രോഗ്രാംസ് അങ്ങനെ ദൈവാനുഗ്രഹത്താല്‍ ഞാനും രക്ഷപ്പെടാന്‍ തുടങ്ങി. ധാരാളം ടീമുകള്‍ക്കൊപ്പം പങ്കെടുത്തു.

അന്നും മണിച്ചേട്ടന്റെ ഡ്യൂപ്പ് ഞാന്‍ മാത്രമെന്നായിരുന്നു ധാരണ. പക്ഷേ എനിക്ക് മുെമ്പ അഞ്ചുപേര് മണിച്ചേട്ടന്റെ ഡ്യൂപ്പായി ഉണ്ടെന്ന വിവരം അപ്പോഴാണ് ഞാനറിഞ്ഞത്. അന്നെനിക്ക് ഫിഗറുമുണ്ടായിരുന്നില്ല. അവരൊക്കെ നല്ല ഫിഗറായിരുന്നു.

പക്ഷേ എന്നെ സംബന്ധിച്ച് ചെറുപ്പം മുതലേ മണിച്ചേട്ടന്റെ പാട്ടുകേട്ട് പഠിച്ചാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ട് തന്നെ എന്റെ ജീവിതശൈലിയായി അത് മാറി.

1993 മുതല്‍ 2016 വരെയുള്ള മണിച്ചേട്ടന്റെ അയ്യപ്പഭക്തിഗാനങ്ങള്‍, നാടന്‍പാട്ടുകള്‍, കോമഡി പ്രോഗ്രാംസ്, അങ്ങനെ ഒരുവിധപ്പെട്ടതെല്ലാം എനിക്ക് ഹൃദിസ്ഥമാണ്.

ഫിഗര്‍ ഇല്ലാതിരുന്ന വ്യക്തിക്ക് പിന്നെങ്ങനെ കലാഭവന്‍മണിയെപ്പോലെ ആകാന്‍ സാധിച്ചു?


(ചിരിക്കുന്നു) മണിച്ചേട്ടനെ കണ്ടിട്ടുണ്ടെങ്കിലും 5 ഡ്യൂപ്പുകളെ നേരില്‍ കാണുന്നത് ഒരു കൗതുകമല്ലേ? അവരെ സംബന്ധിച്ച് മണിച്ചേട്ടന്റെ ഫിഗര്‍ ചെയ്യുന്നു, നാടന്‍പാട്ട് പാടുന്നു, അങ്ങനെ നല്ല നല്ല അവസരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ആ ഗ്യാപ്പിലാണ് ഞാന്‍ വരുന്നത്. മണിച്ചേട്ടന്റെ അവസാനത്തെ ഡ്യൂപ്പും പ്രായം കുറഞ്ഞ ഡ്യൂപ്പും ഞാനായിരുന്നു.

അപ്പോഴും എനിക്ക് മണിച്ചേട്ടന്റെ ഫിഗര്‍ ഇല്ലെന്ന ദു:ഖമുണ്ടായിരുന്നു. എന്തു ചെയ്തിട്ടായാലും ഫിഗറ് വരുത്താന്‍ തീരുമാനിച്ചു. അതിനുവേണ്ടി ഞാന്‍ ചെയ്ത അക്രമങ്ങള്‍ പലതുണ്ട്. തോര്‍ത്തുമുണ്ട് കഴുത്തില്‍ ചുറ്റി അതിന്റെ രണ്ടറ്റം എനിക്ക് ഇരുവശത്തുമായി നില്‍ക്കുന്നവരുടെ കൈയില്‍ കൊടുക്കും.

അത് വലിച്ചുമുറുക്കി എയര്‍ടൈറ്റ് ചെയ്ത് ചെവിയുടെ സൈഡിലെ ചെകിള (ചെകിള എന്നു പറഞ്ഞാല്‍ കവിളിന്റെ പോര്‍ഷന്‍) വികസിച്ച് അതില്‍ വെള്ളം നിറച്ച് കെട്ടിത്തുക്കി.

ഇതിങ്ങനെ സ്ഥിരമായിട്ട് ചെയ്തുകൊണ്ടിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ ഞാനൊന്ന് ഞെട്ടി. കാരണം കലാഭവന്‍മണിച്ചേട്ടന്റെ കവിള്‍പ്പോലെയായി എന്റെ കവിളും. ഞാനൊരുപാട് സന്തോഷിച്ചു.

എന്റെ വീടിന് കുറച്ചകലെയാണ് മാമന്റെ വീട്. വീട്ടില്‍ നിന്ന് ഒരൊറ്റയോട്ടമായിരുന്നു മാമന്റെ വീട്ടിലേക്ക്, എന്തിനെന്നോ, ഈ സന്തോഷം അറിയിക്കാന്‍. വാതില്‍ തുറന്ന അമ്മായിയെ കണ്ടപാടെ ഞാന്‍ ചോദിച്ചു, 'അമ്മായീ, എന്റെ മുഖത്തെന്തെങ്കിലും പ്രത്യേകതയുണ്ടോ? ഉറക്കച്ചടവോടെ വന്ന അമ്മായി കുറച്ചുനേരം എന്നെ സൂക്ഷിച്ചുനോക്കിയിട്ട് പറയുകയാണ് ടാ! നീ കലാഭവന്‍മണിയെപ്പോലിരിക്കുന്നല്ലോ. നിന്റെ മുഖത്തിനെന്താ പ്രത്യേകത. ഉത്തരം ഞാനൊരു ചിരിയിലൊതുക്കി. ഈ സീക്രട്ട് ഞാനാരോടും പറയാന്‍ പോയില്ല.

അപ്പോഴും എന്റെ വിചാരം എനിക്കിത് വന്നു, ഇനി പോകില്ല എന്നാണ്. 3 ദിവസങ്ങള്‍ക്കു ശേഷമുള്ള ഒരു പകല്‍ ഞാന്‍ കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഒരു ഭാഗത്തെ വെള്ളം കെട്ടിയത് മുഴുവന്‍ നീര് വറ്റിപ്പോയി.

മറ്റേഭാഗം വീര്‍ത്തിരിക്കുന്നു. ഒരുവശത്ത് നോക്കിയാല്‍ കലാഭവന്‍മണി, മറുവശത്ത് നോക്കിയാല്‍ രഞ്ജു. ആ കവിളില്‍ നോക്കി ഒരുപാട് കരഞ്ഞു 'നീ കരയാതെ മോനേ, ഇതൊക്കെ വലിയ കാര്യമാണോ, പോട്ടെ! എന്നൊക്കെ പറഞ്ഞ് അമ്മ സമാധാനിപ്പിച്ചു.

ഈ കവിളും വച്ച് പുറത്തിറങ്ങാന്‍ നാണക്കേടായി. അതിന് മറ്റേ കവിളും ചൊക്കി ചൊക്കി കവിള് കുറച്ചു. അങ്ങനെ വീണ്ടും പഴയപോലായി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മണിച്ചേട്ടനെപ്പോലെയാകാന്‍ ദൈവം അനുഗ്രഹിച്ചു. ഈ ഫിഗര്‍ വന്നതിന് പിന്നിലൊരു രഹസ്യമുണ്ട്. പക്ഷേ അതു ഞാന്‍ പറയില്ല, എന്റെ കഞ്ഞികുടി മുട്ടും.

കലാഭവന്‍മണിയുടെ ഡ്യൂപ്പായ മകനെ കണ്ടതിനു ശേഷമുള്ള വീട്ടുകാരുടെ സമീപനം?


'കൈരളി ചാനലിലെ പാട്ടുത്സവം' എന്ന പരിപാടി അച്ഛനും അമ്മയും വീട്ടില്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതില്‍ മണിച്ചേട്ടന്‍ എന്നോട് ചോദിക്കുകയാ, 'മോനേ, നിന്റെ പേരെന്താ?

രഞ്ജിത്തെന്നാ, ഞാന്‍ മറുപടി കൊടുത്തു. കേട്ടപാടെ മണിച്ചേട്ടന്‍ കേള്‍ക്കാത്തമട്ടില്‍ ചോദിച്ചു, നെഞ്ചത്തെന്നോ, അയ്യോ, നെഞ്ചത്തെന്നല്ലാ, രഞ്ജിത്തെന്നാണ് പറഞ്ഞതെന്ന് തിരുത്തുകയും ചെയ്തു.നാടെവിടെയാ? ഞാന്‍ പറഞ്ഞു,

ചാലക്കുടി, ചാലക്കുടി എവിടെയാ? ചാലക്കുടി സിറ്റിയില്‍ത്തന്നെയാ. അതുശരി, അതെ രഞ്ജിത്തെ, എന്റെ അച്ഛന്റെ പേര് രാമനെന്നാ, ഇനി അച്ഛനെങ്ങാനും നിന്റെ വീടിനടുത്തുകൂടി വന്നിട്ടുണ്ടോ എന്നാ സംശയം? ഏയ് ഇല്ല ചേട്ടാ എന്ന് ഞാന്‍ മറുപടി പറഞ്ഞു.

കറക്ട് ആ സമയത്ത് എന്റെ അച്ഛന്‍ എന്റെ അമ്മയുടെ നേര്‍ക്ക് സൂക്ഷിച്ചൊരു നോട്ടം, കണ്ടപാടെ എന്റെ അച്ഛനോട് അമ്മ പറഞ്ഞ ഒരു ഡയലോഗുണ്ട് ''എന്താ എന്നെ നോക്കണെ, നിങ്ങള്‍ക്കും അങ്ങനെ ആയിക്കൂടെ, എനിക്ക് മാത്രമേ പാടുള്ളോ'' അതുപോലെ രസകരമായ ഒരു കുടുംബമാണ് എന്റേത്.

Ads by Google
Loading...
TRENDING NOW