Monday, February 26, 2018 Last Updated 15 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 01 Sep 2017 03.50 PM

ഉത്രാട പൂനിലാവേ വാ...

മധുരമുള്ള ഓര്‍മകളെ സ്നേഹിക്കുന്ന... അവയെ താലോലിക്കുന്ന... കുട്ടിക്കാലവും. ബന്ധങ്ങള്‍ കോര്‍ക്കുന്ന കുടുംബമെന്ന സ്നേഹനൂലിനെക്കുറിച്ചും മൃദുല...

uploads/news/2017/09/142288/mrudulawarrier2.jpg

കാത്തിരിക്കുന്നൊരാള്‍....


ഞാന്‍ ഇപ്പോഴും ജീവിതത്തില്‍ കാണാന്‍ കാത്തിരിക്കുന്നൊരാള്‍ ലതാജിയാണ്. ലതാജിയുടെ പാട്ടുകളുടെ വലിയൊരു കളക്ഷന്‍ എന്റെ കൈയിലുണ്ട്. എപ്പോഴും കേള്‍ക്കുകയും ചെയ്യും. എന്നെങ്കിലും ഒരിക്കല്‍ അവരെ കാണണമെന്നും അവരുടെ മുന്നില്‍ രണ്ടുവരി പാടണമെന്നുമുള്ളത് എന്റെ വലിയൊരു ആഗ്രഹമാണ്.

സംഗീതത്തിനുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ചസ്ത്രീയാണവര്‍. കുടുംബ ജീവിതത്തിനു പോലും പ്രാധാന്യം നല്‍കാതെ പ്രൊഫഷനെ അത്രകണ്ട് സ്‌നേഹിക്കുന്നവരാണ്.

ഓരോ പാട്ടിനും അവര്‍ കൊടുക്കുന്ന ഭാവം. അങ്ങനെ എന്തുകൊണ്ടൊക്കെയോ എനിക്ക് ലതാജിയോട് ഇഷ്ടം തോന്നിയതാണ്. മന്‍മോഹനാ ബഠാ ചൂട്ടേ...നയനോമേ ബദ്രാ ഛായേ...ഇതൊക്കെ എത്ര കേട്ടാലും മതിവരില്ല.

എന്റെ ഭാഗ്യങ്ങള്‍ക്ക് കൂട്ടായ്...


വിവാഹത്തിനു മുന്‍പ് എനിക്ക് വളരെ ടെന്‍ഷനായിരുന്നു. കാരണം അച്ഛന്‍ രാമന്‍കുട്ടി വാര്യരും അമ്മ വിജയലക്ഷ്മിയും എന്നെ വളരെയധികം സപ്പോര്‍ട്ട് ചെയ്താണ് അതുവരെ കൊണ്ടുവന്നത്.
uploads/news/2017/09/142288/mrudulawarrier3.jpg

വിവാഹം കഴിക്കുന്നയാള്‍ അങ്ങനെയല്ലെങ്കില്‍ എല്ലാം വെറുതെയായി പോകുമോ എന്നുള്ള പേടിയുണ്ടായിരുന്നു. പക്ഷേ ഒട്ടും ടെന്‍ഷന്‍ വേണ്ടിവന്നില്ല. കാരണം എന്റെ ഭര്‍ത്താവ് അരുണ്‍ വാര്യര്‍ പാട്ടും കലയും ഒക്കെയായി ബന്ധമുള്ളയാളാണ്.

അരുണ്‍ ഒരു പീഡിയാട്രിഷനും കൂടിയാണ്. കോളജ് കാലഘട്ടത്തിലൊക്കെ കലാരംഗത്ത് സജീവമായിരുന്നു. ചില പ്രോഗ്രാമിനും റെക്കോഡിംഗിനും പോകുമ്പോള്‍ ഞാന്‍ ടെന്‍ഷനായാലും എനിക്ക് പോസിറ്റീവ് എനര്‍ജിനല്‍കുന്നതും എനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നതും അദ്ദേഹമാണ്.

പുതിയ പ്രോജക്ടുകള്‍...


തമിഴിലും മലയാളത്തിലും പുതിയ ധാരാളം പ്രോജക്ടുകള്‍ ഉണ്ട്. എം. ജയചന്ദ്രന്‍ സാര്‍ സംഗീതം നല്‍കുന്ന അവള്‍ എന്നൊരു ചിത്രം, ഔസേപ്പച്ചന്‍ സാറിന്റെ മ്യൂസിക്ക് ഡയറക്ഷനില്‍ ഒരു ഗാനം, നിതീഷ് എന്ന പുതിയ ഡയറക്ടറുടെ ഒരു പത്താം ക്ലാസിലെ പ്രണയം, സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍, മൈഥിലി, വേല്‍ക്കുറി എന്ന രണ്ട് തമിഴ് ചിത്രങ്ങള്‍. അങ്ങനെ കുറച്ച് പ്രോജക്ടുകളുണ്ട്.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
TRENDING NOW