Sunday, May 20, 2018 Last Updated 15 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 31 May 2017 03.53 PM

ഒരു പെര്‍ഫക്ട് ഹൗസ് എന്നാല്‍ എന്തൊക്കെയാണതില്‍ വേണ്ടത്?


uploads/news/2017/05/113646/perfecthome1.jpg

ഔട്ട്‌ഡോര്‍ ലിവിംഗ് സ്‌പേസ്


വീടിനു പുറത്ത് ലിവിംഗ് സ്‌പേസ് വയ്ക്കുന്നത് ആസ്വാദ്യകരം മാത്രമല്ല ആരോഗ്യകരം കൂടിയാണ്. സമ്മര്‍ദ്ദം കുറയ്ക്കാനും ക്ഷീണവും ചിന്തയുമൊക്കെ അകറ്റുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയ്ക്കാനും ഈ സ്‌പേസ് സഹായിക്കുന്നു.

നടുമുറ്റം, മേല്‍ത്തട്ട് എന്നിവ വീടിന്റെ സൗന്ദര്യം ഇരട്ടിയാക്കും. വിശ്രമവേളകളില്‍ കുടുംബവുമൊന്നിച്ച് സമയം ചെലവഴിക്കാനും സുഹൃത്തുക്കള്‍ക്കൊപ്പം അത്താഴം കഴിക്കാനുമൊക്കെ ഈ സ്‌പേസ് ഉപയോഗിക്കാം. വീടിനുള്ളിലേക്ക് ചുരുങ്ങിപ്പോകാതെ മനസ്സും ശരീരവും വിശാലമാകാന്‍ ഇതു സഹായിക്കും.

മാസ്റ്റര്‍ ബെഡ്‌റൂം


വീട്ടില്‍ നിര്‍ബന്ധമായും ഒരു മാസ്റ്റര്‍ ബെഡ്‌റൂം ആവശ്യമാണ്. മാതാപിതാക്കള്‍ക്കൊപ്പം കുട്ടികള്‍ കിടന്നുറങ്ങേണ്ട ഒരു പ്രായമുണ്ട്. അതിനു ശേഷം അവരെ മറ്റു മുറികളിലേക്ക് മാറ്റേണ്ടത് ആവശ്യമാണ്. കുട്ടികള്‍ക്ക് തന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കാനും ഉത്തരവാദിത്തം ഉണ്ടാകാനും അങ്ങനെ എല്ലാത്തരത്തിലും ആ സെപ്പറേഷന്‍ ഗുണകരമാണ്.

ഒരുനില വീടിന് മൂന്നു ചിറകുകളാണെന്നാണ് പറയുന്നത്. ഒരു മാസ്റ്റര്‍ സ്യൂട്ടിനൊപ്പം കിഡ്‌സ് റൂം, ഗസ്റ്റ് റൂം. ലിവിംഗ് അല്ലെങ്കില്‍ കിച്ചണ്‍ ഏരിയ... ഇതു മൂന്നും കൂടിയായാല്‍ അതിനെ ഐഡിള്‍ വീടെന്ന് വിളിക്കാം.

പണച്ചെലവില്ലാത്ത എക്‌സ്റ്റീരിയര്‍


ചപ്പ് അടിച്ചുവാരുക, വിള്ളലടയ്ക്കുക, പെയിന്റടിക്കുക എന്നിവയ്ക്കാണ് കൂടുതല്‍ പേരും ആഴ്ച്ചാവസാനം ചെലവഴിക്കുന്നത്. അതിനു പകരം ചെലവു കുറഞ്ഞ എക്‌സ്റ്റീരിയറുകള്‍ ഉപയോഗിച്ചാലും സമയം ലാഭിക്കാം.

കൂടുതല്‍ ഈടു നില്‍ക്കുന്ന പെയിന്റിംഗും, പ്ലാസ്റ്റിക്ക് എക്‌സ്റ്റീരിയര്‍ സൈഡിംഗുമൊക്കെ ഇതിന് സഹായിക്കും. കുടുംബത്തിനൊപ്പം ചെലവഴിക്കാനുള്ള സമയം എക്‌സ്റ്റീരിയര്‍ നന്നാക്കാനായി മാറ്റി വയ്‌ക്കേണ്ട എന്നു മാത്രമല്ല പണച്ചെലവ് നിയന്ത്രിച്ച് വീടിന്റെ ഭംഗി കൂട്ടുകയും ചെയ്യും.

സ്‌റ്റോറേജ് സ്‌പേസ്


വീടിന് ഏറ്റവും ആവശ്യം കൂടുതല്‍ സ്‌റ്റോറേജ് സ്‌പേസാണ്. ആവശ്യമുള്ള സാധനത്തേക്കാളേറെ സ്ഥിരമായി ഉപയോഗിക്കാത്ത സാധനങ്ങളാണ് ഒരു വീട്ടില്‍ കൂടുതലായിട്ടുള്ളത്.

ഹിഡന്‍ സ്‌റ്റോറേജ് സ്‌പേസുകള്‍ ബെഡ്‌റൂമിനും കിച്ചണിലും സ്‌റ്റോര്‍ മുറിയിലുമൊക്കെ നിര്‍മ്മിക്കാം. പല ഓണ്‍ലൈന്‍ സൈറ്റുകളിലും സ്‌റ്റോറേജ് സ്‌പേസ് നന്നായി തയാറാക്കാവുന്ന രീതികള്‍ ലഭ്യമാണ്. അവയില്‍ സ്വന്തം വീടിന് അനുയോജ്യമായവ തെരഞ്ഞെടുത്ത് നിര്‍മ്മിക്കാവുന്നതാണ്.

uploads/news/2017/05/113646/perfecthome2.jpg

സെന്‍സിബിള്‍ ടച്ച്‌സ്


എല്ലാ നിര്‍മ്മാതാക്കളും കോണ്‍ട്രാക്ടന്മാരും വീട് നിര്‍മ്മിക്കുന്നത് യൂണിവേഴ്‌സല്‍ ഡിസൈന്‍ അനുസരിച്ചാണ്. അതിനുള്ളില്‍ അല്‍പ്പം കോമണ്‍ സെന്‍സും കൂടി ചേര്‍ത്താല്‍ ഒരു സ്വപ്ന ഗൃഹം കിട്ടും. സൗകര്യം, വീടിന്റെ ദിശ, സാധനങ്ങള്‍ വയ്ക്കാനുള്ള സ്‌പേസ് എന്നിവയനുസരിച്ചാണ് ഇത് തീരുമാനിക്കുന്നത്.

36 മുതല്‍ 42 ഇഞ്ചു വരെ വീതിയുള്ള കതകുകളാണ് അതില്‍ പ്രധാനം. അതിലും വീതി കുറഞ്ഞാല്‍ ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് ഫര്‍ണീച്ചര്‍ മാറ്റാന്‍ പ്രയാസമായി വരും. കതകില്‍ ലിവറിനു പകരം ഡോര്‍നോബുകള്‍ ഉപയോഗിച്ചാല്‍ പ്രഷര്‍ ചെലുത്താതെ കതക് തുറക്കാനും അടക്കാനും കഴിയും.

കര്‍ബ്‌ലെസ് ഷവര്‍(ഷവറില്‍ കുളിക്കാനുള്ള സ്ഥലം കുളിമുറിയില്‍ വേര്‍തിരിച്ചത്) വയ്ക്കുന്ന ബാത്ത്‌റൂമില്‍ തെന്നി വീഴാനുള്ള സാധ്യത കുറയും. ഇത് മറ്റു ഭാഗങ്ങളിലേക്ക് വെള്ളം ഒഴുകുന്നത് തടയും.

അടുക്കള മുഴുവന്‍ പ്രകാശം നല്‍കുന്ന റോക്കര്‍ സ്വിച്ചുകള്‍ വയ്ക്കുന്നത് നല്ലതാണ്. കൈ നിറയെ സാധനങ്ങളുമായി മുറിക്കുള്ളിലേക്ക് കയറുമ്പോള്‍ സ്വിച്ച് ഇടുക ബുദ്ധിമുട്ടാണ്. കാല്‍മുട്ടിന് നേരെയോ കാല്‍ വിരലിനു നേരെയോ അത് ഘടിപ്പിച്ചാല്‍ മുറിയിലേക്ക് കയറും വഴി തന്നെ സ്വിച്ച് ഓണ്‍ ചെയ്യാം.

പെര്‍ഫക്ട് ഹോം


എല്ലാറ്റിനുമുപരി ഇത് തന്റെ വീടാണെന്ന ബോധ്യം ഏവരിലും ഉണ്ടാകണം. അടുക്കളയിലെ ഭിത്തിക്ക് ചുവപ്പ് നിറം നല്‍കിയതു കൊണ്ടോ പഴയ മോഡല്‍ പെഡസ്റ്റല്‍ സിങ്ക് ബാത്ത്‌റൂമില്‍ വച്ചതു കൊണ്ടോ വീടിന്റെ ഭംഗി നഷ്ടപ്പെടില്ല.

സ്‌നേഹവും സാന്ത്വനവും പകര്‍ന്നു നല്‍കാന്‍ കഴിയുന്ന ഒരിടമായി വീട് മാറുമ്പോഴാണ് അതൊരു പെര്‍ഫക്ട് ഹോം ആകുന്നത്. സ്വന്തം വീടിനെ മനസ്സു തുറന്നു ഉള്‍ക്കൊള്ളാനും സ്‌നേഹിക്കാനും കഴിഞ്ഞാല്‍ തന്നെ അതൊരു സ്വപ്ന ഗൃഹമാകും.

ലക്ഷ്മി ബിനീഷ്

Ads by Google
Wednesday 31 May 2017 03.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW