Tuesday, December 11, 2018 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 02.22 AM

കുംഭാരസേവകര്‍ രാമനെ വണങ്ങാന്‍ ഇന്ന്‌ വില്വാമലയിലെത്തും

തിരുവില്വാമല: രാമസങ്കീര്‍ത്തനങ്ങള്‍ ഉടക്കടിച്ചുപാടിയും പാട്ടിന്റെ താളത്തിലാടിയും മായികുംഭാര സേവകര്‍ ഇന്ന്‌ ശ്രീരാമസന്നിധിയില്‍ കുംഭത്തിലെ കറുത്തപക്ഷ ഏകദാശിക്ക്‌ നിളയിലെത്തി നീരാടിയൊരുങ്ങി ഹനുമാന്റെ വാലയേന്തി ഉറഞ്ഞുതുള്ളി കുംഭാരകോമരങ്ങളെത്തുന്നതോടെ ശ്രീ വില്വാദ്രിസന്നിധി ഭക്‌തിസാന്ദ്രമാകും. സമുദായ കോവിലില്‍ ആരാധിക്കുന്ന രാമ-ഹനുമാന്മാരുടെ വിഗ്രഹങ്ങളും പൂജാസാമഗ്രികള്‍ നിറച്ച പെട്ടികളും തലയിലേന്തി കുംഭാരസേവകര്‍ നടപ്പന്തലില്‍ പ്രദക്ഷിണം നടത്തുമ്പോള്‍ വില്വാമല രതരമുഖരിതമായി മാറും. നാലമ്പലകത്തിനകത്തുകയറി പെട്ടി തുറന്ന്‌ പൂജയും നടത്തിയാണ്‌ കുംഭാര സേവകര്‍ മടങ്ങുക.

Ads by Google
Tuesday 13 Mar 2018 02.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW