Tuesday, November 06, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Nov 2017 04.17 PM

അഗ്നിച്ചിറകേറിയ പുനര്‍ജന്മം

''മരണത്തെപ്പോലും ദൃഢനിശ്ചയത്തോടെ തോല്പിച്ച്, കനല്‍വഴികളിലൂടെ ജീവിതത്തെ തിരിച്ചുപിടിച്ച നീഹാരി മണ്ഡലിയുടെ ഉദ്വേഗജനകമായ ജീവിതത്തിലൂടെ...''

uploads/news/2017/11/165721/neehaarimadaliINW1.jpg

ലൈംഗികചൂഷണത്തിനിരയാകേണ്ടി വന്നിട്ടുണ്ടോ ?


വളരെയധികം. അതോര്‍ക്കാന്‍ പോലും ഞാനിഷ്ടപ്പെടുന്നില്ല. ആരും കേള്‍ക്കാനാഗ്രഹിക്കാത്ത, ജീവിതത്തിലൊരിക്കലും സംഭവിക്കരുെതന്നാഗ്രഹിക്കുന്ന പലതും എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പേടിപ്പെടുത്തുന്ന രാത്രികളാണ് അയാളെനിക്ക് സമ്മാനിച്ചത്.

സ്ത്രീകള്‍ ശാപജന്മമാണെന്ന് ചിന്തിക്കുന്നൊരു സമൂഹത്തിലായിരുന്നോ നീഹാരിയുടെ ജനനം ?


ഒരിക്കലുമല്ല. മാതാപിതാക്കളുടെ പിന്തുണയുള്ളതുകൊണ്ടാണ് ഇത്ര ശക്തമായ നിലപാടുകള്‍ എനിക്കെടുക്കാന്‍ സാധിക്കുന്നത്. പൊള്ളലേറ്റ നാളുകളില്‍ ഏഴ് വയസ്സ് മാത്രമുള്ള സഹോദരന്‍ തന്ന കരുത്ത് മറക്കാനാകില്ല. എന്റെ വലം കൈയായിരുന്നു അവന്‍.

സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ ?


എനിക്ക് തോന്നുന്നില്ല. ഞാന്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്യാറ്. അടുത്തിടെ പുറത്തുപോയപ്പോള്‍ ഒരു പയ്യന്‍ എന്നെ രൂക്ഷമായി നോക്കുന്നതു കണ്ടു. അവന്റെ നോട്ടത്തില്‍ നിന്നെനിക്ക് കാര്യം മനസ്സിലായി.

എന്റെ ശരീരത്തിലാണവന്റെ നോട്ടം! എത്ര മോശം രീതിയിലാണ് ഇപ്പോഴും സമൂഹം സ്ത്രീകളെ നോക്കിക്കാണുന്നത്? പലപ്പോഴും ഈ സമൂഹത്തോട് എനിക്ക് വെറുപ്പ് തോന്നിയിട്ടുണ്ട്.

പൊള്ളലേറ്റ ശേഷം പുറത്തിറങ്ങാനും ആളുകളോട് ഇടപഴകാനും എനിക്ക് മടിയായിരുന്നു. അന്നെനിക്ക് പിന്തുണ തന്ന് ഒപ്പം നിന്നത് മാതാപിതാക്കളും സുഹൃത്തുക്കളുമാണ്. പൊള്ളലേറ്റവരുടെ മാനസ്സികാവസ്ഥയും വേദനയും ഞാന്‍ തിരിച്ചറിഞ്ഞത് അതിന് ശേഷമാണ്.

ഒരിക്കലും വീടിനുള്ളില്‍ ഒതുങ്ങിക്കഴിയേണ്ടവളല്ല സ്ത്രീ. അവള്‍ക്ക് ഈ സമൂഹത്തോട് ചില കടമകളുണ്ട്. വീടിന്റെ ഒരു കോണില്‍ വര്‍ഷങ്ങളോളം തീയും പുകയും കൊണ്ട് ജീവിക്കുന്നതെന്തിനാണ്? ഒരു ജന്മത്തില്‍ ചെയ്തു തീര്‍ക്കാന്‍ എന്തെല്ലാം കാര്യങ്ങളുണ്ട്.

കൗണ്‍സിലിങും പ്രിയപ്പെട്ടവരുടെ പരിചരണവും സ്‌നേഹവുമാണ് എന്നെ ഇന്നു കാണുന്ന ഞാനാക്കിയത്. തിരിച്ചുവരവിന്റെ നാളുകളിലാണ് എന്നെപ്പോലെ പൊള്ളലേറ്റവര്‍ക്കും ആസിഡ് ആക്രമണത്തിനിരയായവര്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായത്.

അങ്ങനെയാണ് 2014ല്‍ ബേണ്‍സ് സര്‍വൈവല്‍ മിഷന് രൂപം നല്‍കിയത്. അതിന്റെ ഭാഗമായി പൊള്ളലേറ്റവരേയും അതിജീവിച്ച് തിരിച്ചെത്തിയവരേയും കണ്ടു, സംസാരിച്ചു. എനിക്കൊപ്പം ആയിരങ്ങളാണ് അന്ന് ബേണ്‍സ് സര്‍വൈവലിന്റെ ഭാഗമായത്.

ബേണ്‍സ് സര്‍വൈവല്‍ മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ?


സംഘടനയുടെ പ്രവര്‍ത്തനം ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. 2015 ല്‍ വിശാഖപട്ടണത്ത് ഒരു മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.

പക്ഷേ എന്റെ പ്രതീക്ഷകളെല്ലാം ഇല്ലാതായി. കാരണം പൊള്ളലേറ്റ പലര്‍ക്കും ജീവിതം തിരിച്ചുപിടിക്കാന്‍ താല്പര്യമില്ലായിരുന്നു. പക്ഷേ ഞാന്‍ പിന്മാറാന്‍ തയ്യാറായില്ല.

uploads/news/2017/11/165721/neehaarimadaliINW4.jpg

അടുത്ത സുഹൃത്തുക്കളും പരിചയമുള്ള ഡോക്ടര്‍മ്മാരും എനിക്കൊപ്പം നിന്നു. 32 ഡോക്ടര്‍മാര്‍ ക്യാംപിലുണ്ടായിരുന്നു. കൈവശമുള്ള സൗകര്യങ്ങള്‍ കൊണ്ട് പൊള്ളലേറ്റവര്‍ക്കാവശ്യമുള്ള ചികിത്സയും മരുന്നും നല്‍കി. ജീവിതം നഷ്ടപ്പെട്ടുവെന്ന് ചിന്തിച്ച എനിക്ക് വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പ്രേരിപ്പിച്ച ഒന്നായിരുന്നു അത്.

ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത നിമിഷം ?


മൂന്നു മാസം ഗര്‍ഭിണിയായിരിക്കെയാണ് എനിക്കെന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടത്. അമ്മയാവാന്‍ കൊതിച്ച എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടു. ഗര്‍ഭകാലത്തും ഭര്‍ത്താവില്‍ നിന്നു ക്രൂര പീഡനങ്ങളേല്‍ക്കേണ്ടി വന്നു.

അമ്മയാകുമ്പോഴാണ് ഒരു സ്ത്രീയുടെ ജീവിതം പൂര്‍ണ്ണമാകുന്നതെന്നെനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ നിര്‍ഭാഗ്യവശാല്‍ എനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു. ഇന്നും മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒന്നാണത്.

മുഖം പൂര്‍ണ്ണമായി നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ നിമിഷം ?


ഞാനൊരിക്കലും അതേക്കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടിട്ടില്ല. ബാഹ്യസൗന്ദര്യത്തിലല്ല, ഒരാളുടെ വ്യക്തിത്വത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് ഞാന്‍ സന്തോഷവതിയാണ്.

സമൂഹത്തേക്കുറിച്ചും കുടുംബത്തേക്കുറിച്ചും ഞാന്‍ ഏറെ മനസ്സിലാക്കിക്കഴിഞ്ഞു. കഴിഞ്ഞ കാലയാഥാര്‍ത്ഥ്യങ്ങള്‍ എന്നെ ബോള്‍ഡാക്കി. പല കാരണങ്ങളാലും വേദനിക്കുന്നവരുടെ മാനസ്സികാവസ്ഥ മനസ്സിലാക്കാന്‍ എനിക്ക് സാധിക്കുന്നുണ്ട്.

കുടുംബത്തിന്റെ പ്രതികരണം ?


പൊള്ളലേറ്റ ആദ്യ നാളുകളില്‍ അവര്‍ ഏറെ വിഷമിച്ചിരുന്നു. സമൂഹം മകളെ നോ ക്കി കാണുന്ന രീതിയെക്കുറിച്ചോര്‍ത്ത് അവര്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ തിരിച്ചടികളില്‍ നിന്നു മടങ്ങിയെത്തിയപ്പോള്‍ അവര്‍ വളരെ ആഹ്ലാദിച്ചു. ഇന്ന് സമൂഹത്തെക്കുറിച്ചവര്‍ ചിന്തിക്കുന്നില്ല. മറ്റുള്ളവരുടെ ചിന്തകളെ അവര്‍ ഭയപ്പെടുന്നില്ല.
Wednesday 15 Nov 2017 04.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW