Wednesday, July 10, 2019 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Dec 2017 02.11 PM

വീടിന്റെ സര്‍വ്വ ദോഷങ്ങളും അകറ്റി സമ്പത്തും ഐശ്വര്യവുംപ്രദാനം ചെയ്യുന്ന ''മഹാവാസ്തു പുരുഷയന്ത്രം''

വാസ്തുവിദ്യയെന്നത് കണക്കിന്റേയും അളവുകളുടേയും പ്രാപഞ്ചിക ഊര്‍ജ്ജത്തിന്റേയും പിന്‍ബലത്തോടുകൂടിയ സാങ്കേതിക ശാസ്ത്രമാണ്. വിശ്വാസങ്ങള്‍ക്കുപരി സത്യത്തിനാണ് ഇവിടെ പ്രാധാന്യം.

uploads/news/2017/12/177793/joythi261217a1.jpg

വാസ്തുപുരുഷയന്ത്രം


വാസ്തു പുരുഷയന്ത്രം അഥവാ വാസ്തുരക്ഷായന്ത്രം ചിത്രണ രൂപത്തിലും മന്ത്രണരൂപത്തിലും തയാറാക്കാറുണ്ട്. ദേശവ്യതിയാനത്തിന്റേയും ഗുരുവ്യത്യാസത്തിന്റേയും ഫലമായി ഈ യന്ത്രത്തിന് വകഭേദങ്ങള്‍ വന്നു കാണുന്നുണ്ട്.

മറ്റു യന്ത്രങ്ങളെപ്പോലെ ഈ യന്ത്രത്തിന്റെ രചനാരീതികളും പൂജാകര്‍മ്മങ്ങളും അങ്ങനെ പരസ്യമായി പ്രതിപാദിച്ചു കാണാറില്ല. യന്ത്രരഹസ്യം വെള്ളിവാക്കരുതെന്ന ഗുരു ഉപദേശം കൊണ്ടും ചില സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വിധേയരാകേണ്ടിവരുന്നതുകൊണ്ടുമാണ് ഈ ഗോപ്യാവസ്ഥ വന്നത് എന്നുള്ളത് പരമസത്യമായി നിലനില്‍ക്കുന്നു.

ചിത്രണരൂപത്തിലുള്ള വാസ്തു യന്ത്രത്തില്‍ ചിത്രരൂപങ്ങള്‍ക്കാവും പ്രാധാന്യം. മന്ത്രണ രൂപത്തിലുള്ള യന്ത്രത്തില്‍ വാസ്തു പുരുഷ രൂപത്തിനോടൊപ്പം മന്ത്രങ്ങളാകും ഉണ്ടാവുക.

യന്ത്രത്തില്‍ നമ്പരുകളുടെ സ്ഥാനത്ത് യഥാക്രമം ഈ മന്ത്രങ്ങള്‍ എഴുതുക.


1. ഓം ഈശായ നമഃ
2. ഓം പര്‍ജ്ജന്യായൈമനഃ
3. ഓം ജയന്തായ നമഃ
4. ഓം ഇന്ദ്രായ നമഃ
5. ഓം ആദിത്യായ നമഃ
6. ഓം സത്യായ നമഃ
7. ഓം ഭൃംശായ നമഃ
8. ഓം അന്തരീക്ഷായ നമഃ
9. ഓം അഗ്നയേ നമഃ
10. ഓം പൂഷയേ നമഃ
11. ഓം വിതഥായ നമഃ
12. ഓം ഗൃഹക്ഷതായ നമഃ
13. ഓം യമായ നമഃ
14. ഓം ഗന്ധര്‍വ്വായ നമഃ
15. ഓം ഭൃഗായ നമഃ
16. ഓം മൃഗായ നമഃ
17. ഓം നിര്യതേ നമഃ
18. ഓം ദ്വാരപാലകായ നമഃ
19. ഓം സുഗ്രീവായ നമഃ
20. ഓം പുഷ്പദത്തായ നമഃ
21. ഓം വരുണായ നമഃ
22. ഓം അസുരായ നമഃ
23. ഓം ശോഷായ നമഃ
24. ഓം രോഗായ നമഃ
25. ഓം വായവേ നമഃ
26. ഓം നാഗായ നമഃ
27. ഓം മുഖ്യായ നമഃ
28. ഓം ഭല്ലാടായ നമഃ
29. ഓം സോമായ നമഃ
30. ഓം അര്‍ഗ്ഗായ നമഃ
31. ഓം അദിതൈ്യ നമഃ
32. ഓം ദിതൈ്യ നമഃ
33. ഓം ആപവസ്തായ നമഃ
34. ഓം ആപായ നമഃ
35. ഓം മഹീധരായ നമഃ
36. ഓം രുദ്രജിതൈ്യ നമഃ
37. ഓം ഇന്ദ്രജിതായ നമഃ
38. ഓം മിത്രായ നമഃ
39. ഓം ഇന്ദ്രജിതായ നമഃ
40. ഓം ഇന്ദ്രായ നമഃ
41. ഓം വിവസ്വരായ നമഃ
42. ഓം സവിതയേ നമഃ
43. ഓം സാവിത്രായ നമഃ
44. ഓം ആര്യകായ നമഃ
45. ഓം ബ്രഹ്മായ വിശ്വമൂര്‍ത്തയേ നമഃ (ഇവിടം ഒഴിച്ചിടുന്ന സമ്പ്രദായവും ഉണ്ട്.)
46. ശര്‍വ്വസ്‌കന്ദായ നമഃ
47. അര്യമ്‌ണേ നമഃ
48. ജൃംഭകായ നമഃ
49. പിലിപിഞ്ഛകായ നമഃ
50. ചരകൈ്യ നമഃ
51. വിദാരൈ്യ നമഃ
52. പൂതനികായൈ നമഃ
53. പാപരാക്ഷസൈ്യ നമഃ

നാലു ദിക്കുകളിലും 'ഓം വാസ്തുപുരുഷായ നമഃ' എന്നും നടുക്ക് ബ്രഹ്മസ്ഥാനത്ത്
'ഹിരണ്യഗര്‍ഭായ വിദ്മഹേ ശതാനന്ദായ ധീമഹി
തന്നോ ബ്രഹ്മ പ്രചോദയാത്' എന്ന മന്ത്രവും എഴുതിച്ചേര്‍ക്കണം.

കിഴക്ക് 'ലം' എന്നും തെക്കുകിഴക്ക് 'രം' എന്നും തെക്ക് 'ശം' എന്നും തെക്ക് പടിഞ്ഞാറ് 'ക്ഷം' എന്നും പടിഞ്ഞാറ് 'വം' എന്നും വടക്ക് പടിഞ്ഞാറ് 'യം' എന്നും വടക്ക് 'സം' എന്നും വടക്ക് കിഴക്ക് 'ഹം' എന്നും കളത്തിന് പുറത്തായി എഴുതിച്ചേര്‍ക്കണം. ഇപ്രകാരം യന്ത്രം രചിക്കാം. വളരെ ശ്രദ്ധയോടെ യന്ത്രം രചിക്കണം. സ്ഥാനഭ്രംശം ഉണ്ടാകാതെ ജാഗ്രത കാട്ടണം. യന്ത്രത്തിനുമേല്‍ വാസ്തുപുരുഷ ചിത്രവും ആലേഖനം ചെയ്യാവുന്നതാണ്.

വാസ്തുപുരുഷയന്ത്രം എന്തിന്?


ജനസംഖ്യാ വര്‍ദ്ധനവിനൊപ്പം ഭൂമിക്ക് മുകളില്‍ വീടുകളുടെ പെരുപ്പവും ഏറുകയാണ്. സ്ഥലപരിമിതിമൂലം ഗുണദോഷ ഭൂമികളെ പരിഗണിക്കാതെ ലഭ്യമായ ഭൂമിയിലാണ് ജനങ്ങള്‍ വീടുകള്‍ നിര്‍മ്മിക്കുന്നത്. ഇതുകൊണ്ടുതന്നെ ഇത്തരം ഭവനങ്ങള്‍ക്ക് വാസ്തുശാസ്ത്രപരമായ ഒട്ടേറെ പോരായ്മകള്‍ ഭവിക്കാറുണ്ട്.

ഇങ്ങനെയുള്ള ഗൃഹങ്ങളിലെ വാസ്തുദോഷങ്ങളെ പരിഹരിക്കുന്നതിന് വാസ്തു പുരുഷയന്ത്രം ഗൃഹങ്ങളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നത് ഉത്തമമാണ്. കടം പെരുകുക, രോഗങ്ങള്‍, തൊഴില്‍തടസ്സം, മരണദോഷങ്ങള്‍ എന്നുവേണ്ട വാസ്തുദോഷത്താലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്.

താ ദേവതാ വാസ്തു ശരീര സംസ്ഥാഃ
സന്തര്‍പ്പിതാസ്ത്വിഷ്ടഫലപ്രദാ സ്യുഃ
താശ്‌ചേദനിഷ്ടാ വിപരീതദാശ്ച
തസ്മാദ്വിദധ്യാദിഹ വാസ്തു പൂജാം.

(വാസ്തുപുരുഷ ശരീരത്തിലിരിക്കുന്ന ദേവന്മാരെ പ്രസാദിപ്പിച്ചാല്‍ ശുഭമുണ്ടാകുകയും, അവരെ പൂജനീയമാക്കാതിരുന്നാല്‍ അശുഭഫലം ഉണ്ടാവുകയും ചെയ്യും. ഈ പ്രമാണമനുസരിച്ച് സുഖജീവിത കാംക്ഷയോടെ വീടു നിര്‍മ്മിക്കുന്നവരെല്ലാം തന്നെ വാസ്തുപുരുഷനെ പ്രീതിപ്പെടുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം)

വാസ്തുയന്ത്രം നിര്‍മ്മിക്കുന്നവരുടെ ശ്രദ്ധയ്ക്ക്


1. വാസ്തുശാസ്ത്രത്തില്‍ പ്രാവീണ്യമുള്ളയാളും വിഷ്ണു പൂജാവിശാരദനുമായ വ്യക്തിയാവണം ഈ യന്ത്രം നിര്‍മ്മിക്കുവാന്‍.
2. യന്ത്രം നിര്‍മ്മിക്കുന്നതിന് ഗുരു ഉപദേശവും അനുഗ്രഹവും ആവശ്യം.
3. വിഷ്ണുപ്രീതി വരുത്തിയേ യന്ത്രം ചെയ്യാവൂ.
4. ഗൃഹത്തിന് വാസ്തു പുരുഷയന്ത്രം സ്ഥാപിക്കുന്നതിനോടൊപ്പം ആവശ്യമെങ്കില്‍ വാസ്തുബലിയും പഞ്ചശിരസ്സും സ്ഥാപിക്കണം.
5. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ യന്ത്രരചന ആരംഭിക്കുന്നതാണ് ഉചിതം.
6. ജാതിഭേദമെന്യേ ഈ രക്ഷായന്ത്രം എല്ലാവര്‍ക്കും നിര്‍മ്മിച്ചു നല്‍കാവുന്നതാണ്.

ലക്ഷങ്ങളും കോടികളും ചെലവാക്കി നിര്‍മ്മിക്കുന്ന ഗൃഹങ്ങള്‍ക്ക് വാസ്തുപുരുഷന്റെ അനുഗ്രഹം കൂടിയുണ്ടെങ്കിലേ അവിടെ വസിക്കുന്ന മനുഷ്യര്‍ക്ക് സുഖവും സമാധാനവും ശ്രേയസ്സും ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ ഇത്തരം ഒരു യന്ത്രം ഓരോ ഭവനത്തിലും അത്യന്താപേക്ഷിതമാണ്.

ത്രിശൂല തത്ത്വാചാര്യ
ഹരിചന്ദനമഠം രതീഷ് ജെ. അയ്യര്‍
മൊ: 9496367702

Ads by Google
Ads by Google
Loading...
TRENDING NOW