Monday, May 21, 2018 Last Updated 21 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Aug 2017 04.14 PM

ലിച്ചിയും, മേരിമിസ്സും പിന്നെ ഞാനും..


uploads/news/2017/08/141361/lichiremash2908b.jpg

നമ്മുടെ ഭാഗത്ത് നിന്നൊരു തെറ്റ് വന്നാല്‍ അദ്ദേഹത്തിനും ബുദ്ധിമുട്ടാണ്. ഞാന്‍ കാരണം അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം നഷ്ടമാകരുതെന്നുള്ളതു കൊണ്ട് ഒറ്റ ടേക്കില്‍ ഓക്കെയാക്കാന്‍ പരമാവധി ശ്രമിച്ചു.

ലാലേട്ടന്‍ വന്നു കഴിയുമ്പോള്‍ തന്നെ ഒരു പോസിറ്റീവ് എനര്‍ജിയാണ്. നമസ്‌തേ പറഞ്ഞ് അദ്ദേഹം സീന്‍ തീര്‍ത്തു പോയപ്പോള്‍ മുതല്‍ എനിക്കൊരു എനര്‍ജി വന്നു. എന്റെ കഥാപാത്രത്തിന്റെ റിയാക്ഷന്‍ കൊടുക്കാന്‍ ലാല്‍ സാര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചെയ്തു.

ഒറ്റ ടേക്കില്‍ ഒക്കെയായി. അത്രയും കോണ്‍ഫിഡന്റായി എനിക്കത് ചെയ്യാന്‍ കഴിഞ്ഞു. ലാലേട്ടന്റെ പോസിറ്റീവ് എനര്‍ജിയെക്കുറിച്ച് എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു, എനിക്കത് നേരിട്ട് ഫീല്‍ ചെയ്തു. ലാല്‍ജോസ് സാര്‍ പറയുന്നതു പോലെ, ദൈവീകമായ ഒരു ചൈതന്യമാണ് ലാലേട്ടന്‍.

സിനിമ കാണുന്ന കുട്ടിക്കാലം


കെ.സി രാജന്റെയും ഷീബ രാജന്റെയും രണ്ടാമത്തെ മകളായിട്ടാണ് ഞാന്‍ ജനിച്ചത്. ചേട്ടന്‍ ഷോണ്‍ രാജനും ഞാനും പണ്ടു മുതലേ ലാലേട്ടന്റെയും മമ്മൂക്കയുടെയുമൊക്കെ ആരാധകരാണ്. നഴ്‌സിങ്ങിന് ചേരും വരെ ധാരാളം സിനിമ കാണുമായിരുന്നു.

തിയേറ്ററില്‍ പോകാറില്ലെങ്കിലും ടി.വിയിലെ ഒരു സിനിമ പോലും വിടില്ല. ഡാഡി കൂടുതലും ഇംഗ്ലീഷ് സിനിമകളായിരുന്നു കാണുക. അതുകൊണ്ട് ടി.വി വച്ചാല്‍ ഞാനും ചേട്ടനും ആദ്യം തിരയുന്നത് എച്ച്.ബി.ഒ, സ്റ്റാര്‍ മൂവീസ് ഒക്കെയാണ്. ഡാഡിക്കൊപ്പമിരിക്കുന്നതു കൊണ്ട് കണ്ട സിനിമ തന്നെ ഒരുപാട് തവണ കാണും.

ഞാനും ചേട്ടനും ഡാഡിയും ഒരുമിച്ചിരിക്കുമ്പോള്‍ മലയാളം കാണാമെന്നു പറഞ്ഞ് ഞാനത് വയ്ക്കും. പരീക്ഷാസമയത്ത് കേബിള്‍ കട്ട് ചെയ്യുന്ന പതിവുണ്ടായിരുന്നു വീട്ടില്‍. വേനലവധിക്കാലത്ത് കേബിള്‍ കണക്ഷന്‍ വീണ്ടുമെടുക്കാന്‍ കുറച്ചു സമയമെടുത്തു. അന്ന് വീട്ടിലുണ്ടായിരുന്നത് മാന്നാര്‍ മത്തായിയുടെ സി.ഡിയാണ്.

സമയം പോകാന്‍ അത് ഒരു ദിവസം അഞ്ചോ ആറോ പ്രാവശ്യം കണ്ടിട്ടുണ്ട്. തമാശ സിനിമകള്‍ അന്നേ ഇഷ്ടമാണ്. വെള്ളിത്തിരയിലെത്തുമെന്ന് അന്നൊന്നും ചിന്തിച്ചിട്ടേയില്ല. അതൊക്കെ വേറെ ലോകമാണെന്നാണ് വിചാരം. ഡാഡിയും മമ്മിയും ചേട്ടനും മാത്രമുള്ള ലോകത്തു ചുരുങ്ങാനായിരുന്നു എനിക്കിഷ്ടം.

കലാവേദികള്‍ അന്യം


കുട്ടിക്കാലത്ത് മമ്മിയുടെ സാരിയൊക്കെ ച്ചുറ്റി ചില ഫാഷന്‍ ഷോയൊക്കെ വീട്ടില്‍ ചെയ്യുമായിരുന്നു. അന്നു വേദികളേക്കാള്‍ താത്പര്യം സ്‌പോര്‍ട്‌സിനോടാണ്. ആലുവ ഗവ. സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമല പോള്‍ അവിടെത്തുന്നത്. ഞങ്ങള്‍ വളരെ പെട്ടെന്ന് സുഹൃത്തുക്കളായി.

അമലയുടെ സുഹൃത്തുക്കളെല്ലാം ചേ ര്‍ന്ന് ഒരു നാടക ട്രൂപ്പുണ്ടായിരുന്നു. ഞാനും അവരുടെ നാടകം കാണാന്‍ പോകുമായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാനവരുടെ റിഹേഴ്‌സലിനു പോകുകയും അവരെന്നെ നാടകത്തിലേക്കെ ടുക്കുകയും ചെയ്തു. നാടകത്തില്‍ ശവപ്പെട്ടി പൊക്കുന്നവരില്‍ ഞാനുമുണ്ടായിരുന്നു. എന്റെ മുഖം ആരും കാണാതിരിക്കാന്‍ ഞാനന്ന് പെട്ടി വച്ച് മുഖം മറച്ചു. വേദികളോടത്ര താത്പര്യക്കുറവായിരുന്നു.

പക്ഷേ പ്ലസ് ടൂവിന് സെന്റ് സേവ്യേഴ്‌സില്‍ എത്തിയപ്പോള്‍ എല്ലാം മാറി. ഞാനവിടെ തകര്‍ത്താടി. അവിടെ ഞാന്‍ കയറാത്ത വേദികളുമില്ല. യൂത്ത് ഫെസ്റ്റിവലില്‍ ഫസ്റ്റ് വാങ്ങാനുള്ള ആവേശമായിരുന്നു അന്ന്. ജേര്‍ണലിസ്റ്റ് വേഷങ്ങളും ആണ്‍വേഷങ്ങളുമടക്കം ചെയ്തു.

ഒരു തവണ ഞാനൊരു നാടകത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞത് ഇപ്പോഴുമോര്‍ക്കുന്നു. ഞാനതില്‍ ഒരു കുട്ടിയുടെ അച്ഛനായിട്ടാണ്. അമ്മയുടെ പഠനസമ്മര്‍ദ്ദം കാരണം കുട്ടി തൂങ്ങി മരിച്ചതറിഞ്ഞ് അമ്മ കരയുന്നതാണ് അതിലെ സന്ദര്‍ഭം.

അമ്മ വേഷം ചെയ്യുന്ന സുഹൃത്തിന് സിനിമയില്‍ അഭിനയിക്കാനുള്ള മോഹമുള്ളതു കൊണ്ട് അവള്‍ തകര്‍ത്തഭിനയിച്ചു. സത്യം പറഞ്ഞാല്‍ അതു കണ്ടിട്ട് ഹാ, എന്തു രസമെന്ന്് മനസ്സിലോര്‍ത്ത് ഞാനുമിരുന്നു. ചുരുക്കത്തില്‍ ഞാനഭിനയിക്കുകയാണെന്ന് മറന്നു.

എല്ലാം കഴിഞ്ഞ് വേദി വിട്ട് ഇറങ്ങിയപ്പോള്‍ എന്റെയൊരു സുഹൃത്ത് ചോദിച്ചു: വെറുതെ ഇങ്ങനെയിരിക്കാതെ ഒരു ചൂയിംഗമെങ്കിലും നിനക്ക് ചവച്ചു കൂടായിരുന്നോ, ആ എക്‌സ്പ്രഷനെങ്കിലും ഇടാമായിരുന്നില്ലേ!! അഭിനേതാവിന്റെ കുപ്പായമണിയുമ്പോള്‍ എന്റെ കോണ്‍ട്രിബ്യൂഷനും ആവശ്യമാണെന്ന് തിരിച്ചറിയുന്നത് അപ്പോഴാണ്. എന്റെ റിയാക്ഷനും അവിടെ ആവശ്യമാണെന്നും ഞാനും കുറച്ചൊക്കെ അഭിനയിക്കണമായിരുന്നെന്നും ചിന്തിച്ചു തുടങ്ങിയത് ആ സമയം മുതലാണ്.

നഴ്‌സിങ്ങിലേക്ക്...


പഠിക്കുന്ന സമയത്ത് മനസ്സു നിറയെ എന്‍ജിനീയറിംഗായിരുന്നു. പിന്നീട് വളരെ ആകസ്മികമായി നഴ്‌സിങ്ങിനോട് ഇഷ്ടം വന്നു. വീടിനടുത്തുള്ള ഒരു ചേട്ടന്‍ നഴ്‌സിങ് പഠിച്ചു ജോലി കിട്ടി ഓസ്‌ട്രേലിയയിലേക്ക് പോയി. അതു കണ്ടതോടെ എനിക്കുമത് മതിയെന്നായി.

വിദേശത്ത് ജോലി നോക്കണമെന്ന ആഗ്രഹം കൊണ്ട് നഴ്‌സിങ് മതിയെന്നു വച്ചു. അന്ന് പ്ലസ് ടൂ കഴിഞ്ഞ് എല്ലാ പെണ്‍കുട്ടികളെയും പോലെ ബംഗളൂരുവില്‍ പോയി പഠിക്കണമെന്നായിരുന്നു. അവിടെ വേണ്ടുന്ന സര്‍ട്ടിഫിക്കറ്റൊക്കെ കൊടുത്തു. പക്ഷേ ബംഗളൂരുവില്‍ ഒരുപാട് റെസ്ട്രിക്ഷനുണ്ടെന്ന് മനസ്സിലായപ്പോള്‍ നാട്ടില്‍ മതിയെന്ന് തീരുമാനിച്ചു.

ഡാഡിയാണ് കളമശ്ശേരി രാജഗിരി മെഡിക്കല്‍ കോളജിനെക്കുറിച്ച് പറയുന്നത്. ആപ്ലിക്കേഷന്‍ ഞാന്‍ തന്നെ അയച്ച്, അഡ്മിഷന്‍ കാര്‍ഡ് വന്നപ്പോള്‍ ചേരാനായി മമ്മിക്കൊപ്പം പോയി.

പ്രിന്‍സിപ്പല്‍ ഫാദറിന്റെയടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ തരാമെന്ന വാക്കുറപ്പിന്മേല്‍ അഡ്മിഷനെടുത്തു. പല കുട്ടികളുടെയും മാതാപിതാക്കള്‍ അഡ്മിഷന്റെ കാര്യം സംസാരിക്കുമ്പോള്‍ എല്ലാം പറഞ്ഞതും ചേരണമെന്ന് ഉറച്ചതും മമ്മിക്കു പകരം ഞാനായിരുന്നു.

ഡാഡിയുടെ അദൃശ്യകരങ്ങള്‍


ഡാഡി കെ.സി.രാജന്‍ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനായിരുന്നു. ഡാഡിയായിരുന്നു ഞങ്ങളുടെ നെടുംതൂണ്‍. പക്ഷേ മൂന്നു വര്‍ഷം മുമ്പ് തികച്ചും അപ്രതീക്ഷിതമായി കാര്‍ഡിയാക് അറസ്റ്റിലൂടെ ഡാഡി ഞങ്ങളെ വിട്ടു പോയി. എന്റെ റിസള്‍ട്ട് വന്നതും ആ ദിവസമായിരുന്നു.

എന്റെയൊരു കസിന്റെ വിവാഹദിവസമായിരുന്നു ഡാഡിയുടെ വേര്‍പാട്. ബന്ധുക്കളെല്ലാം കൂടി സംസാരിച്ചിരിക്കെ ഡാഡിക്ക് പെട്ടെന്നൊരു അസ്വസ്ഥത വന്നു. ചെറിയ പനിയും ചുമയുമുള്ളതു കൊണ്ട് അതിന്റെ മരുന്ന് കഴിച്ച് കിടക്കുമ്പോഴാണ് ശ്വാസംമുട്ടല്‍.

അതു കണ്ട് മമ്മി എന്നെയും ചേട്ടനെയും വിളിച്ചു. വീട് ഒരു വലിയ കയറ്റത്തിലായതു കൊണ്ട് അവിടേക്ക് കാര്‍ സൗകര്യമില്ല. ഡാഡിയെ ഞങ്ങള്‍ പതിയെ താഴേക്കിറക്കി. നഴ്‌സിങ് പഠിച്ചെന്നു പറഞ്ഞാലും നഴ്‌സ് ആവില്ലല്ലോ, അതിന് എക്‌സ്പീരിയന്‍സ് വേണം. അതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാനുമായില്ല.

Ads by Google
Loading...
TRENDING NOW