Tuesday, December 11, 2018 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 02.22 AM

വില്വാദ്രിനാഥ ക്ഷേത്രം: ദശമിവിളക്ക്‌ ആഘോഷിച്ചു

തിരുവില്വാമല: തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലെ ഏകദാശി ഉത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന ഉത്സവ പ്രേമികളുടെ പ്രിയങ്കരമായ ദശമി ശീവേലി വിപുലമായി ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തിനകത്ത്‌ നങ്ങ്യാര്‍കൂത്ത്‌, എട്ടിന്‌ ശ്രീ വില്വാദ്രിനാഥ സംഗീതോത്സവം, 8.30ന്‌ ശീവേലി-എഴുന്നള്ളിപ്പ്‌-മേളം- അവതരണം പെരുവനം സതീശന്‍ മാരാര്‍, പഴുവില്‍ രഘുമാരാര്‍. തുടര്‍ന്ന്‌ പഞ്ചവാദ്യം, അയിലൂര്‍ അനന്തനാരായണന്‍ ശര്‍മ, പറക്കോട്ടിരി ബാബു, രണ്ടുമണിക്ക്‌ കിള്ളിക്കുറിമംഗലം ശ്രീ ശങ്കരനാരായണന്റെ അവതരണത്തില്‍ ഓട്ടന്‍തുള്ളല്‍, നാലിന്‌ ഹാസ്യ നാടകതിലകം പി.കെ.ജി. നമ്പ്യാരുടെ നേതൃത്വത്തില്‍ പാഠകം, അഞ്ചിന്‌ തിരുവില്വാമല എന്‍.എസ്‌.എസ്‌. കരയോഗങ്ങളുടെ അവതരണത്തില്‍ തിരുവാതിരകളി, ആറിന്‌ ദീപാരാധന, തുടര്‍ന്ന്‌ സ്‌പെഷല്‍ നാഗസ്വരം, ഏഴിന്‌ നെല്ലായി ശ്രീ വിഷ്‌ണുവിന്റെ അവതരണത്തില്‍ ജഗണ്‍ ബള്ളി, ഒമ്പതിന്‌ നൃത്തനൃത്യങ്ങള്‍, 10.30ന്‌ മാസ്‌റ്റര്‍ രാഹുല്‍ വാര്യരുടെ പ്രമാണത്തില്‍ തായമ്പക, 11ന്‌ തായമ്പക കലാനിധി ശുകപുരം രാധാകൃഷ്‌ണന്‍, തായമ്പക സാമ്രാട്ട്‌ പോരൂര്‍ ഹരിദാസ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഇരട്ട തായമ്പക, 12.30ന്‌ കേളി, തുടര്‍ന്ന്‌ ശീവേലി, മേളം, പഞ്ചവാദ്യം എന്നിവയും അരങ്ങേറി. ഇന്ന്‌ ഏകദാശി മഹോത്സവം ആഘോഷിക്കും.

Ads by Google
Tuesday 13 Mar 2018 02.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW