Wednesday, July 17, 2019 Last Updated 7 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 06 Nov 2017 03.56 PM

സൈനൂദ്ദീന്റെ ഫോട്ടോകോപ്പി

അന്തരിച്ച നടന്‍ സൈനുദ്ദീന്റെ പ്രിയപുത്രന്‍ സിനിലിന്റെ അറിയാക്കഥകള്‍...

uploads/news/2017/11/162812/Weeklyzinil1.jpg

സിനില്‍ ആദ്യമായി കാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍?


ആദ്യമായി അഭിനയിക്കുന്നവരില്‍ ഭൂരിഭാഗവും പറയുന്ന സ്ഥിരം ഡയലോഗുണ്ട്, 'കാമറയെ ഫേസ് ചെയ്യാന്‍ പേടിയുണ്ടായിരുന്നു, പതിയെപ്പതിയെ ആണ് ഭയം മാറിയത് എന്നൊക്കെ. ബാപ്പ സിനിമാനടനായിരുന്നതുകൊണ്ട് ഞാന്‍ ധാരാളം സിനിമകള്‍ കാണുമായിരുന്നു.

അതുപോലെ അഭിനയം എന്തെന്നറിയാത്ത പ്രായത്തില്‍ സിനിമയില്‍ അഭിനയിക്കാനും അവസരം ലഭിച്ചു. പലര്‍ക്കും ഇക്കാര്യം അറിയില്ല. ഫ്രണ്ട്‌സ് എന്ന സിനിമ തമിഴിലൊരുക്കിയപ്പോള്‍ അതില്‍ ശ്രീനിവാസന്റെ റോള്‍ ചെയ്തത് രമേഷ് ഖന്ന എന്ന നടനായിരുന്നു. അദ്ദേഹത്തിന്റെ കുട്ടിക്കാലം ഞാനാണ് ചെയ്തത്.

അതും ഉപ്പയുടെ മരണശേഷം. ഞാന്‍ ആ വേഷം ചെയ്യണമെന്ന് സംവിധായകന്‍ സിദ്ദിഖ് അങ്കിളിന് നിര്‍ബന്ധമായിരുന്നു. അന്ന് യാതൊരു ടെന്‍ഷനുമില്ലാതെ അങ്കിള്‍ പറഞ്ഞു തന്നതുപോലെ ചെയ്തു. ഞാന്‍ ആദ്യമായി അഭിനയിക്കുന്നത് കാണാന്‍ ബാപ്പ ഇല്ലാതെ പോയല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി.

ആ സിനിമയ്ക്ക് ശേഷം ഒരവസരങ്ങളുംകിട്ടിയില്ല. അതില്‍ പരാതിയുമില്ല. ബാപ്പയ്ക്ക് സിനിമാമേഖലയില്‍ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടെന്നുകരുതി ഞാന്‍ ആരോടും ചാന്‍സ് ചോദിച്ച് പോയില്ല. ഞാനൊരു ഈശ്വരവിശ്വാസിയാണ്. എല്ലാത്തിനും അതിന്‍േറതായ സമയമുണ്ട്.

ഒരുപക്ഷേ എനിക്കിപ്പോഴായിരിക്കും സിനിമയില്‍ അഭിനയിക്കാന്‍ സമയം അനുകൂലമായത്. ബാപ്പ മരിച്ചതിന് ശേഷം ഒരുപാട് പ്രതിസന്ധികള്‍ നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്.

അങ്ങനെയുള്ള ഞാന്‍ എന്തിന് കാമറയെ ഫേസ് ചെയ്യാന്‍ ഭയക്കണം. വളരെ കൂളായിട്ടാണ് അഭിനയിച്ചത്. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. പിന്നെ നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം.

തുടക്കം മിമിക്രിയില്‍ ആയിരുന്നില്ലേ?


മിമിക്രിയോട് താല്‍പര്യമുണ്ടായിരുന്നു. ബിസിനസ്സില്‍ ശ്രദ്ധ ചെലുത്തിയപ്പോള്‍ തിരക്കുകളായി. എങ്കിലും ഇഷ്ടമേഖലയെ മറക്കാന്‍ താല്‍പര്യമില്ലായിരുന്നു. അതിനാല്‍ സമയം കിട്ടുമ്പോഴൊക്കെ ചില മിമിക്‌സ് പ്രോഗ്രാമുകളും ചെയ്തു. ഇതു കണ്ടിട്ട് ഒരു ചാനലില്‍ നിന്ന് വിളിച്ചിരുന്നു.

അതിലെ 'ചിരിമാ സിനിമാ' എന്ന പ്രോഗ്രാം ചെയ്തുതുടങ്ങിയതോടെയാണ് എല്ലാവരും എന്നിലെ കലാകാരനെ അറിയാന്‍ തുടങ്ങിയത്. ശേഷം യു.എസിലും മറ്റും ധാരാളം പ്രോഗ്രാമുകളില്‍ പങ്കെടുത്തു. സ്വിറ്റ്‌സര്‍ലന്റ്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ സ്‌റ്റേജ് പ്രോഗ്രാമുകള്‍ക്കായി ഉടന്‍ പോകണം.

uploads/news/2017/11/162812/Weeklyzinil.jpg

സ്വിറ്റ്‌സര്‍ലന്റില്‍ പോകണമെന്നത് എന്റെ വളരെ നാളത്തെ ആഗ്രഹമാണ്. എന്താണെന്നോ അവിടത്തെ പ്രധാന വിനോദമാണ് മഞ്ഞില്‍ കൂടിയുള്ള യാത്ര. സ്‌കിങ്ങ് ഓഫ് ഏ പീക്ക് എന്നാണ് ഇതിന് പറയുന്നത്. ചില ഇംഗ്‌ളീഷ് സിനിമകളില്‍ കണ്ടിട്ടുണ്ട്. അന്ന് തീരുമാനിച്ചു, എന്നെങ്കിലും അവിടെ പോയാല്‍ സ്‌കിങ്ങ് ഓഫ് എ പീക്ക് ചെയ്യണമെന്ന്.

സാധിക്കുമോയെന്ന് ഉറപ്പില്ലായിരുന്നു. കൂട്ടുകാര്‍ കൂടെയുണ്ടെങ്കില്‍ രസമാണ്. മഞ്ഞുള്ള സ്ഥലത്ത് പോയി നില്‍ക്കണം. എന്നിട്ട് വാരി പരസ്പരം എറിയണം. സിനിമയിലൊക്കെ കണ്ടിട്ടില്ലേ ഇത്തരം രംഗങ്ങള്‍.

സാധാരണ ഈ സീനുകളില്‍ അഭിനയിക്കുന്നത് കാമുകീ കാമുകന്മാരായിരിക്കും. എന്റെ ജീവിതത്തില്‍ കാമുകിയില്ലാത്തതുകൊണ്ട് കൂട്ടുകാരുമായി മഞ്ഞുവാരിയെറിയാമെന്ന് വിചാരിച്ചു.

അറിയപ്പെടുന്നതിലെ കൗതുകം?


ബാപ്പ ഒരുക്കിത്തന്ന സൗകര്യങ്ങളില്‍ പിറന്നവനാണ് ഞാന്‍. സെലിബ്രിറ്റീ ജീവിതത്തേക്കാള്‍ സന്തോഷം നിറഞ്ഞതായിരുന്നു ബാപ്പയുമൊത്തുള്ള നിമിഷങ്ങള്‍. സിനിമയില്‍ വന്നശേഷം പുറത്തൊക്കെ പോകുമ്പോള്‍ പലരും തിരിച്ചറിയുന്നുണ്ട്. എന്നെ കാണുമ്പോള്‍ ചിലര്‍ ഓടിവന്ന് ഫോട്ടോ എടുക്കുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്യും.

അതൊക്കെ സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്. പ്രേക്ഷകരെ ചിരിപ്പിച്ച സൈനുദ്ദീന്റെ രണ്ടാം ജന്മമാണിത്. ബാപ്പയെ സ്‌നേഹിച്ചതുപോലെ എന്നെയും എല്ലാവരും സ്‌നേഹിക്കണമെന്ന പ്രാര്‍ഥന മാത്രമേയുള്ളൂ. എന്റെയടുത്ത് ആരുവന്നാലും കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതില്‍ നോ പറയില്ല.

ജീവിതത്തില്‍ ഇതുവരെയുള്ള വിശേഷങ്ങള്‍ സംസാരിച്ച് കഴിഞ്ഞപ്പോഴേക്കും സമയം നന്നേ വൈകിയിരുന്നു. മലപ്പുറത്തെ ഒരു കോളേജ്‌പ്രോഗ്രാമിന്റെ ഉദ്ഘാടനത്തിന് പോകാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു സിനില്‍.

ദേവിന റെജി

Ads by Google
Monday 06 Nov 2017 03.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW