Saturday, June 15, 2019 Last Updated 33 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 03.59 PM

വീട് ഒരുക്കുമ്പോള്‍

വീട് നിര്‍മ്മാണത്തിനിടെ അപ്രധാനമാണെന്നു തോന്നുന്നതും എന്നാല്‍ അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍...

uploads/news/2017/12/172404/housetips071217a.jpg

പെയ്ന്റിംഗ്


ഒരുവീടിനെക്കുറിച്ച് മറ്റുള്ളവര്‍ ആദ്യം പറയുക നിറങ്ങളുടെ കാര്യമാണ്. വലിയ പ്രതീക്ഷകളോടെ വീടുപണി പൂര്‍ത്തിയാക്കി അശാസ്ത്രീയമായുള്ള പെയിന്റിംഗ് നടത്തി വീടിന്റെ ഭംഗി നഷ്ടപെടുത്തുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്.

ഓരോ വീടിനും അതിന്റെ രൂപത്തിനും ചുറ്റുപാടിനും യോജിക്കുന്ന തരത്തിലാണ് നിറങ്ങള്‍ നല്‍കേണ്ടത്. സങ്കല്‍പിക്കാന്‍പോലും കഴിയാത്ത തരത്തിലാണ് ഇന്നത്തെ നിറങ്ങള്‍.

അവയോരോന്നും ഓരോ വൈകാരിക ഭാവത്തെയാണ് കാണിക്കുന്നത്. ഉടമസ്ഥരുടെ താല്‍പര്യങ്ങളും കണ്ണിനിമ്പമുണ്ടാകുന്നതുമായ നിറങ്ങള്‍ വീടിനു നല്‍കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

1. ഇന്ന് ഒരു മുറിയില്‍ തന്നെ പല നിറങ്ങള്‍ നല്‍കുന്നുണ്ട്. നിറത്തെ സംബന്ധിച്ച് അവസാന തീരുമാനമെടുക്കുന്നതിനു മുന്‍പ് മുറിയില്‍ സാമ്പിള്‍ പെയിന്റിംഗ് നടത്തുന്നത് നന്നായിരിക്കും.
2. ചുവപ്പ്,നീല,പച്ച എന്നീ നിറങ്ങള്‍ നേരിട്ടു നല്‍കാതെ ഇവയുടെ വ്യത്യസ്ത ഷേയ്ഡുകള്‍ നല്‍കുന്നതാണ് ഉചിതം.
3. ചുവപ്പ്,മഞ്ഞ,ഓറഞ്ച്, ഇവ ഉന്മേഷവും ആത്മവിശ്വാസവും പകരുന്ന 'വാം' കളറുകളാണ്.

4. നീല, പച്ച, പര്‍പ്പിള്‍ തുടങ്ങിയ നിറങ്ങള്‍ 'കൂള്‍' നിറങ്ങളായിട്ടാണ് കണക്കാക്കുന്നത്. ഇവ കണ്ണിനു കുളിര്‍മയേകും.
5. കറുപ്പ്, വെളുപ്പ്, ഗ്രേ തുടങ്ങിയ 'ന്യൂട്രല്‍ കളകളും' ഇവയുടെ ഷെയ്ഡുകളും സാധാരണ വീടുകള്‍ക്ക് യോജിക്കുന്നവയാണ്.
6. വാതിലുകള്‍ തടി കൊണ്ടുള്ളതാണെങ്കില്‍ മറ്റു നിറങ്ങള്‍ നല്‍കുന്നതിനേക്കാള്‍ തടിയുടെ നിറത്തില്‍ പോളിഷ് ചെയ്യുന്നതാണ് യോജിക്കുന്നത്.

7. ഓരോ മുറിയുടെ വലിപ്പവും മറ്റും നന്നായി ശ്രദ്ധിച്ചതിനു ശേഷം മാത്രമേ പെയ്ന്റിംഗ് ആരംഭിക്കാവൂ.
8. ചെറിയ മുറിയാണെങ്കില്‍ ഇളം നിറമായിരിക്കും യോജിക്കുന്നത്. വിശാലത തോന്നിക്കും.
9. വീടിനുള്ളില്‍ അഴുക്ക് പിടിക്കുന്ന സ്ഥലങ്ങളില്‍ കടും നിറമോ അവയുടെ ഷെയ്ഡ് നിറമോ ആയിരിക്കും നല്ലത്.

10. ഏത് കാലാവസ്ഥയിലും മേല്‍ക്കൂരയെ സംരക്ഷിക്കുന്ന വെതര്‍പ്രൂഫ് പെയ്ന്റുകളും ഇന്നുണ്ട്.
11. വീടിനു പുറത്ത് താഴെ ഭാഗങ്ങളില്‍ വേഗത്തില്‍ അഴുക്ക് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കടുത്ത നിറങ്ങള്‍ നല്‍കുന്നതാണ് നല്ലത്. അതോടൊപ്പം വെള്ളം തട്ടുന്ന വശങ്ങളില്‍ പൂപ്പല്‍,പ ായല്‍ തുടങ്ങിവയില്‍ നിന്നും സംരക്ഷിക്കുന്ന പെയ്ന്റുകള്‍ ലഭ്യമാണ്.

പ്ലംബിംഗ്


വീടുപണി കഴിഞ്ഞയുടനെ തന്നെ ടാപ്പുകള്‍ക്ക് തകരാറുണ്ടാവുകയും ചുമരുകളില്‍ ഈര്‍പ്പം കാണാനിടയുണ്ടാവുകയും ചെയ്യുന്നുണ്ട്. പ്ലംബിംഗിലെ അപാകതയായിരിക്കും ഇതിനെല്ലാം കാരണം. അല്‍പ ലാഭത്തിനു വേണ്ടി ചെയ്യുന്ന ചില കാര്യങ്ങള്‍ ഭാവിയില്‍ കൂടുതല്‍ ചെലവിലായിരിക്കും എത്തി നില്‍ക്കുന്നത്.
uploads/news/2017/12/172404/housetips071217a2.jpg

1. അടുക്കളയിലും ബാത്ത് റൂമിലുമാണ് പ്ലംബിംഗ് ഏറ്റവും പ്രധാനമായി കാണേണ്ടത്.
2. പ്രധാന ഭാഗങ്ങളിലേക്ക് മാത്രമായി ഒരു ഇന്‍ലറ്റ് ക്ലോസിംഗ് വാല്‍വ് നല്‍കുന്നത് നന്നായിരിക്കും. തകരാറുണ്ടായാല്‍ ഒരു ഭാഗത്തേക്കുള്ള വെള്ളം മാത്രമായി അടയ്ക്കാന്‍ ഇത് സഹായിക്കും.
3. പ്ലാനിംഗ് നടത്തുമ്പോള്‍ തന്നെ ടോയ്‌ലറ്റുകള്‍ എല്ലാം ഏകദേശം ഒരേ ഏരിയയില്‍ ആണെങ്കില്‍ പ്ലംബിംഗ് ജോലി കൂടുതല്‍ എളുപ്പവും പൈപ്പിന്റെ ഉപയോഗം കുറയ്ക്കാനും സാധിക്കും.
4. വാഷ് ബേസിന്‍, സിങ്ക്, വാഷിംങ് മെഷീന്‍, ബാത്ത്‌റൂം തുടങ്ങിയവയിലേക്കാ ണ് കൂടുതല്‍ വെള്ളം ആവശ്യമായി വരുന്നുത്. അതിനാല്‍ ഇവയില്‍ നിന്നുള്ള വെള്ളത്തോടൊപ്പം കരടുകളും മറ്റും വീഴാനും സാധ്യതയേറെയാണ്. അതിനാല്‍ സ്‌റ്റോപ്പര്‍ നല്‍കണം.

5. ഗുണനിലവാരമുള്ള പി.വി.സി.പൈപ്പുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
6. ടാങ്ക് സ്ഥാപിക്കുമ്പോഴും ആവശ്യത്തിനുള്ള ഉയരമുണ്ടെന്നുറപ്പിക്കണം. ടാപ്പുകളിലേക്കു വരുന്ന വെള്ളത്തിനു ശക്തി കൂട്ടാന്‍ പ്രഷര്‍പമ്പുകളും സ്ഥാപിച്ചു വരുന്നുണ്ട്.
7. പ്ലംബ്ലിംഗ് പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം നന്നായി പരിശോധിച്ച ശേഷം മാത്രമേ പ്ലാസ്റ്ററിംഗും ടൈലിന്റെ പണികളും പൂര്‍ത്തിയാക്കാവൂ.
8. പ്ലംബിംഗ് ലേ ഔട്ട് സൂക്ഷിച്ചുവയ്ക്കുകയാണെങ്കില്‍ ഭാവിയില്‍ അത് ഉപകാരമാകും.

ഓരോ മേഖലയിലും വിദഗ്ധരായവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും പരിചയസമ്പന്നരായവരുടെ മേല്‍നോട്ടത്തില്‍ പണികള്‍ ചെയ്യുവാനും ശ്രദ്ധിക്കാമെങ്കില്‍ ഒരു പരിധിവരെ പാളിച്ചകള്‍ ഒഴിവാക്കാന്‍ സാധിക്കും...

കടപ്പാട്. ഫൈസല്‍ നിര്‍മാണ്‍
ഹോം ആര്‍ക്കിടെക്ചര്‍

കെ. ആര്‍. ഹരിശങ്കര്‍

Ads by Google
Thursday 07 Dec 2017 03.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW