Friday, December 14, 2018 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 10.44 AM

സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനമെന്ന് പ്രതിപക്ഷം; പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ മറുപടി നല്‍കി. ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ിടല്ലെന്നുംഎന്തുവേണമെന്ന ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ksrtc

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനം നിലനില്‍ക്കുന്നുണ്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചാല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയെ മറയാക്കി മറ്റു മേഖലകളിലും പെന്‍ഷന്‍ പ്രായം കൂട്ടാന്‍ നീക്കമെന്ന് കാണിച്ച് വി.ടി ബല്‍റാം ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ മറുപടി നല്‍കി. ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ിടല്ലെന്നുംഎന്തുവേണമെന്ന ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നുള്ളത് നിര്‍ദേശം മാത്രമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ സഭയില്‍ പറഞ്ഞു. സുശീല്‍ ഖന്ന സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയം ചര്‍ച്ചയായത്. ചെറുപ്പക്കാര്‍ക്ക് ആശങ്കവേണ്ട. തൊഴില്‍ അവസരങ്ങളും തൊഴില്‍ സാധ്യതകളും കൂട്ടും. സര്‍ക്കാര്‍-പൊതുമേഖലകളില്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന വി.ടി ബല്‍റാം പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയെ മറയാക്കി മറ്റു മേഖലകളിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തും. മുഖ്യമന്ത്രിയുടേത് സേച്ഛാധിപത്യ നിലപാടാമെന്നും ബല്‍റാം ആരോപിച്ചു.

കെ.എസ്.ആര്‍.ടി.സിയുടെ ചുവടുപിടിച്ച് മറ്റ് മേഖലകളിലും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണിത്. ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍പ്രായം കൂട്ടി. റാങ്ക് ലിസ്റ്റ് മരവിപ്പിച്ചുവെച്ചാണ് സര്‍ക്കാര്‍ നിയമന നിരോധനം നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW