Friday, June 08, 2018 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 02.22 AM

ചെട്ടികുളങ്ങര കെട്ടുകാഴ്‌ച യുനെസ്‌കോ അംഗീകാരത്തിനരികെ

uploads/news/2018/03/199964/re4.jpg

ആലപ്പുഴ: ഏറ്റവും വലിയ കെട്ടുകാഴ്‌ചാ ഉത്സവമായ ചെട്ടികുളങ്ങര കുംഭഭരണിക്ക്‌ യുനെസ്‌കോയുടെ അംഗീകാരത്തിനു സാധ്യത. ഇതിനായി ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടെന്നു കെ.സി വേണുഗോപാല്‍ എം.പിക്ക്‌ കേന്ദ്ര സാംസ്‌കാരിക മന്ത്രി ഡോ. മഹേഷ്‌ ശര്‍മ്മ മറുപടി നല്‍കി.
ചെട്ടികുളങ്ങര ഭരണി കെട്ടുകാഴ്‌ചയ്‌ക്കു യുനെസ്‌കോ പദവി ആവശ്യപ്പെട്ട്‌ വേണുഗോപാലും ശ്രീദേവി വിലാസം ഹിന്ദു മഹാമത കണ്‍വന്‍ഷന്‍ സെക്രട്ടറിയും അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതനുസരിച്ചു 2011-ല്‍ യുനെസ്‌കോ അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ വര്‍ഷത്തില്‍ ഒരു ശിപാര്‍ശ മാത്രമേ അയയ്‌്ക്കാവൂ എന്നു മാനദണ്ഡം മാറിയതോടെ അപേക്ഷകള്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം മുന്‍ഗണനാടിസ്‌ഥാനത്തില്‍ ക്രമീകരിച്ചു. 24 സാംസ്‌കാരിക ഉത്സവങ്ങളും കലാപ്രകടനങ്ങളും മുന്‍ഗണനാടിസ്‌ഥാനത്തില്‍ പുനഃക്രമീകരിച്ചതില്‍ ചെട്ടികുളങ്ങര ഭരണികെട്ടുകാഴ്‌ചയുമുണ്ട്‌.

Ads by Google
Tuesday 13 Mar 2018 02.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW