Thursday, September 20, 2018 Last Updated 19 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 10.42 AM

പിള്ളപ്പാറയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു ; സ്വാഭാവികമായി ഉണ്ടായതല്ലെന്ന് പ്രാഥമിക നിഗമനം

uploads/news/2018/03/199984/wildfire.jpg

തൃശൂര്‍: അതീവ പ്രാധാന്യമുള്ള പരിസ്ഥിതി പ്രദേശമായ ആതിരപ്പള്ളി - വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനടുത്ത് പിള്ളപ്പാറയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. അറുപതംഗ സംഘം മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് അഗ്നിശമന സേനാ വിഭാഗവും വനംവകുപ്പും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമായതിനാല്‍ വനംവകുപ്പ് നാട്ടുകാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സഹായം തേടിയിട്ടുണ്ട്. ഇരുപത് ചതുരശ്ര കിലോമീറ്ററോളം തീ പടര്‍ന്നു പിടിച്ചിരിക്കുന്നതായിട്ടാണ് കിട്ടുന്ന വിവരം. ചാലക്കുടി പിള്ളയാറിലാണ് തീ പടരുന്നത്. തീ മൂന്ന് ദിവസമായി തുടരുകയാണ്.

അതേസമയം ചില ഭാഗങ്ങളില്‍ അണയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൊടപ്പന്‍ കല്ലിലെ തീ പൂര്‍ണ്ണമായും അണച്ചു. അടിക്കാടുകള്‍ക്കാണ് പ്രധാനമായും തീപിടിച്ചിരിക്കുന്നത്. കടുത്ത വേനലില്‍ ശക്തമായ ചൂടില്‍ തീപ്പൊരി വീഴുന്നത് പോലും ഉണങ്ങിപ്പൊരിഞ്ഞ ഇലകളിലേക്ക് തീ പടരാന്‍ കാരണമാകുന്നു എന്നതാണ് പ്രശ്‌നമാകുന്നത്. അതേസമയം ഇത് സ്വാഭാവികമായി ഉണ്ടായ കാട്ടുതീയല്ലെന്നും കത്തിച്ചതാകാമെന്നും സംശയമുണ്ട്.

കടുത്ത വേനലില്‍ തീപ്പെട്ടിക്കൊള്ളി ഉരച്ചിട്ടതോ സിഗററ്റ് തീയില്‍ നിന്നും പടര്‍ന്നതോ വൈദ്യൂതി സംബന്ധമായ പ്രശ്‌നങ്ങളോ ആയിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. തീയണച്ച ശേഷം ഇക്കാര്യത്തില്‍ അന്വേഷണം നടത്തും.

കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള പ്രവര്‍ത്തനകങ്ങളില്‍ 40 വാച്ചര്‍മാരും 20 വനംവകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും നാട്ടുകാരും ഇടപെട്ടിട്ടുണ്ട്. ഒരു ഭാഗത്തെ കാട്ടുതീ അണച്ചു. ശക്തമായ കാറ്റുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും കാലാവസ്ഥ അനുകൂലമാണ്. തീയണയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തീ മറ്റുള്ള ഇടങ്ങളിലേക്ക് പടര്‍ന്നു പിടിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വനംവകുപ്പ് നടത്തുന്നത്. കെഎസ്ഇബി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജാഗ്രത നല്‍കിയിട്ടുണ്ട്. നേരത്തേ 30 ഹെക്ടര്‍ കത്തിനശിച്ചപ്പോള്‍ അടിക്കാടായിരുന്നു പ്രധാനമായും കത്തിയത്.

Ads by Google
Tuesday 13 Mar 2018 10.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW